മഴനൂലുകള്‍
മഴ
നൂലുകളായ് പൈയ്തിറങ്ങുകയാണ്
ഓര്‍മ്മകളെ നനയിച്ച്
മനസ്സിനെ കുളിര്‍പ്പിച്ച്
പണ്ട്
മഴ പെയ്യുമ്പോള്‍
ജനാലയിലൂടെ കൈയ്യെത്തി
മഴനൂലുകളെ പിടിക്കുമായിരുന്നു
പിന്നെ
മുതിര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി
മഴയുടെ താളത്തിനൊപ്പം
തുള്ളികളിച്ചു
ഇന്ന്
മഴനനയാന്‍ മടി
ജനലഴികളില്‍ പിടിച്ച് മഴയിലേക്ക്
കണ്ണുനട്ട് മഴ ആസ്വദിക്കാം
മഴ
സമ്മതിക്കുന്നില്ല
വീശിയടിക്കുന്ന കാറ്റില്‍
ജനല്‍ കമ്പികളില്‍ വന്നിടിച്ച്
പല
തുള്ളികളായ് പിരിഞ്ഞ്
എന്റെ അടുത്തേക്ക്
വരികയാണ് ഈ മഴ
ഇത്
എന്നെ വല്ലാതെ നനക്കും
ജനലഴികളില്‍ നിന്നും പിടിവിട്ട്
അകന്നു നിന്നു
ഇല്ല
മഴ സമ്മതിക്കില്ല
തൂവാനമായ് ചിന്നി ചിതറി
അടുത്തേക്ക് വരികയാണ്
ഒരു
ചെറിയ കുളിര് കോരികൊണ്ട്
എന്റെ അടുത്തേക്ക്
ജനാല അടച്ചാലോ?
വേണ്ട
മഴക്ക് എന്നെ ഇഷ്ടമാണങ്കില്‍
എന്നെ വേണമങ്കില്‍
ഞാന്‍ എന്തിന് അകന്നു മാറണം?
Friday, January 16, 2009 11:19:00 AM
വേണ്ട
മഴക്ക് എന്നെ ഇഷ്ടമാണങ്കില്‍
എന്നെ വേണമങ്കില്‍
ഞാന്‍ എന്തിന് അകന്നു മാറണം?
Saturday, January 17, 2009 9:50:00 AM
mazha!.... pollikkunna aadmavukale nanachukondu athanggana peyyatte
Saturday, January 17, 2009 6:34:00 PM
നല്ല കവിത. ഒരുവേള എന്നെ ബാല്യത്തിലേക്ക് കൊണ്ടുപോയി ഈ കവിത
Saturday, January 17, 2009 11:41:00 PM
മഴയുടെ നനവും കുളിർമ്മയുമുൾല വരികൾ