Search this blog


Home About Me Contact
2008-08-13

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍  

ഞാനാര്? ഞാനെന്ത്?
ഉത്തരമില്ലാത്ത എന്‍റെ ആത്മാവിന്‍റെ
ചോദ്യങ്ങള്‍ക്കുമുന്‍പില്‍
തോറ്റടിയുകയാണ് ഞാന്‍

എന്തിനുവേണ്ടി
ആര്‍ക്കുവേണ്ടിയായിരുന്നു
ഈ ജന്മമത്രയും
എന്‍റെ കാത്തിരിപ്പ്

എനിക്ക് ആരോടും ജയിക്കേണ്ട
ആരയും തോല്പിക്കയും വേണ്ട
എന്‍റെ മനസ്സിനെ
ഇനി ആര്‍ക്കുവേണ്ടിയും
തുറക്കാന്‍ കഴിയാത്തവിധം
മണിച്ചിത്രത്താഴിട്ടു പൂട്ടാന്‍
കഴിഞ്ഞങ്കില്‍
മുട്ടിയാല്‍ തുറക്കപ്പെടാത്ത
ഇരുളടഞ്ഞ ഒരു
ഗുഹാകവാടം പോലെ

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories20 comments: to “ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

 • Prasanth. R Krishna
  Wednesday, August 13, 2008 7:47:00 AM  

  ഞാനാര്? ഞാനെന്ത്?
  ഉത്തരമില്ലാത്ത എന്‍റെ ആത്മാവിന്‍റെ
  ചോദ്യങ്ങള്‍ക്കുമുന്‍പില്‍
  തോറ്റടിയുകയാണ് ഞാന്‍

 • SreeDeviNair
  Wednesday, August 13, 2008 7:54:00 AM  

  കൃഷ്ണാ,

  അന്യേഷിച്ചാല്‍ കണ്ടെത്താന്‍
  പറ്റാത്ത കാര്യങ്ങളില്‍,
  ദുഃഖിക്കാതിരിക്കൂ..

  സ്വന്തം,
  ചേച്ചി

 • SreeDeviNair
  Wednesday, August 13, 2008 7:54:00 AM  

  This comment has been removed by the author.

 • Anonymous
  Wednesday, August 13, 2008 10:36:00 AM  

  ഇവ്ടെന്താ കൃഷ്ണാ പ്രശ്നം. നീയാരാണെന്ന് നിനക്കറിയിലെന്കില്‍ നീ എന്നോട് ചോയ്ക്ക് നീയാരാണെന്ന്.

  ഡേയ് പയ്യന്‍സ് എന്തര് കവിതകള്‍ടെ ഇത്. പൂട്ടിയിട്ട് പോടേ

 • അങ്കിള്‍
  Wednesday, August 13, 2008 10:45:00 AM  

  Dear Krishna,
  I have not seen any notification of this post in TVC blogers group.? Why?
  Many of us are reading your posts, though not commenting. Keep TVM bloggers group active, please.

 • പ്രയാസി
  Wednesday, August 13, 2008 1:01:00 PM  

  അണ്ണാ.. യെന്തു പറ്റി..!???

  മണിച്ചിത്രത്താഴിട്ടു പൂട്ടുകാന്നൊക്കെപ്പറഞ്ഞാല്‍...

  ലാലേട്ടനെത്തന്നെ വിളിക്കേണ്ടി വരും

  എന്തിരായാലും ഇത്തിരി കണ്ട്രോളുകളൊക്കെ ചെയ്തിരിക്കണത് നല്ലതാ..:)

 • Prasanth. R Krishna
  Wednesday, August 13, 2008 1:13:00 PM  

  അങ്കില്‍

  എന്തുകൊണ്ടാണ് ബ്ലോഗേഴ്സില്‍ പോസ്റ്റുകള്‍ വരാത്തതന്ന്‍ നോക്കാം. വന്നിട്ടില്ലാത്ത പോസ്റ്റുകള്‍ അയച്ചുതരാം. പോസ്റ്റുകള്‍ ബ്ലോഗ് ഗ്രൂപ്പില്‍ വരുന്നില്ല എന്നറിയിച്ചതില്‍ നന്ദി

 • Prasanth. R Krishna
  Wednesday, August 13, 2008 1:52:00 PM  

  ചേച്ചിയമ്മ‍ എന്ന കവിത എഴുതിയപ്പോള്‍ മുതല്‍ ഒരുപാട് അനോണികള്‍ വന്ന് എന്‍റെ ബ്ലോഗ് പൂട്ടാന്‍ പറയുന്നു. എന്താണ് കാരണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുന്‍പ് ഒരിക്കല്‍ പറഞ്ഞത് ഒരിക്കല്‍ കൂടി പറയുവാന്‍ ആഗ്രഹിക്കയാണ്. അനോണികളായ് ഒളിഞ്ഞിരിക്കാതെ സനോണികളായ് പുറത്തുവരൂ. ഞാന്‍ ഒരു കവിയല്ല. കഥാക്യത്തും അല്ലാ. ആരും എന്‍റെ കവിതകളോ കഥകളോ വായിക്കണമന്ന് നിര്‍ബന്ധം പിടിക്കാറുമില്ല. കമന്‍റുകള്‍ വാരികൂട്ടാന്‍‌വേണ്ടി ഒന്നും എഴുതാറുമില്ല. മറ്റുള്ളവരുടെ കൈയ്യടി വാങ്ങാന്‍‌വേണ്ടി ബ്ലോഗ് എഴുതുന്ന ഒരു വ്യക്തി അല്ല ഞാന്‍. ആവശ്യത്തിലധികം അംഗീകാരങ്ങള്‍ ശാസ്ത്രത്തിലും കലയിലും, കവിതയിലും, കഥയിലുമെല്ലാം കിട്ടിയിട്ടുണ്ട്. കാപ്പിലാന്‍റെ തോന്ന്യാശ്രമത്തില്‍ നടന്ന ഓണപ്പാട്ടെഴുത്തുമല്‍സരത്തില്‍ എന്‍റെ ഓണപ്പാട്ട് ഏകകണ്‍ഠേന ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്
  എനിക്ക് കിട്ടിയ ഏറ്റവും ഒടുവിലത്തെ അംഗീകാരമാണ്. എന്‍റെ കവിതകളും ബ്ലോഗുകളും ആരുടെ ഉറക്കം കെടുത്തുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

  ഞാന്‍ അനോണിയായ് ആരുടെയും ബ്ലോഗില്‍ വരാറില്ലാല്ലോ? ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് അനോണിമത്വത്തെയും, അരൂപിത്വത്തെയും ഞാന്‍ പ്രോല്‍സാഹിപ്പിക്കാറുണ്ട് അതുകൊണ്ടുതന്നയാണ് എന്‍റെ ബ്ലോഗില്‍ ഞാന്‍ അനോണിമസ് കമന്‍റിങ് ബ്ലോക്കു ചെയ്യാത്തതും.

  ഞാന്‍ ആര്‍ക്കും ഒരു ശല്യത്തിനും വരുന്നില്ല. ഞാന്‍ എന്‍റെ ആത്മാവിനുവേണ്ടി, എന്‍റെ മനസ്സിന്‍റെ ത്യപ്തിക്കുവേണ്ടിയാണ് ബ്ലോഗ് എഴുതുന്നത്. സമയം കിട്ടിയാല്‍ മറ്റുള്ളവരുടെ ബ്ലോഗ് വായിക്കും അപ്പോള്‍ മനസ്സില്‍ തോന്നുന്ന കമന്‍റ് എഴുതും. എന്‍റെ ബ്ലോഗില്‍ കമന്‍റിടുന്നവര്‍ക്കുമാത്രമേ കമന്‍റിടൂ എന്ന നിര്‍ബന്ധബുദ്ധിയും എനിക്കില്ല.

  ഗൂഗിള്‍ എന്നെ ബ്ലോഗുചെയ്യാന്‍ അനുവദിക്കുന്നിടത്തോളം, ബ്ലോഗ്സ്പോട്ട് ഞാന്‍ ബ്ലോഗ് ചെയ്യാന്‍ പാടില്ലന്ന് വിലക്ക് ഏര്‍പ്പെടുത്താത്തിടത്തോളംകാലം ബ്ലോഗിങ് തുടരുകതന്നെ ചെയ്യും. ദയവുചെയ്ത് എന്നെ വെറുതേ വിട്ടേക്കൂ.

 • Prasanth. R Krishna
  Wednesday, August 13, 2008 2:15:00 PM  

  പ്രയാസീ,

  ഇവിടേക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരിക. പ്രയാസി പ്രയാസപ്പെടേണ്ട, ഇതുവരെ കണ്‌ട്രോള് എങ്ങും പോയിട്ടില്ലാ. ഹി ഹി ഹി

 • സ്വപ്നാടനങ്ങള്‍
  Wednesday, August 13, 2008 5:11:00 PM  

  ക്യഷ്ണ

  അസൂയാലുക്കള്‍ പലതും പറയും. അതുകേട്ട് ബേജാറകണ്ടാ. നിന്‍റെ കവിതകള്‍ നന്നല്ലന്നു പറയുന്നവര്‍ക്ക് ഇത്രമനോഹരമായ ഒരുവരി എങ്കലും എഴുതാന്‍ കഴിയുന്നവരല്ല എന്നറിയുക.

  പനിനീര്പെയ്യുന്ന രാത്രികളില്‍
  നിന്‍ കുയില്‍ നാദമെന്നെ തഴുകിടുന്നു
  വിരഹത്തിന്‍ ചൂടുള്ളൊരാ പാട്ടുകേട്ട്
  ഉറക്കത്തിലേക്കുഞാന്‍ വഴുതി വീഴും

 • Vellayani Vijayan/വെള്ളായണിവിജയന്‍
  Wednesday, August 13, 2008 9:23:00 PM  

  പ്രീയപ്പെട്ട കൃഷ്ണ,
  വാ...വാ...നന്നായിരിക്കുന്നു.ഈ അവസരത്തില്‍ ഒരു നാട്ടുചൊല്ല് ഞാന്‍ ഓര്‍ത്ത് പോവുകയാണ്.”കാറ്റടിക്കുന്ന വാക്കിനെല്ലാം വേലി കെട്ടാന്‍ പറ്റുകയില്ലല്ലോ?”
  വെള്ളായണി

 • ഗോപക്‌ യു ആര്‍
  Wednesday, August 13, 2008 10:48:00 PM  

  ഞാനാര്? ഞാനെന്ത്?
  prasanth,,the answer is in "aaraam thampuraan" starred by mohanlal...havnt u seen it ?

 • Sree
  Wednesday, August 13, 2008 11:10:00 PM  

  Krishna,
  http://www.sriramanamaharshi.org/
  He might help you find who you are!

 • Prasanth. R Krishna
  Thursday, August 14, 2008 7:12:00 AM  

  സ്വപ്‌നാടനങ്ങള്‍,

  അനോണികള്‍ വാക്കുകൊണ്ട് മുറിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെപോലുള്ളവരുടെ വക്കുകള്‍ക്ക് തിളക്കമേറുന്നു. ഈ സ്നേഹത്തിന് ഈ ആത്മാര്‍ത്ഥതക്ക് ഒരുപാട് നന്ദി.

  വെള്ളയാണി

  നിങ്ങളുടെ ഈ ചൊല്ല് എത്രയോ അര്‍ത്ഥവത്താണ്. എന്‍റെ നാട്ടില്‍ ഇതുപോലെ വേറൊരു ചൊല്ലുണ്ട്. ആയിരം കുടങ്ങളുടെ വായകെട്ടാം, പക്ഷേ ഒരു മനുഷ്യ‌ന്‍റെ വായകെട്ടാന്‍ പറ്റില്ലന്ന്. വെള്ളയാണി നന്ദി.

 • Prasanth. R Krishna
  Thursday, August 14, 2008 8:05:00 AM  

  ഗോപക്

  എന്‍റെ ഈ കൊച്ചുബ്ലോഗിലേക്ക് വന്നതിലും ഒരു നിര്‍ദ്ദേശം തന്നതിനും നന്ദി. ആറാം തമ്പുരാന്‍ കണ്ടു പലവട്ടം. അതില്‍ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല തമ്പുരാന്‍.

  ശ്രീ

  ഒരു സയിന്‍റിസ്റ്റ് എന്ന നിലയില്‍ ഞാന്‍ എന്നെതന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പിന്നെ ഒരുപാട് ആശ്രമങ്ങള്‍ കണ്ടിട്ടുണ്ട്. കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ. അപ്പോള്‍പിന്നെ ഈ ആശ്രമത്തിന്‍റെ ലിങ്ക് കാര്യമുണ്ടന്നുതോന്നുന്നില്ല. ഏതായാലും സഹായത്തിന് നന്ദി

 • ഗള്‍ഫ് വിശേഷങ്ങള്‍
  Thursday, August 14, 2008 8:35:00 AM  

  ക്യഷ്‌‌ണാ,

  അനോണികള്‍ പറയുന്നത് കാര്യമാക്കണ്ട. സ്വപ്‌നാടനം പറഞ്ഞത് ഒരു നഗ്‌നസത്യം. അസൂയാലുക്കള്‍ പറയട്ടെ. പ്രതികരണം ഇല്ലാതാകുമ്പോള്‍ താനെ നിര്‍ത്തിക്കോളും. ശകതമായ ഭാഷ, അക്ഷര സ്പുടത, ചിന്തോദ്വീപകങ്ങളായ വിഷയങ്ങള്‍, അക്ഷരതെറ്റില്ലാതയുള്ള പ്രസന്‍റേഷന്‍. അസൂയ ഉണ്ടായില്ലങ്കിലേ അതിശയപ്പെടേണ്ടൂ.

  അനോണിയുടെ ആ കമന്‍റ് ഒന്നു നോക്ക്

  Anonymous
  Wednesday, August 13, 2008 10:36:00 AM

  "ഇവ്ടെന്താ കൃഷ്ണാ പ്രശ്നം. നീയാരാണെന്ന് നിനക്കറിയിലെന്കില്‍ നീ എന്നോട് ചോയ്ക്ക് നീയാരാണെന്ന്"

  ദേ നോക്ക് ക്യഷ്‌ണാ, ഒരു ഒറ്റവാചകത്തില്‍ നാല് തെറ്റുകള്‍. അസൂയപ്പെടുന്നതിന്‍റെ കാര്യം ഇതില്‍ നിന്നും വ്യക്തമല്ലേ?

  ധൈര്യമായ് ഇനിയും‍ എഴുതുക. അനോണികളുടെ വായ് തന്നെ അടഞ്ഞോളും.

  ക്യഷ്ണാ

  ‍ആ മുരളിയില്‍ നിന്നും അനര്‍ഗ്ഗളം നിര്‍ഗ്ഗളിക്കട്ടെ ശ്രുതിമനോഹരമായ ഒരുപാട് കവിതകള്‍.

 • Prasanth. R Krishna
  Thursday, August 14, 2008 2:57:00 PM  

  ഹലോ ഗള്‍ഫ് വിശേഷങ്ങള്‍

  മധുരമായ ഈ വാക്കുകളില്‍ ആത്മാര്‍ത്ഥതയുടെ ചൂടറിയുന്നു ഞാന്‍. നിങ്ങളുടെയൊക്കെ സ്നേഹംവും പിന്തുണയുമുണ്ടങ്കില്‍ പിന്നെ ഞാന്‍ എന്തിന് അനോണികളെ പേടിക്കണം. നന്ദി ഒരുപാട് ഒരുപാട്.

 • ജഗ്ഗുദാദ
  Tuesday, August 19, 2008 1:45:00 AM  

  ഈ അനോണി ചെറുക്കനെ നമക്ക് മുള്ള് മുരിക്കേല്‍ വെച്ചു കെട്ടിയാലോ?

  കൃഷ്ണ, ആ ചെക്കന്‍ ഒരു മൂക്കട്ട പയലാണ് കേട്ടാ... അവനെ അങ്ങോട്ട് മൈന്‍ഡ് ചെയ്യണ്ട... ചെവിക്ക് പിടിച്ചു ധാ ആ സൈടിലോട്ടു മാറ്റി ഇരുത്‌..