2009-01-22
കുത്തഴിഞ്ഞ മലയാളം ബ്ലോഗുകള്‍ അച്ചടക്കമുള്ളതാകട്ടെ
ഇന്ന്, പലബ്ലോഗുകളും സായിപ്പന്മാര്‍ എടുത്തുവന്നും, ഇന്ത്യന്‍ പട്ടികളെ പിടിച്ച് മാമോദീസമുക്കി സ്നാനപ്പെടുത്തുന്നു എന്നും ഒക്കെ കാണുകയുണ്ടായി. വര്‍ഗ്ഗീയതയും, ചിലരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയും, പരിഹസിച്ചും ആക്ഷേപ സാഹിത്യം എന്ന ലേബലൊട്ടിച്ച് കൈയ്യടിവാങ്ങാനും, ബ്ലോഗിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനുമുള്ള ചില ശ്രമങ്ങള്‍ ഇന്നു മലയാളം ബ്ലോഗുകളില്‍ കാണുന്നു. പരസ്‌പരം പുറം ചൊറിഞ്ഞുകൊടുക്കുകയും, ഓശാന പാടുകയും ചെയ്യുന്നവരുടെ കമന്റുകള്‍ ഈ കൂട്ടര്‍ക്ക് പ്രോല്‍സാഹനമാകുകയും ചെയ്യുന്നു. ഇനി പുറം ചൊറിഞ്ഞുനില്‍ക്കുന്ന ഏതങ്കിലും ഒരു സഹബ്ലോഗര്‍ വ്യക്തിബന്ധം തകര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി അനോണിയായോ, ഇനി സനോണിയായ് തന്നയോ തെറ്റുചൂണ്ടികാണിച്ചാല്‍, 'എനിക്ക് സൗകര്യമുള്ളത് ഞാന്‍ എന്‍റെ ബ്ലോഗില്‍ എഴുതും' എന്നോ, 'എന്റെ ബ്ലോഗില്‍ എന്തെഴുതണം എന്നത് എന്‍റെ സ്വകാര്യം' എന്നോ പറയുന്ന ഒരു നിഷേധാത്മക പ്രവണത ഈ കൂട്ടരുടെ ധാര്‍ഷ്‌ട്യതയാണ്.
ഗൂഗില്‍ സൗജന്യമായ്, അക്ഷരം അറിയുന്നവനും ഇല്ലാത്തവനും ഒരുപോലെ ബ്ലോഗിംങ് സൗകര്യം തന്നിരിക്കുന്നത് തോന്നുന്നതെന്തും എഴുതാനുള്ള ലൈസന്‍സാണ് എന്ന് ധരിക്കുന്നത് അറിവില്ലായ്‌മയും മൊറാലിറ്റിയുടെ അഭാവവുമാണ്. മുന്തിയ സ്‌കൂളുകളില്‍ പഠിച്ചതുകൊണ്ടും, പല സംസ്ഥാനങ്ങളില്‍ ജീവിച്ചതുകൊണ്ടും, പലഭാഷകള്‍ അറിയാമന്നതും, ഭഗവത് ഗീതയും, ബൈബിളും ,ഖുര്‍-ആന്‍-നും വായിച്ചതുകൊണ്ടും അറിവും, വിവേകവും, മൊറാലിറ്റിയും ഉണ്ടാകണമന്നില്ല.
പൊതുനിരത്തുകളിലൂടെ നടക്കാനുള്ള അധികാരം എല്ലാ പൗരനും ഭരണഘടന ഉറപ്പുവരുത്തുന്നു എന്നതുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കുന്നതരത്തിലും, റോഡിന്റെ മധ്യത്തിലൂടയും നടക്കാനുള്ള അധികാരം നല്‍കുന്നില്ല എന്നതാണ് ശരിയായ അറിവ്. അതുപോലെ ചെണ്ടയോ, മദ്ദളമോ വായിക്കനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ട് എന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അരോചകമാം വിധത്തിലും, ഉറക്കത്തിന് വിഘ്‌നം ഉണ്ടാക്കത്തക്ക വിധത്തിലും സ്വന്തം മുറിക്കുള്ളില്‍ ഇരുന്നുപോലും വായിക്കാനുള്ള അധികാരം ഇല്ലന്നറിയുന്നത് യതാര്‍ഥ അറിവ്. അല്ലാതെ എന്റെ മുറി, എന്റെ ചെണ്ട എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളപോലെ വായിക്കും എന്നതല്ല.
അക്ഷരങ്ങളും, അക്കങ്ങളും, വാക്കുകളും ആര്‍ക്കും സ്വന്തമോ പേറ്റന്റോ ഉള്ളവയല്ല. അതുപോലെ തന്നെ ആര്‍ക്കും ഏതു യു. ആര്‍. എല്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സവുമില്ല. ഉദാഹരണത്തിന് www.blogspot.com എന്ന യു. ആര്‍. എല്‍ ഉണ്ടന്നതിനാല്‍ www.blogsbot.com എന്നോ www.blogsqot.com എന്ന ഒരു യു. ആര്‍. എല്‍ ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ ഗൂഗിളിനോ, ബ്ലോഗ്‌സ്‌പോട്ടിനോ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. താന്‍ തന്നെ അറിയുമ്പോള്‍ , താനെ അറിയും എന്ന് ഓര്‍ക്കുക.
നമ്മള്‍ ആര്, എന്ത്, എങ്ങനെ എന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്നത്, നമ്മുടെ വിദ്യാഭ്യാസമോ, ഉദ്യോഗപ്പേരോ, പണമോ ഒന്നും കൊണ്ടല്ല. മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവമെന്തന്നോ, റോഡുനിയമങ്ങള്‍ പാലിക്കപ്പെടുന്നുവോ എന്നൊക്കയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വഴിയാണ് ഒരാള്‍ സംസ്‌കാര സമ്പന്നനാണോ അതോ സംസ്‌കാര ശൂന്യനാണോ എന്ന് വിലയിരുത്തപ്പെടുന്നത്. ബ്ലോഗുകളില്‍ നമ്മള്‍ എഴുതുന്നത് നമ്മുടെ ചിന്താഗതികളും അതില്‍ പ്രതിഭലിക്കുന്നത് നമ്മുടെ വ്യക്‌തിത്വവുമാണ്. അതുകൊണ്ട് ഗൂഗില്‍ തന്നിരിക്കുന്ന സൗകര്യം തോന്നുന്നതെന്തും എഴുതാനുള്ള ഒരിടമായ് കാണക്കാക്കാതെ കുത്തഴിഞ്ഞ മലയാളം ബ്ലോഗുകള്‍ അച്ചടക്കമുള്ളതാകട്ടെ.
Thursday, January 22, 2009 4:10:00 PM
കുത്തഴിഞ്ഞ മലയാളം ബ്ലോഗുകള്‍ അച്ചടക്കമുള്ളതാകട്ടെ.
Friday, January 23, 2009 9:10:00 AM
അച്ചടക്കം വരട്ടെ ,ബൂലോക പോലീസ് ഇറങ്ങട്ടെ ,ഷാപ്പന്നൂര്‍ ശാന്തപൂര്‍വ്വം ആകട്ടെ .പ്രശാന്ത് ആശംസകള്‍ :)
Saturday, January 24, 2009 3:08:00 PM
വളരെ നല്ല പോസ്റ്റ് പ്രശാന്ത്. ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം എന്നൊരു ടാഗും ചേര്‍ക്കണം. പിന്നെ എന്‍റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളത് എഴുതും എന്നുള്ളതുകൊണ്ടല്ലേ "ചിലരെ" മര്യാദ പഠിപ്പിക്കാനോ മനസ്സിലാക്കാനോ ഇതെഴുതിയത്. ഇപ്പോള്‍ ഇതു വായിച്ചപ്പോള്‍ "വളരെ തിരക്കുള്ള വ്യക്തിയാണെന്ന് മനസ്സിലായി"...
പുലിയാകാന്‍ ശരീരത്ത് വരയും വരച്ചു നഖവും നീട്ടി ഇറങ്ങുമ്പോള്‍ "ഗ്രര്‍ ഗ്രര്‍ " വെക്കാന്‍ ആദ്യം പഠിക്കണം അല്ലാതെ "മ്യാവൂ" എന്ന് വെച്ചാല്‍ എന്തുണ്ടാവുമെന്നു മനസിലാക്കുള്ള അവശ്യവിവരം ഉണ്ടെന്നു കരുതട്ടെ..!!
പിന്നെ വിശദീകരണങ്ങള്‍ കൊടുക്കാന്‍ എന്‍റെ ബ്ലോഗുകള്‍ കൊടുക്കുകയും മറുപടികള്‍ വീട്ടില്‍ (ബൂലോഗത്തെ വീടാണല്ലോ ബ്ലോഗ്) വന്നു തരാനുള്ള ചങ്കൂറ്റവും അതിനി ഒളിപ്പോരാണെങ്കില്‍ അത് നേരിട്ടെങ്കില്‍ അത്..
എന്നാല്‍ ആട്ടെ മോനേ "പ്ര.....ശാന്താ ....അത്രയ്ക്ക് ശാന്തനാണോ..." (അല്ലെങ്കില്‍ തന്നെ പേരില്‍ എന്തിരിക്കുന്നു..???
സസ്നേഹം
ദീപക് രാജ്
:):)
ഓഫ്:ടോ:രണ്ടു സ്മൈലികള്‍ വച്ചിട്ടുണ്ട് എടുത്തോണേ
Saturday, January 24, 2009 3:58:00 PM
കപ്പിലാന്‍
എല്ലായിടവും ഒരു ദിവസം ശാന്തിയും സമാധാനവും ഉള്ളതാകട്ടെ എന്നു നമുക്ക് പ്രാത്യാശിക്കാം. അഭിപ്രായത്തിന് നന്ദി
Saturday, January 24, 2009 4:37:00 PM
പ്രിയ ദീപക് രാജ്
എന്റെ ഈ ചെറിയ ലോകത്തേക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു.
പലയിടത്തും ജാതിയുടെയും മതത്തിന്റെയും വിഷബീജം കുത്തിവച്ച് മനുഷ്യരുടെ ഉള്ളില്‍ വിദ്വേഷവും പകയും ജനിപ്പിച്ച് സവര്‍ണ്ണനന്നും അവര്‍ണ്ണനന്നും മുദ്രകുത്തി തമ്മില്‍ തല്ലിച്ച് ഇറ്റുവീഴുന്ന ചോര നക്കികുടിച്ച് സായൂജ്യമടയാന്‍ പല്ലും നഖവും കൂര്‍പ്പിക്കുന്നതു നമ്മള്‍ കണ്ടു. ക്യഷ്‌ണനും ക്രിസ്‌തുവും പകുക്കുന്ന പീഠത്തില്‍ നിലവിളക്കു കത്തിക്കുകയും ഭഗവത് ഗീതയും ബൈബിളും (ഖുര്‍-ആര്‍ വായിക്കാന്‍ അറബി പഠിച്ചിട്ടില്ല) ജാതിയുടെ അതിര്‍ വരമ്പു കല്പിക്കാതെ വായിക്കുകയും ചെയ്യുന്ന ഒരമ്മ ലൗകികതയും ആത്മീയതയും ഇഴപിരിച്ച് പഠിപ്പിച്ചതിനാല്‍ "ഓം" എന്ന് പറയുന്നതുപോലെ തന്നെ "ആമേന്‍" എന്ന് പറയാനും നാവു വഴങ്ങുന്നതുകൊണ്ട് ഇതൊന്നും കണ്ടില്ലന്നു നടിക്കാന്‍ കഴിയുന്നില്ല. ക്യസ്ത്യാനിയുടെ പള്ളി തകര്‍ക്കുന്നതും, അമ്പലങ്ങള്‍ ബോബുവക്കുന്നതും, മസ്‌ജിതുകള്‍ പോളിച്ചുമാറ്റുന്നതും ഒന്നും സഹിക്കാന്‍ കഴിയുന്നില്ല. ആരയും നന്നാക്കാമന്നോ മര്യാദ പഠിപ്പിക്കമന്നോ വിചാരിച്ച് ഞാന്‍ ബ്ലോഗ് ചെയ്യുന്നുമില്ല്ല.
ശത്രുവായലും വീട്ടില്‍ വന്നാല്‍ അവന്‍ അഥിതിതന്നെ. അഥിതി ദേവോ ഭവ: എന്നതാണല്ലോ നമ്മുടെ പൈത്യകവും. അതുകൊണ്ട് ആര്‍ക്കും എപ്പോഴും എന്റെ വീട്ടിലേക്ക് ഹ്യദയം നിറഞ്ഞ സ്വാഗതം.
Saturday, January 24, 2009 4:52:00 PM
kollam prasanth . nice post
Saturday, January 24, 2009 5:03:00 PM
ബ്ലോഗുകളില്‍ നമ്മള്‍ എഴുതുന്നത് നമ്മുടെ ചിന്താഗതികളും അതില്‍ പ്രതിഭലിക്കുന്നത് നമ്മുടെ വ്യക്‌തിത്വവുമാണ്.
this is enough prashanth ..
Saturday, January 24, 2009 5:20:00 PM
സുഹൃത്തേ,
ചില കാര്യങ്ങള്‍ പറയട്ടെ. ആദ്യം മുതല്‍ എന്‍റെ ബ്ലോഗ് വായിച്ചിട്ടുള്ളവര്‍ ഞാന്‍ എന്ത് എഴുതും എന്നും എന്താണ് എഴുതുന്നതെന്നും അറിയാവുന്നവര്‍ ആയതുകൊണ്ടാണ് അവിടെ വന്നു ദേഷ്യപ്പെട്ടു കമന്റ് ഇട്ടിട്ടു പോകാഞ്ഞത്. പക്ഷെ ആ ഒരു പോസ്റ്റ് മറ്റൊരര്‍ത്ഥത്തില്‍ കണ്ടിട്ട് അങ്ങനെ ഒരു പരിവേഷം കൊടുത്താല്‍ മറുപടിയില്ല..
ഞാന്‍ ഒരു മതത്തിനെയും കുറ്റപെടുത്തി എഴുതാന്‍ താത്പര്യം ഇല്ലാത്തവനാണ്.
കാരണം ഞാന്‍ പഠിച്ചതും എന്നെ പഠിപ്പിച്ചതും "ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ്.."
അതെ പോലെ ബ്ലോഗ് തുടങ്ങിയപ്പോള്‍
"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും വരേണ്ടതും വായിക്കെണ്ടാതുമായ ബ്ലോഗ് ആണ് കുളത്തുമണ്‍.."
എന്ന് തന്നെയാണ് തീരുമാനിച്ചതും അനുവര്‍ത്തിച്ചു പോന്നതും.
പിന്നെ ശത്രുവായാലും അഥിതി ദേവോ ഭവ: എന്ന് പറഞ്ഞല്ലോ..
ആശയത്തിലെ ഭിന്നത മൂലം ആരെയും ശത്രുവാക്കാറില്ല ഞാന്‍.. ബ്ലോഗ് എന്‍റെ സ്വകാര്യജീവിതവുമായി കൂട്ടിക്കുഴക്കില്ല ഞാന്‍. കാരണം എന്‍റെ വിരസമായ ഇടവേളകള്‍ക്ക് കണ്ട മറുപടിയാണ് ബ്ലോഗ്.. ഒരു പക്ഷെ അതുകൊണ്ടാവും എനിക്ക് സ്വകാര്യ ജീവിതത്തില്‍ ശത്രുക്കളും ഇല്ല. ഇനി എന്നെ ശത്രുവായി കണ്ടെങ്കിലും ഞാന്‍ താങ്കളെ അങ്ങനെ കാണാത്തിടത്തോളം താങ്കളും എന്‍റെ ശത്രുവല്ല..
deepaklalu9@gmail.com
ഇതാണ് ഇമെയില്‍ ഐഡി...
ഇമെയില്‍ അയക്കാന്‍ ആവശ്യപ്പെട്ടത് താങ്കളുടെ ഇമെയില്‍ ഐഡി കൈയില്‍ ഇല്ലാത്തതുകൊണ്ടാണ്.. തിരക്കുള്ളവനെന്നു അറിയാം.. സമയം പോലെ മെയില്‍ പ്രതീക്ഷിക്കട്ടെ..
Saturday, January 24, 2009 7:56:00 PM
പ്രിയ ദീപക്
ദീപക് പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ എന്റെ ബ്ലോഗിലോ മറ്റൊരു ബ്ലോഗിലോ പോസ്റ്റായോ കമന്റായോ ദീപക് ജാതിയേയോ മതത്തേയോ കുറ്റപ്പെടുത്തിയന്നോ, അശ്ലീലം വിളമ്പിയന്നൊ ഒന്നും പറഞ്ഞിട്ടില്ല.
അതുപോലെ നമ്മുടെ പൈത്യകത്തെ കുറിച്ചു പറഞ്ഞതാണ് "ശത്രുവായാലും വീട്ടില്‍ വന്നാല്‍ അവന്‍ അതിഥി" തന്നെ എന്ന്. അതുകോണ്ട് എന്നെ ആരങ്കിലും ശത്രുവായ് കാണുന്നുവങ്കില്‍ അവര്‍ക്കുപോലും എന്റെ വീട്ടിലേക്ക് ഹ്യദയം നിറഞ്ഞ സ്വാഗതം പറഞ്ഞു വന്നു മാത്രം. അത് എന്റെ ബ്ലോഗ് മാത്രമല്ല ഞാന്‍ സ്വര്‍ഗ്ഗം എന്നു വിശ്വസിക്കുന്ന എന്റെ വീട്ടിലേക്കും കൂടിയാണ്. എന്റെ ആ കൊച്ചു വീടിന്റെ ജനാലകളും വാതായനങ്ങളും അതിഥികള്‍ക്കു മുന്നില്‍ എപ്പോഴും തുറന്നു തന്നെ കിടക്കും. ദാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്താല്‍ അതു മനസ്സിലാകും.
സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല പൊതു ജീവിതത്തിലും എനിക്ക് ശത്രുക്കളില്ല. അതുകൊണ്ട് തന്നെ താങ്കളും എന്റെ ശത്രു എന്ന് തോന്നിയിട്ടുമില്ല. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്യം ഏതൊരു പൗരന്റെയും മൗലിക അവകാശമാണ്, അതുകൊണ്ട് അഭിപ്രായ പ്രകടനം ശത്രുക്കളെ സ്യഷ്‌ടിക്കുന്നില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍
എന്റെ മെയില്‍ ഐഡി ബ്ലോഗില്‍ തന്നയുണ്ടല്ലോ ദീപക്. അവിടെ കാണുന്നില്ലങ്കില്‍ എന്റെ മെയില്‍ ഐഡി prrasanth@gmail.com ഇതുതന്നയാണ് എന്റെ ജിടോക്ക് ഐഡിയും. മിക്കാവാറും ഞാന്‍ ഓണ്‍ലൈനില്‍ തന്നയുണ്ടാകും. സൗകര്യം കിട്ടുമ്പോള്‍ മെസേജ് ചെയ്യുക. Its my pleasure to talk to you.