Search this blog


Home About Me Contact
2008-08-26

ചിത്ര ചോരണം ഒരു തുടര്‍ക്കഥ-ഒന്നാം ഭാഗം  

2008 മാര്‍ച്ച് 24-ലെ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ അവസാന പേജില്‍ മാധ്യമം ദിനപത്രത്തോടൊപ്പം തിങ്കളാഴ്ചകളില്‍ ലഭ്യമാക്കുന്ന ‘വെളിച്ചം’ എന്ന സപ്ലിമെന്‍റിന്‍റെ ഒരു പരസ്യം ഉണ്ടായിരുന്നു . ആ പേജില്‍ ഫ്ലിക്കറില്‍ എന്‍റെ സുഹ്യത്ത് ഹരി, 2007 സെപ്റ്റംബര്‍ 2-ന്‌ പ്രസിദ്ധീകരിച്ച ഒരു ചിത്രം അവന്‍റെ അറിവോ, സമ്മതമോ കൂടാതെ ഉപയോഗിച്ചിരിക്കുന്നു.
.
മാധ്യമം പത്രം കോപ്പിറൈറ്റ് പരിരക്ഷ ലംഘിച്ച് ഉപയോഗിച്ച എന്‍റെ സുഹ്യത്തിന്‍റെ ചിത്രം ഫ്ലിക്കറില്‍ ഇവിടെ കാണാം. All rights reserved എന്ന് വ്യക്തമായി ചിത്രത്തിന് അടിയില്‍ രേഖപ്പെടുത്തിയിരുന്നു. കൂടാതെ ചിത്രത്തോടൊപ്പം newnmedia എന്ന ബ്രാന്‍ഡ് നെയിം; ‘അരങ്ങ്’ എന്ന ഫ്ലിക്കര്‍ സെറ്റിന്റെ പേര് എന്നിവ ജലമുദ്രണം (വാട്ടര്‍മാര്‍ക്ക്) ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജലമുദ്രണം വരുന്ന ഭാഗം മനപ്പൂര്‍‌വ്വം ഒഴിവാക്കിയാണ് ഈ ചിത്രം പത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
.
മാധ്യമങ്ങള്‍ക്ക് എന്തും ആകാം എന്നായിരിക്കുന്നുവോ? കോപ്പി റൈറ്റിന് ഒരു വിലയുമില്ലേ?

കടപ്പാട്-ഹരീ ന്യൂമീഡിയ

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ചിത്ര ചോരണം ഒരു തുടര്‍ക്കഥ-ഒന്നാം ഭാഗം

  • Dr. Prasanth Krishna
    Tuesday, August 26, 2008 8:20:00 AM  

    മാധ്യമങ്ങള്‍ക്ക് എന്തും ആകാം എന്നായിരിക്കുന്നുവോ? കോപ്പി റൈറ്റിന് ഒരു വിലയുമില്ലേ?

  • Anonymous
    Friday, August 29, 2008 4:12:00 PM  

    പ്രശാന്ത് ക്യഷ്‌ണ ഈ ചിത്രചോരണ പോസ്റ്റുകള്‍ പിന്‍‌വലിക്കുന്നാതാണ് നല്ലത്. വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് കോണോത്തില്‍ വക്കല്ലേ. പറഞ്ഞില്ലാ അറിഞ്ഞില്ലാ എന്നു വേണ്ടാ. ഒരു പത്രത്തോടാ കളിക്കുന്നതന്ന് ഓര്‍ത്താല്‍ നിനക്കു തന്നെ നല്ലത്