Search this blog


Home About Me Contact
2008-08-16

മേധാക്ഷയം  

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
പേര്‍ത്തുമതാരോ പറഞ്ഞു കേട്ടിന്നു നീ
ഓര്‍ത്തുഴറുന്നുവോ സംശയത്താല്‍,
പെട്ടന്നു നാവില്‍ വരാത്തൊരു നാമമായ്
മൊട്ടിട്ടു നിന്നിലും രോഗമന്നായ്
സംശയം നന്ന് , നീയിന്നറിയുന്നതും
നന്നുതാന്‍ സത്യം, വിനാവിളംബം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇല്ല നിന്‍ മേധക്കു രോഗ, മെന്നാകിലോ
വല്ലാതെ ബാധിച്ചു മാനസത്തെ
എന്നെ മറന്നു നീ, നിന്‍പാദമാദ്യമായ്
നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം
നേരേനടക്കുവാന്‍ കുഞ്ഞേ നിനക്കെന്നു
നേരോടെ നീണ്ടവിരല്‍തുമ്പുകള്‍
പാടലവര്‍ണ്ണമാം നിന്‍ മുഖമന്‍പിനാല്‍
പൂപോല്‍ത്തുടച്ച പുടവയറ്റം
കാണാന്‍ കൊതിച്ചുനീപോകും വഴികളില്‍
നോവാര്‍ന്നു പിന്‍‌വന്നൊരാര്‍ദ്രനോട്ടം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"

എന്തേ മറന്നു നിനക്കായ് നിരന്തരം
സ്‌പന്ദിക്കുന്ന ഹ്യത്തിന്റെ ശോകം
കുഞ്ഞേനീയൊരിക്കല്‍ വന്നെങ്കിലെന്നൊരു
നെഞ്ഞകം നൊന്ത വിലാപ ഗീതം
"ഒന്നിനി നിന്നെ ഞാന്‍ കാണുമോ" യെന്നിരുള്‍
തിന്നു തീര്‍ക്കും നെടുവീര്‍പ്പിനൊപ്പം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇന്നു നീ കൂട്ടികിഴിക്കലിലാണതി
ന്നെന്നും നിനക്കു തിടുക്കമേറെ
ഒട്ടല്ലനിക്കിനിക്കീഴടക്കാനുള്ള
പട്ടങ്ങളന്നു നിന്‍ കൂര്‍മ്മബുദ്ധി
വെട്ടാം നിരത്താം കീഴടക്കാം
ലോകമെത്രക്കു വേഗമാംമത്രവേഗം
തട്ടിത്തെറിപ്പിച്ചൂ പോന്നകല്‍ച്ചീളുകള്‍
തട്ടിപ്പരിക്കേറ്റു വീണതാരോ
ജന്മദാദാക്കളോ സോദരരോ കളി-
ച്ചങ്ങാതിമാരോ പ്രിയരവര്‍‍‌വേറയോ
ആരുമാകട്ടെ തിരിഞ്ഞൊന്നുനോക്കുവാന്‍
നേരമില്ലാതെ നീ പാഞ്ഞിടുമ്പോള്‍
ഇല്ല, പഴുതു ചികില്‍സിക്കുവാ, നകം-
പൊള്ളയാമീ പുറന്തോടുമായി
നീ യശ്വമേധം തുടരുകയേറിടും
നിന്‍ ജയശ്യംഗങ്ങളേറെയെന്നാല്‍
നാളയതിന്നും മുകളിലായ് ഭാവിതന്‍
ജേതാക്കള്‍ വെന്നിക്കൊടി നാട്ടവേ
നീയും മറവിയിലാഴുന്നൊരിന്നലെ
യാകുമവര്‍ക്കൊരു പാഴ്‌ക്കിനാവായ്

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഒന്നു യാചിക്കുക ദേവകളോടു നീ-
യന്നുനിനക്കു വരം നല്‍കുവാന്‍
കേവലം സം‌മ്പൂര്‍ണ്ണ മേധാക്ഷയം, നിന
ക്കേകുവാന്‍ മുക്തി, സ്വത്വത്തില്‍ നിന്നും

സുരേഷ് കാഞ്ഞിരക്കാട്ട് സംഗീതം പകര്‍ന്ന ഈ കവിത അദ്ദേഹത്തിന്‍റെ മധുര ശബ്ദത്തില്‍ ഇവിടെ നിന്നും കേള്‍ക്കാം.

പ്ലെയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories7 comments: to “ മേധാക്ഷയം

 • Prasanth. R Krishna
  Saturday, August 16, 2008 7:31:00 AM  

  ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
  രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
  ഹാ ദയനീയം! മറവിയിലാഴ്‌തിടും
  ജീവിതമന്ന മഹാനിയോഗം

 • SreeDeviNair
  Saturday, August 16, 2008 3:31:00 PM  

  കൃഷ്ണാ,

  കേട്ടു കഴിഞ്ഞപ്പോള്‍,
  ഞാനറിയാതെ ഒരു ദുഃഖം
  എന്നെയും കീഴടക്കുന്നൂ..

  സ്വന്തം,
  ചേച്ചി.

 • smitha adharsh
  Monday, August 18, 2008 11:39:00 PM  

  മേധാക്ഷയം എന്തെന്ന് മറ്റാരേക്കാളും കൂടുതല്‍ ആഴത്തില്‍ അച്ഛനിലൂടെ അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഞാന്‍....മറവികളുടെ ലോകത്തില്‍ നിന്നു മറ്റൊരു ലോകത്തേയ്ക്ക് അച്ഛന്‍ പോയപ്പോഴും "തന്മാത്ര" കണ്ടു തേങ്ങികരയാനെ ഞങള്‍ക്ക് കഴിഞ്ഞുള്ളു..
  നല്ല പോസ്റ്റ്...നല്ല വരികള്‍...

 • Prasanth. R Krishna
  Tuesday, August 26, 2008 7:45:00 AM  

  ചേച്ചീ

  നമ്മുടെ ഒക്കെ കൈപ്പിടിയില്‍ ഒതുങ്ങാത്തപലതും ജീവിതത്തിലുണ്ടാവും. അതിനെ അനുഭവിക്കാനല്ലേ നമുക്ക് കഴിയൂ. ദു:ഖിച്ചിട്ടോ പരാതിപറഞ്ഞിട്ടോ എന്തങ്കിലും കാര്യമുണ്ടോ? അനുഭവിച്ചിട്ടില്ലങ്കിലും മേധാക്ഷയം എന്തന്ന് നന്നായ് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് എനിക്ക്. കാരുണ്യത്തിന്‍റെ ഉറവ വറ്റാത്ത ഒരു മനസ്സിനെ മാത്രമേ മറ്റുള്ളവരുടെ ദു:ഖങ്ങള്‍ക്ക് കീഴടക്കാന്‍ കഴിയൂ. അങ്ങനെ ഒരു മനസ്സ് ചേച്ചിക്ക് ഉണ്ടന്നത് ഒരു അനുഗ്രഹം തന്നയാണ്

 • Prasanth. R Krishna
  Tuesday, August 26, 2008 8:12:00 AM  

  സ്മിതാ ആദര്‍ശ്

  ഇവിടേക്ക് വന്നതിലും സ്വകാര്യദു:ഖം പങ്കു‌വ‌ച്ചതിലും സന്തോഷം. മേധാക്ഷയം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ നന്നായ് മന്‍സ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മേധാക്ഷയം അനുഭവിക്കുന്ന ഒരുകൂട്ടം അമ്മമാരയും വ്യദ്ധന്മാരയും അഞ്ച് വര്‍ഷങ്ങള്‍ പകല്‍ അന്തിയോളം കണ്ടിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. കാലത്തിന് മായക്കാന്‍ കഴിയാത്ത ചില ദുഖങ്ങളുണ്ട് അതാണ് സ്മിത അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എനിക്ക്. അനുഭവം പങ്കുവച്ചതിന് നന്ദി

 • ...പകല്‍കിനാവന്‍...daYdreamEr...
  Sunday, February 08, 2009 6:43:00 PM  

  വളരെ വളരെ നന്നായിരിക്കുന്നു.. അഭിവാദ്യങ്ങള്‍...ഒപ്പം സുരേഷിനും ആശംസകള്‍...

 • aparna
  Thursday, February 12, 2009 5:39:00 PM  

  hello krishna!
  medhakshayathe maruppachayay kanavukanda nimishanghalereyanu.manassinte murivunakkan marunnillathathinalavam eee pazhchintha.enthayalum medhakshaym badhicha manassukalkku nere chothymuyarthan sramicha krishnayku vykiyanenkilum congrts.