Search this blog


Home About Me Contact
2008-08-26

ബ്ലോഗര്‍മാര്‍ക്ക് ഇനി വിലക്കുകളുടെ കാലം  

ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യമായ് കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ട് ലോകത്തോട് സത്യങ്ങള്‍ വിളിച്ചുപറയാമെന്നതും ആരയും എങ്ങനെയും വിമര്‍ശിക്കാമെന്നതുമായിരുന്നു. ഇനി അത് നടന്നേക്കില്ല. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പലയിടത്തും ഇതിനകം ബ്ലോഗര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും വന്നുകഴിഞ്ഞു. രാജ്യത്തിനെതിരയും സര്‍ക്കാരിനെതിരെയും ആശയപ്രചരണം നടത്തിയതിന് പലരും അകത്തായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യകേസിലും കോടതി വിധി ബ്ലോഗര്‍ക്ക് പ്രതികൂല‌മാണ്. ബ്ലോഗര്‍ കാണിച്ചപോക്രിത്തരത്തിന്‍റെ പേരില്‍, ജനം ചുമ്മാ ബ്ലോഗിരസിക്കട്ടെ എന്നുകരുതി, സൗജന്യസേവനം ലഭ്യമാക്കിയ സാക്ഷാല്‍ ഗൂഗിള്‍ വരെ കോടതി കയറണ്ടതായും വന്നു. ടോക്സിക് റൈറ്റര്‍ എന്ന അപരനാമത്തില്‍ (ഈ ബ്ലോഗ് പണ്ടേ ഡിലീറ്റ് ചെയ്തു) ബ്ലോഗിലൂടെ ഒരാള്‍ എഴുതികൂട്ടിയതൊക്കയും തങ്ങളെ കരിവാരിതേക്കുവാനുള്ളതായിരുന്നു എന്നു കണ്ടെത്തിയ ഗ്രെമാക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്ന കമ്പനി നല്‍കിയ പരാതിയിലാണ് നടപടികള്‍.

കമ്പനിയെ അപകീര്‍ത്തപ്പെടുത്തും വിധം ടോക്സിക് ചേട്ടന്‍ എഴുതികൂട്ടിയ സംഗതികള്‍ അടങ്ങിയ ബ്ലോഗ് അപ്പാടെ ഡിലീറ്റ് ചെയ്ത് ഗൂഗിള്‍ മാനം കാത്തു. എന്നാല്‍ അപരനാമക്കാരനെതിരെ മാനഷ്‌ടക്കേസ് ഫയല്‍ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഇതിനായ് അയാളുടെ ശരിയായ പേരും വിഅവരങ്ങളും അറിയിക്കാന്‍ മുംബൈ ഹൈക്കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കയാണ്. കേസ് ജയൈച്ചാലും തോറ്റാലും മാനന്‍ഷ്‌ടക്കേസില്‍ കുടുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗര്‍ എന്ന സല്‍ (ദുഷ്) പേര് ടോക്സിക് റൈറ്റര്‍ക്കു സ്വന്തം.

കേരളത്തിലാകട്ടെ സര്‍ക്കാര്‍, പാര്‍ട്ടി വിരുദ്ധ ചര്‍ച്ചകള്‍ ബ്ലോഗുകളില്‍ സജീവമാകുന്നതിനെ നിരീക്ഷിക്കാന്‍ സി പി എം സംസ്ഥന സമിതിയില്‍ തോമസ് ഐസക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ പാര്‍ട്ടിക്കെതിരായ് നടക്കുന്ന നീക്കങ്ങളെ തടയാന്‍ സംഘടിത‌മായ ഇടപെടല്‍ വേണമന്നാണ് നയരേഖയില്‍ ഐസക് ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലുള്ള ബ്ലോഗുകള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ തന്നെ നിയന്ത്രണം വരുന്ന കാലം ദൂരത്തല്ലന്നാണ് ഇത് നല്‍കുന്ന സൂചന. ഇനി അരൂപിയുടേയും അനോണിയുടേയും ഒക്കെ കാര്യം സ്വാഹ.

ബ്ലോഗുകള്‍ക്ക് വിലക്ക് വരുന്നത് അഭിപ്രായ സ്വാതന്ത്യത്തിന്‍ മേലുള്ള കടന്നു കയറ്റമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

കടപ്പാട് വാര്‍ത്ത മലയാള മനോരമ ആഗസ്റ്റ്

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



12 comments: to “ ബ്ലോഗര്‍മാര്‍ക്ക് ഇനി വിലക്കുകളുടെ കാലം

  • Dr. Prasanth Krishna
    Wednesday, August 27, 2008 8:17:00 AM  

    ബ്ലോഗുകള്‍ക്ക് വിലക്ക് വരുന്നത് അഭിപ്രായ സ്വാതന്ത്യത്തിന്‍ മേലുള്ള കടന്നു കയറ്റമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

  • കുഞ്ഞന്‍
    Wednesday, August 27, 2008 10:01:00 AM  

    ഉപ്പ് തിന്നുന്നവന്‍ വെള്ളം കൂടിക്കും കൂടെ ഞാനും കുടിക്കും അത്ര തന്നെ..!

  • Anonymous
    Wednesday, August 27, 2008 10:17:00 AM  

    അരൂപിയെയും അനോണിയേയും ആര് എന്തുപുളുത്തുമന്നാ? ഒന്നുപോമോനേ ദിനേശാ.

  • krish | കൃഷ്
    Wednesday, August 27, 2008 10:24:00 AM  

    ബ്ലോഗുന്നതിനും നിയന്ത്രണം. അത് ഏത് വിധത്തിലായിരിക്കുമെന്നതാണ് കാണേണ്ടത്.
    എല്ലാം നല്ലതിനാവട്ടെ.

  • അരൂപിക്കുട്ടന്‍/aroopikkuttan
    Thursday, August 28, 2008 3:24:00 AM  

    നന്ദി!
    ഈ മുന്നറിയിപ്പ് വളരെ ഉപകാരപ്രദമായി!

    മോഹന്‍ലാലിന്റെ റസ്റ്റാറന്റുകാര്‍ ഗൂഗിളിനെതിരേയോ ബ്ലോഗറിനെതിരേയോ പരാതിപ്പെട്ടിട്ടാവുമോ എന്തോ ആ റസ്റ്റാറന്റിന്റെ ബില്ലും വച്ച് “കരിവാരിത്തേക്കല്‍”നടത്തിയ ഒരു മലയാളം ബ്ലോഗ് ഇപ്പോ കാണാനില്ല!
    ആ ബ്ലോഗര്‍ മാത്രം “പുഴയോരം..വെയില്‍കായും..”എന്നൊരു പാട്ടൊക്കെപ്പാടിനടക്കുന്നു!

    സത്യത്തില്‍ ഇഞ്ചിപ്പെണ്ണ് പണ്ടേ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണല്ലോ ബ്ലോഗില്‍ എന്തൊക്കെ ആവാം എന്തൊക്കെ ആയിക്കൂടാ എന്നൊക്കെ!

    ചുരുങ്ങിയ പക്ഷം എനിക്കെതിരേ പരാതിയുള്ളവര്‍ എന്നെയെങ്കിലും അറിയിക്കണേ..
    :)

  • Dr. Prasanth Krishna
    Thursday, August 28, 2008 10:54:00 AM  

    അരൂപികുട്ടാ,
    എന്റെ ഈ ചെറിയലോകത്തേക്ക് വന്നതിലും ഒരു കമന്റിട്ടതിനും ഒരു വലിയ നന്ദി. എനിക്ക് ആരോടും വ്യക്തിപരമായ ഒരു വിരോധവുമില്ലാ. ആര്‍ക്ക് എതിരയും ഒരു പരാതിയും ഇല്ലാ. അരൂപിയായാലും അനോണിയായാലും ഇനി സനോണി ആയാല്‍‌പോലും പറയുന്നത് എന്താണ് എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നായാണ് എന്റെ ബ്ലോഗില്‍ വളരെ മോശമായ കമന്റുകള്‍ എഴുതി നിറച്ചിട്ടും അനോണി കമന്റ് ഞാന്‍ ബ്ലോക്കുചെയ്യാത്തതും. ഞാന്‍ ഒരു അരൂപിക്കും ഒരു അനോണിക്കും എതിരല്ലാ. എന്റെ ബ്ലോഗില്‍ വ്യക്തിപരമായ് ഞാന്‍ ആരയും വിമര്‍ശിച്ചിട്ടില്ല. ഞാന്‍ പറഞ്ഞിരിക്കുന്ന "ഇനി അരൂപിയുടേയും അനോണിയുടേയും ഒക്കെ കാര്യം സ്വാഹ" എന്ന വാചകം അരൂപികുട്ടാനെയോ, അരൂപി വര്‍മ്മയെയോ, അനോണിമാഷിനെയോ, അനോണി വര്‍മ്മയെയൊ ഒന്നും ഉദ്ദേശിച്ചല്ല. ഇന്നു ബ്ലോഗുകളില്‍ ഒരുപാട് അരൂപിമാരും അനോണിമാരും ബ്ലോഗര്‍മാരായിട്ടുണ്ട്. അവരില്‍ നല്ലരീതിയില്‍ ബ്ലോഗ് ചെയ്യുന്നവരും അല്ലാത്തവരും ഉണ്ട്. അവരെയാണ് "ഇനി അരൂപിയുടേയും അനോണിയുടേയും ഒക്കെ കാര്യം സ്വാഹ" എന്ന വാചകം കൊണ്ട് പതിനിധാനം ചെയ്തിരിക്കുന്നത്. അരൂപികുട്ടന്‍ ഇതില്‍ ഏതുഗണത്തില്‍ വരുമന്ന് അരൂപിക്കുട്ടന് തന്നെ മറ്റാരേക്കാളും നന്നായ് അറിയാമല്ലോ?

    "താന്‍ തന്നെ അറിഞ്ഞില്ലങ്കില്‍ പിന്നെ താനേ അറിയും" എന്ന ഒരു ചൊല്ലുണ്ട് മലയാളത്തില്‍.

    അപ്പോള്‍ ഇനിയും എന്റേ ഈ ചെറിയലോകത്തൊക്കെ ഉണ്ടാകുമല്ലോ? എപ്പോഴും ഹ്യദയം നിറഞ്ഞസ്വഗതം.

  • അനില്‍@ബ്ലോഗ് // anil
    Friday, January 23, 2009 8:33:00 AM  

    പ്രശാന്തേ,
    വിലക്കുകള്‍ വരുമോ?
    അഥവാ ചില അച്ചടക്കങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നത് വിലക്കാകുമോ?

    "ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യമായ് കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ട് ലോകത്തോട് സത്യങ്ങള്‍ വിളിച്ചുപറയാമെന്നതും ആരയും എങ്ങനെയും വിമര്‍ശിക്കാമെന്നതുമായിരുന്നു"

    ഈ പറഞ്ഞ കാര്യത്തില്‍ ചിലപ്പോള്‍ അല്പ സ്വല്പം മാറ്റം വന്നേക്കാം. ഒളിച്ചിരുന്നു മാത്രമേ സത്യങ്ങള്‍ വിളിച്ചു പറയാവൂ എന്നുണ്ടോ?

    ചുമ്മാ ടെന്‍ഷനടിക്കാതെ.
    :)

  • Dr. Prasanth Krishna
    Friday, January 23, 2009 9:34:00 AM  

    അനില്‍ ബ്ലോഗ്
    എനിക്ക് ഒരു ടെന്‍ഷനും ഇല്ല. പകരം സന്തോഷമേയുള്ളൂ. അതുകൊണ്ടാണ് ഇങ്ങനെ ഒരുപോസ്റ്റ് ഇട്ടതും. ഞാന്‍ പറയുന്നത് വിലക്കുകള്‍ വരണമന്നുതന്നയാണ്. അനോണിയായും അരൂപിയായും ഒക്കെ ബ്ലോഗുകള്‍ പടച്ചിറക്കി ആവശ്യത്തിനും ആനാവശ്യത്തിനും ഒക്കെ മറ്റുള്ളവരെ കരിവാരിതേക്കുന്ന പ്രവണത ഇല്ലാതാകണം. വര്‍ഗ്ഗിയതയും വിഭഗീയതയും കുത്തിനിറച്ച് ജാതീയത എന്ന വിഷബീജത്തെ മനുഷ്യമനസ്സിലേക്ക് തിരുകികയറ്റുന്നവര്‍ വളച്ചൊടിച്ചും വിഷം നിറച്ചും വിളിച്ചു കൂവുന്നത് മനുഷ്യരുടെ ഉള്ളില്‍ വിരോധവും വിദ്വേഷവും നിറക്കാനേ ഉപകരിക്കൂ.

    ബ്ലോഗും ബ്ലോഗിങും എന്തന്നുപോലുമറിയാത്ത അടുക്കളയിലെ കരിയിലും പുകയിലും ജീവിതം തളച്ചിട്ട പതിവ്രതകളായ അമ്മപെങ്ങന്മാരെ പരസ്യമായി അഭിസാരിക എന്നും പിതാവിനെയും സഹോദരന്മാരയും കൂട്ടികൊടുപ്പുകാരന്നും വിളിക്കുന്നവര്‍ക്ക് വിലക്കുകള്‍ വരണം. വന്നേ മതിയാകൂ. ഇന്ന് മലയാളം ബ്ലോഗ് അച്ചടക്കമില്ലായ്മയുടെ കൂത്തരങ്ങായി മാറികഴിഞ്ഞു. ജാതികോമരങ്ങള്‍ കലിതുള്ളിയ കറുത്തനാളുകളേക്കാള്‍ മതഭ്രാന്ത് കൊണ്ട് നിറഞ്ഞിരിക്കുന്നു മലയാളം ബ്ലോഗുകള്‍. ഇനി മിണ്ടാതിരിക്കാന്‍ വയ്യ. ദാ ഇതുകൂടെ വായിക്കൂ. കുത്തഴിഞ്ഞ മലയാളം ബ്ലോഗുകള്‍ അച്ചടക്കമുള്ളതാകട്ടെ

  • Dr. Prasanth Krishna
    Friday, January 23, 2009 9:38:00 AM  

    പകല്‍കിനാവ്
    പാവങ്ങള്‍ക്ക് ഇത്തിരിപാടാ ഇന്നു മലയാളം ബ്ലോഗില്‍ പിടിച്ചുനില്‍ക്കാന്‍. അതുകൊണ്ട് അത്ര പാവമാകണ്ട. അതുവയ്യങ്കില്‍ നേരെ ഓച്ചിറക്കുള്ള K.S.R.T.C ക്ക് കയറിക്കൊ..