Search this blog


Home About Me Contact
2008-08-14

ഞാന്‍-നഷ്ടപ്പെട്ട ആത്മാവ്  

ഞാന്‍
നഷ്ടപ്പെട്ട ആത്മാവ്
വേനല്‍ മഴയാകാനായിരുന്നു
എന്നും എന്‍റെ വിധി

എന്‍റെ ആത്മാവ്
അകന്നുപോകാനായിരുന്നു
എന്നും നിനക്കിഷ്ടം
ഞാനന്ന സമസ്യയില്‍ നിന്നും

എന്‍റെ സന്തോഷം
വേനല്‍ മഴയുടെ കുളിരില്‍
വിരിയുന്ന പൂക്കള്‍ പോലെ
വേഗം കൊഴിയുന്നവ

എന്‍റെ മനസ്സ്
ആരും കാണാതെ പോയ
നഷ്‌ട്സ്വപ്നങ്ങളുടെ
ഒരു കലവറ

എന്‍റെ ജീവിതം
പാഥേയമില്ലാതെ വന്ന
സഞ്ചാരികളുടേതായ
ഒരു വഴിയമ്പലം

എന്‍റെ ശബ്ദം
എന്നേ എനിക്ക് നഷ്ടമായി
ഒച്ച ഉണ്ടാക്കാതിരിക്കാന്‍
നാവിനെ ഞാന്‍ കെട്ടിയിട്ടു

ഞാന്‍
എല്ലാവരാലും തോല്പിക്കപ്പെട്ടവന്‍
ഇന്ന് എന്‍റെ ആത്മാവിനാലും
തോല്പിക്കപ്പെട്ടിരിക്കുന്നു

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ ഞാന്‍-നഷ്ടപ്പെട്ട ആത്മാവ്

  • Dr. Prasanth Krishna
    Thursday, August 14, 2008 3:01:00 PM  

    ഞാന്‍
    എല്ലാവരാലും തോല്പിക്കപ്പെട്ടവന്‍
    ഇന്ന് എന്‍റെ ആത്മാവിനാലും
    തോല്പിക്കപ്പെട്ടിരിക്കുന്നു

  • SreeDeviNair.ശ്രീരാഗം
    Thursday, August 14, 2008 8:10:00 PM  

    കൃഷ്ണാ,

    എല്ലാം തോന്നലുകള്‍
    മാത്രം ..
    കൃഷ്ണ,ഒരിക്കലും
    ഒന്നിലും.തോല്‍ക്കില്ലാ..

    എന്നെന്നും..
    വിജയങ്ങള്‍ മാത്രം..
    സ്വന്തം,
    ചേച്ചി...

  • Vellayani Vijayan/വെള്ളായണിവിജയന്‍
    Friday, August 15, 2008 6:28:00 AM  

    എന്താ കൃഷ്ണാ, എന്ത് പറ്റി.ധൈര്യത്തോടെ മുന്നോട്ട് പോകൂ.ആശംസകളും.
    വെള്ളായണി

  • മാണിക്യം
    Saturday, August 16, 2008 7:14:00 AM  

    ഇവിടെ മഴ തുള്ളിയിടുന്നു...


    ഇളം വെയിലിന്‍ ചൂടേറ്റ് ചില ഫ്ലാറ്റുകള്‍ നില്‍ക്കവേ
    അകലത്തെ കാറ്റൊരു പെരു മഴ കൊണ്ടുവന്നു
    സൂര്യതാപത്തില്‍ തപിച്ച സൌധങ്ങള്‍ക്കായി
    പെരുമഴ മാനത്ത് കരിങ്കുട തീര്‍ത്തു

    ഇലകളില്‍ തട്ടി ഭൂമിയെ പുണരുവാന്‍
    ആശിച്ച പെരുമഴത്തുള്ളികള്‍ പക്ഷെ
    വന്നു പതിച്ചു ചുടു കോണ്‍ക്രീറ്റ് ചുവരില്‍
    പിന്നെയവ യാത്രയായ് ഓടകള്‍ തേടി

    ഭൂമിലേക്കുള്ള യാത്രക്ക് മുന്‍പേ
    കടലമ്മ ന‍ല്‍കിയ ഊഴിയുടെ വിവരണം
    തെറ്റെന്ന് പെരുമഴത്തുള്ളികള്‍ അറിയവെ
    മാറിയൊരു ഫ്ലാറ്റിന്‍ തറക്കല്ല് വീണു..

    എവിടെയോ വായിച്ചു .ഇപ്പോ
    എവിടെ എന്ന് ഓര്‍ക്കുന്നില്ല..
    സാമ്യങ്ങള്‍ ഒന്നുമില്ല ഈ മഴതുള്ളിയല്ലതെ
    മഴപെയ്യട്ടെ തോരാതെ ,നഷ്ടങ്ങളില്ലാതെ!