2008-07-14
എന്റെ സ്‌നേഹത്തിന്
ഇന്ന് ഞാന്‍ മരിക്കയാണ് എങ്കില്‍, ചലനമറ്റ എന്റെ ശരീരം കാണാന്‍ നീ വരരുത്. കാരണം നിറഞ്ഞുതുളുമ്പുന്ന നിന്‍റെ കണ്ണീര്‍ മുത്തുകളില്‍ എന്‍റെ രൂപം പ്രതിഫലിച്ചുകൂടാ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്‍റെ മനസ്സില്‍ എന്നും എന്‍റെ ജീവനുള്ള മുഖം മാത്രം മതി. കഴിഞ്ഞ പൊന്നിന്‍ ചിങ്ങത്തിലെ പ്രഭാതങ്ങളിലൊന്നില്‍, ജന്മാന്തരങ്ങളുടെ ഗന്‌ധമുള്ള സ്‌നേഹവുമായ് നീ കൂടുകൂട്ടിയത് എന്‍റെ ഹ്യദയത്തിലാണ്. അന്നുമുതല്‍ എന്‍റെ നീലാകാശത്ത് തെളിഞ്ഞുകത്തുന്ന ശുക്രനക്ഷത്രം നീയാണ്. മറവിയുടെ മേച്ചില്‍പുറങ്ങളിലേക്കുതിര്‍ക്കുന്ന ഓര്‍മ്മകളും, സ്വപ്‌നങ്ങളെ ഉറക്കുന്ന ആത്മാവിന്റെ തേങ്ങലുകളും പകുത്തെടുത്തപ്പോള്‍ ഞാന്‍ നിന്റെതും നീ എന്റെതും മത്രമാകുകയായിരുന്നു. ഇന്ന് അക്‌ഞാതമായ ഒരു ഭൂഖണ്ഡത്തില്‍ പ്രണയിനിക്കായ് നീ ശരീരം പങ്കുവെയ്‌ക്കുമ്പോള്‍, ഇവിടെ അമ്പാടിയുടെ ഒരുകോണില്‍, വേനല്‍ മഴയുടെ ഈറന്‍പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍കൊണ്ട് നിറയുകയാണ് എന്റെ മനസ്സ്......
Monday, July 14, 2008 6:07:00 AM
Nice verses...
Monday, July 14, 2008 6:09:00 AM
തീവ്രമായ വികാരാനുഭവത്തില്‍ എഴുതിയ സെന്‍സിറ്റീവായ കുറിപ്പാണെന്നു മനസ്സിലായി.. എന്നാലും പലരും പലപ്പോഴും എഴുതി എഴുതി ചതഞ്ഞുപോയ വാക്കുകളുടെ കോംബിനേഷന്‍ കാരണം ക്ലീഷേയുടെ ചെടിപ്പ്. അതു മാറ്റാന്‍ ബോധപൂര്‍വ്വമായ ശ്രമം വേണ്ടിവരും.
Monday, July 14, 2008 10:48:00 AM
This comment has been removed by the author.
Monday, July 14, 2008 10:53:00 AM
Prasanth,
ഈപ്രായത്തില്‍,
ഇത്രയുംദുഃഖം വേണോ?
സ്നേഹത്തോടെ,
ചേച്ചി
Monday, July 14, 2008 2:02:00 PM
മയൂര ബ്ലോഗുവായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
ഹരിത്, മറ്റുള്ളവര്‍ടെ മനസ്സ് വായിക്കാന്‍ നന്നായി അറിയാം എന്നു തോന്നുന്നു. ശരിയായിരിക്കാം പലരും പലപ്പോഴും എഴുതി എഴുതി ചതഞ്ഞുപോയ വാക്കുകളുടെ കോംബിനേഷന്‍ കാരണം ക്ലീഷേയുടെ ചെടിപ്പ് അനുഭവപ്പെടുന്നുണ്ടാകും വായനക്കാരന്. എപ്പോഴും വായനക്കാരെ ഓര്‍ത്ത് എഴുതാന്‍ കഴിയില്ലല്ലോ. ചിലപ്പോള്‍ എന്തങ്കിലും ഒക്കെ കുത്തികുറിക്കാന്‍തോന്നും. അപ്പോള്‍ ഒന്നും ഓര്‍ക്കാറില്ല. എന്നാലും ഇനി ശ്രദ്ധിക്കാന്‍ ശ്രമിക്കാം. സത്യ സന്‌ധമായ ഒരു കമന്റ് തന്നതിന് നന്ദി..
അങ്കിള്‍ ബ്ലോഗവായിച്ചതിന് നന്ദി...
Monday, July 14, 2008 2:07:00 PM
ശ്രീദേവി ചേച്ചി ദുഖം വിരഹം നിരാശ ഇതിനൊക്കെ പ്രായം ഉണ്ടോ? ചേച്ചി ആദ്യമായാണ് ഒരു അഭിപ്രായം അറിയിക്കുന്നത്. വളരെ സന്തോഷം തോന്നുന്നു. ഇനിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ.
Monday, July 14, 2008 4:10:00 PM
മറവിയുടെ ചക്രവാളത്തിലേക്കുതിര്‍ക്കുന്ന ഓര്‍മ്മകളും, സ്വപ്‌നങ്ങളെ ഉറക്കുന്ന ആത്മാവിന്റെ തേങ്ങലുകളും പകുത്തെടുത്തപ്പോള്‍ ഞാന്‍ നിന്റെതും
നീ എന്റെതും മത്രമാകുകയായിരുന്നു.:)
Monday, July 14, 2008 8:20:00 PM
നീ സങ്കടപെടണ്ട ഈ ദുഖത്തില്‍ എന്റെ വേദനയും
അലിഞ്ഞൂ ചേരുന്നു.
ഞാനും നഷ്ടപെട്ട വേദനയുടെ കാവല്‍ കാരനാണ്
Monday, July 14, 2008 8:21:00 PM
ആശംസകള്‍ പ്രശാന്ത്