ഹ്യദയവും മനസ്സും
പുറത്ത് മഴതകര്‍ക്കുമ്പോള്‍
പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ
നീ നടന്നെത്തിയത്, കൊട്ടിയടക്കപ്പെട്ട
എന്‍റെ ഹ്യദയത്തിലേക്കായിരുന്നു
അനുവാദമില്ലാതെ നീ എന്‍റെ ഹ്യദയത്തില്‍
മെലിഞ്ഞ വിരലുകള്‍ കൊണ്ടെഴുതിയപ്പോള്‍
അരുതേ എന്നുവിലക്കാന്‍ മനസ്സുവെമ്പി
പക്ഷേ നാവു ചലിച്ചില്ല
ഞാന്‍ ആരന്നറിയാതെ അടുത്തു നീ
ഞാന്‍ സന്തോഷിച്ചു
ഞാന്‍ ആരന്നറിഞ്ഞപ്പോള്‍ അകന്നു നീ
എന്‍റെ മനസ്സു വേദനിച്ചു
എന്നിട്ടും മനസ്സിനോടല്ലാതെ
ഹ്യദയത്തോടു നമ്മള്‍ സംവാദിച്ചു
മനസ്സും ഹ്യദയവും
രണ്ടായിരിക്കും അല്ലേ?
Monday, August 18, 2008 7:12:00 AM
മനസ്സിനോടല്ലാതെ
ഹ്യദയത്തോടു നമ്മള്‍ സംവാദിച്ചു
മനസ്സും ഹ്യദയവും
രണ്ടായിരിക്കും അല്ലേ?
Tuesday, August 19, 2008 2:22:00 AM
പ്രശാന്തേ, ഈ കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍...
പിന്നെ എല്ലാ അനോണികള്‍ക്കും മുന്നറിയിപ്പ്.. ഇവിടെ എങ്ങാനും വന്നു മൊട ഇറെക്കിയാല്‍..അമ്മച്ചിയാണേ അടിച്ച് പിരുത്തുകളയും പറഞ്ഞേക്കാം...
Wednesday, August 20, 2008 5:57:00 AM
ഞാന്‍ ആരന്നറിയാതെ അടുത്തു നീ
ഞാന്‍ ആരന്നറിഞ്ഞപ്പോള്‍ വീണ്ടും അടുത്തു നീ
കൊള്ളാം ! :) :)