2008-08-15
സ്വാതന്ത്യ ദിനം-ഒരു കുറിപ്പ്
തികച്ചും യാദ്യഛികം എന്നേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ, ഇന്ന് എന്‍റെ പെറ്റ രാജ്യത്തിന്‍റെയും പോറ്റുന്ന രാജ്യത്തിന്‍റെയും ചരിത്രത്തിലെ നാഴികല്ലായ ദിവസമാണ്. ഇന്ത്യയും, തെക്കന്‍ കൊറിയയും സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനം. എന്നും നമുക്ക് അഘോഷങ്ങളാണ്. വാലന്‍റയിന്‍സ് ഡേ, ഫ്രണ്ട്ഷിപ് ഡേ, നൂ-ഇയര്‍ അങ്ങനെ ഒരുപാട് ഒരുപാട്. എല്ലാം നമ്മള്‍ ആഴ്ചകള്‍ക്കു മുന്‍പേ ആഘോഷിച്ചുതുടങ്ങും, ഫോര്‍വേഡ് മെയിലുകള്‍ അയച്ചും ഒര്‍ക്കട്ടില്‍ സ്ക്രാപ്പുകളും വര്‍ണ്ണമനോഹരങ്ങളായ ആനിമേറ്റഡ് ചിത്രങ്ങള്‍ അയച്ചും. എന്നും ഈ തരം ആഘോഷവേളകളില്‍ എനിക്ക് ഒരുപാട് മെയിലുകളും സ്ക്രാപ്പുകളൂം കിട്ടാറുണ്ട്. കുറഞ്ഞത് ഒരു പത്തുദിവസം മുന്‍പങ്കിലും എനിക്ക് മെയിലുകളും സ്ക്രാപ്പുകളും വന്നുതുടങ്ങും. എന്തോ സ്വാതന്ത്ര്യദിനാഘോഷവേളകളില്‍ അപൂര്‍വ്വമായ് മാത്രമേ ഇത്തരം മെയിലുകളോ ഒര്‍ക്കുട്ട് സ്ക്രാപ്പുകളോ വരാറുള്ളൂ.
ബ്ലോഗുകളിലും, എത്രപേര്‍ സ്വാതന്ത്യദിനത്തില്‍, നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്കുവേണ്ടി ഒരു സ്മരണിക എഴുതും എന്നും അറിയില്ല. മഹാത്മാഗാന്ധി, ഭഗത്സിംങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍മുതല്‍ സ്വാതന്ത്യസമരത്തില്‍ ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിക്കുന്നു.
സ്വാതന്ത്യസമരത്തിന്‍റെയും അതിനോട് അനുബന്ധിച്ചുമുള്ള ചില ചിത്രങ്ങള്‍
വന്ദേമാരം-എന്നും ഓരോഭാരതീയനെയും പുളകമണിയിക്കുന്ന ദേശഭക്തിഗാനം. എ. ആര്‍. റഹുമാന്‍ സംഗീതം പകര്‍ന്ന് സ്വതന്ത്യത്തിന്‍റെ അന്‍പതാം പിറന്നാളില്‍ ഭാരതത്തിനു സമര്‍പ്പിച്ച വന്ദേമാതരം നമ്മുടെ ധീര യോദ്ധാക്കള്‍ക്കുവേണ്ടി ഇവിടെ ഒരിക്കല്‍ കൂടി സമര്‍പ്പിക്കുന്നു.
Friday, August 15, 2008 12:41:00 PM
തികച്ചും യാദ്യഛികം എന്നേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ, ഇന്ന് എന്‍റെ പെറ്റ രാജ്യത്തിന്‍റെയും പോറ്റുന്ന രാജ്യത്തിന്‍റെയും ചരിത്രത്തിലെ നാഴികല്ലായ ദിവസമാണ്. ഇന്ത്യയും, തെക്കന്‍ കൊറിയയും സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനം.
Saturday, August 16, 2008 7:16:00 AM
" സ്വാതന്ത്ര്യം തന്നെ അമൃതം
സ്വതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം.... "
സ്വാതന്ത്ര്യദിനാശംസകള്‍..........
Saturday, August 16, 2008 12:25:00 PM
കൊറിയ എങ്ങനെയാണ് ആഘോഷിച്ചതെന്ന് ഒരു ചെറുവിവരണം മറ്റുള്ളവർക്ക് അറിവ് നൽകുവാൻ ഉപകരിക്കും. കൊറിയയിലുള്ള പ്രശാന്തിനു ഇത് നല്ലോരവസരമാണ്. അവിടെയുള്ള പത്രങ്ങളും, പരസ്യങ്ങളുമൊക്കെ നമ്മുടേതിൽ നിന്നുമൊക്കെ വ്യത്യസ്ഥമായിരിക്കും അല്ലേ, സ്വാതന്ത്ര്യത്തെപറ്റിയുള്ളത്?
Sunday, August 17, 2008 12:44:00 PM
vey gud work prasanth.. keep writing
with best regards muralika