Search this blog


Home About Me Contact
2008-07-15

വരും ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക  

ഉറക്കം വരാതെ കണ്ണടച്ചുകിടന്ന ഇന്നലത്തെ രാത്രിയില്‍ എന്‍റെ ജനാലക്കല്‍ വന്ന് എന്നെ മുട്ടിവിളിച്ചത്, എന്നെ തേടിവന്ന നിന്‍റെ ആത്മാവാണ്. കഴിഞ്ഞപൊന്നിന്‍ ചിങ്ങത്തിലെ തെളിമയുള്ള പ്രഭാതങ്ങളിലൊന്നില്‍ അനുവാദം കൂടാതെ നീ എന്‍റെ ആത്മാവിനെ തൊട്ടുവിളിച്ചപ്പോള്‍, ഞാന്‍ പോലുമറിയാതെ എന്‍റെ സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിച്ചു. മു‌മ്പെന്നോ അറിഞ്ഞോ അറിയാതയോ കൈമോശം വന്നുപോയ സാഹോദര്യത്തിന്‍റെ ഊഷ്‌മളതയുള്ള സൗഹ്യദം വീണ്ടും ഞാന്‍ അനുഭവിക്കുകയായിരുന്നു. പിന്നെ നിന്‍റെ അദ്യശ്യമായ സന്നിധ്യമായിരുന്നു എന്‍റെ ദിനരാത്രങ്ങള്‍ക്ക് ജീവനേകിയത്. നെഞ്ചിലെ ചൂടാല്‍ ഞാന്‍ നിനക്കു കൂടുകൂട്ടി. നീലിമയാര്‍ന്ന എന്‍റെ സ്‌നേഹത്താല്‍ ഞാന്‍ നിന്നെ പുതപ്പിച്ചു. മാനം കാണാതെ പുസ്‌തകത്താളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുകള്‍കൊണ്ട് നിന്നെ തഴുകി ഉറക്കി. കടന്നുപോയ ഏതാനും മാസങ്ങള്‍കൊണ്ട് നമ്മള്‍ സൗഹ്യദം ആഘോഷിക്കയായിരുന്നു. ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും കുറ്റപ്പെടുത്തിയും നമ്മള്‍ നമ്മുടേതായ ഒരുലോകം തീര്‍ത്തെടുക്കുകയായിരുന്നു. വേനല്‍മഴയുടെ കുളിരില്‍ വിരിയുന്ന പൂക്കള്‍പോലെ അവയും കൊഴിയുകയായി.

ഇന്ന്, ഉടഞ്ഞുപോയ എന്‍റെ കണ്ണാടിക്കുള്ളില്‍ നിന്‍റെ രൂപമില്ലാത്ത പ്രതിബിംബം ഞാന്‍ കാണുന്നു. ഇനി എന്നങ്കിലും എനിക്ക് നീയാവാനും, നിനക്ക് ഞാനാവനും കഴിയുമോ? ആര്‍ക്കും ആരുടേതുമാകാന്‍ കഴിയില്ലന്ന് തിരിച്ചറിയുന്ന നിസഹായമായ ഈ നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കയാണ്, പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക.....

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



8 comments: to “ വരും ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക

  • Nishad
    Tuesday, July 15, 2008 6:41:00 AM  

    സുഹൃത്തേ,
    എന്റെ കണ്ണുകള്‍ ശകലം നിറഞ്ഞുപോയോ എന്നൊരു സംശയം. സംശയമല്ല, സത്യം.

    ഇതു പറഞ്ഞതു ഞാനാണോ എന്നൊരു സംശയം, അല്ലെങ്കില്‍ എന്റെ മനസ്സാണ്.
    നന്ദി, ഒരുപാട്...
    ഇനി എന്നങ്കിലും എനിക്ക് നീയാവാനും, നിനക്ക് ഞാനാവനും കഴിയുമോ? ആര്‍ക്കും ആരുടേതുമാകാന്‍ കഴിയില്ലന്ന് തിരിച്ചറിയുന്ന നിസഹായമായ നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കയാണ്, പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക.....

    എനിക്കിതിനിയും വായിക്കണം, പല തവണ...

  • Dr. Prasanth Krishna
    Tuesday, July 15, 2008 6:48:00 AM  

    ഇനി എന്നങ്കിലും എനിക്ക് നീയാവാനും, നിനക്ക് ഞാനാവനും കഴിയുമോ? ആര്‍ക്കും ആരുടേതുമാകാന്‍ കഴിയില്ലന്ന് തിരിച്ചറിയുന്ന നിസഹായമായ നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കയാണ്, പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക.....

  • vellayanivijayan
    Tuesday, July 15, 2008 6:48:00 PM  

    കൊള്ളാം.നന്നായിരിക്കുന്നു.

  • ശ്രീ
    Wednesday, July 16, 2008 9:02:00 AM  

    നന്നായിരിയ്ക്കുന്നു

  • മാണിക്യം
    Thursday, July 17, 2008 8:24:00 PM  

    നന്നായിരിക്കുനു!
    ഇപ്പോ വായിച്ചു കൊണ്ടിരിക്കുന്ന
    ആ ബ്ലോഗ്ഗ് ഒത്തിരി വായിക്കരുത് !
    ഒരു പകര്‍‌ച്ച വ്യാധി മണക്കുന്നു....

    ജനാലക്കല്‍ വന്ന് എന്നെ മുട്ടിവിളിച്ചത്,
    പുസ്‌തകത്താളിലൊളിപ്പിച്ച മയില്‍‌പീലി,
    ഇന്ന്, ഉടഞ്ഞകണ്ണാടിക്കുള്ളില്‍ നിന്റെ പ്രതിബിംബം ഞാന്‍ കാണുന്നു..
    (ഹും!ഉം! കാണും കാണും..)
    ആകെ ഒരു ഇലഞ്ഞിപ്പുമണം!!
    പ്രശാന്തേ സുഖമല്ലേ?

  • Dr. Prasanth Krishna
    Friday, July 18, 2008 8:36:00 AM  

    മാണിക്യം...

    പകര്‍ച്ചവ്യാധിക്ക് വാക്‌സിന്‍ എടുക്കാം അല്ലേ? മാണിക്യത്തിന്റെ തുറന്ന അഭിപ്രായത്തിന് നന്ദി. പിന്നെ അങ്ങനെ സുഖം ആയിപോകുന്നു. ഇവിടെ വന്നതിലും കമന്റിട്ടതിലും അതിലുപരി ക്ഷേമം അന്വഷിച്ചതിനും ഹ്യദയപൂര്‍‌വ്വം നന്ദി...

  • Technopark Live
    Monday, August 04, 2008 9:18:00 AM  

    Amazing words!

    very glad to know that you are from poozhikkad...

    nammude naatil itreyum nalla kavikal undennu njan adyaayi ariyukayanu...

    pinne prasanth sukhamalle?