Search this blog


Home About Me Contact
2009-01-15

മഴനൂലുകള്‍  

മഴ
നൂലുകളായ് പൈയ്‌തിറങ്ങുകയാണ്
ഓര്‍മ്മകളെ നനയിച്ച്
മനസ്സിനെ കുളിര്‍പ്പിച്ച്

പണ്ട്
മഴ പെയ്യുമ്പോള്‍
ജനാലയിലൂടെ കൈയ്യെത്തി
മഴനൂലുകളെ പിടിക്കുമായിരുന്നു

പിന്നെ
മുതിര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി
മഴയുടെ താളത്തിനൊപ്പം
തുള്ളികളിച്ചു

ഇന്ന്
മഴനനയാന്‍ മടി
ജനലഴികളില്‍ പിടിച്ച് മഴയിലേക്ക്
കണ്ണുനട്ട് മഴ ആസ്വദിക്കാം

മഴ
സമ്മതിക്കുന്നില്ല
വീശിയടിക്കുന്ന കാറ്റില്‍
ജനല്‍ കമ്പികളില്‍ വന്നിടിച്ച്

പല
തുള്ളികളായ് പിരിഞ്ഞ്
എന്റെ അടുത്തേക്ക്
വരികയാണ് ഈ മഴ

ഇത്
എന്നെ വല്ലാതെ നനക്കും
ജനലഴികളില്‍ നിന്നും പിടിവിട്ട്
അകന്നു നിന്നു

ഇല്ല
മഴ സമ്മതിക്കില്ല
തൂവാനമായ് ചിന്നി ചിതറി
അടുത്തേക്ക് വരികയാണ്

ഒരു
ചെറിയ കുളിര്‍ കോരികൊണ്ട്
എന്റെ അടുത്തേക്ക്
ജനാല അടച്ചാലോ?

വേണ്ട
മഴക്ക് എന്നെ ഇഷ്ടമാണങ്കില്‍
എന്നെ വേണമങ്കില്‍
ഞാന്‍ എന്തിന് അകന്നു മാറണം?

N.B: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഡയറിയില്‍ കുറിച്ചിട്ട ഒരു കവിത. ഈ അവധികാലത്ത് നാട്ടില്‍ പോയപ്പോള്‍ തപ്പി എടുത്തതാണ്. എഴുതിയ മിക്ക കവിതകളും കഥകളും നഷ്‌ടപ്പെട്ടുവന്ന് ഇത്തണ വീട്ടിലെ ബുക്ക് ഷെല്‍ഫ് പൊടിതട്ടി നോക്കിയപ്പോഴാണറിഞ്ഞത്. ഒരുകെട്ടു ചെറുകഥകള്‍ അഗ്‌നി നാമ്പുകള്‍ വിഴുങ്ങി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഡയറികള്‍ മാത്രം ഭദ്രമായ് അലമാരയില്‍ ഉണ്ട് എന്നത് ഒരു ആശ്വാസം

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ മഴനൂലുകള്‍