Search this blog


Home About Me Contact
2008-07-13

ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പ്  

നീ വിരലുകള്‍ കൊണ്ട് എഴുതിയത് എന്‍റെ ഹ്യദയത്തിന്റെ മുകളിലായിരുന്നു. രക്തവര്‍ണ്ണത്തില്‍ കോറിയിട്ട ഓരോ വാക്കുകളും ചിതറിവീണ മഞ്ചാടികുരുക്കള്‍പോലെ ആരാലും പെറുക്കിവയ്ക്കപ്പെടാത്ത ഒന്നായ് ഹ്യദയത്തില്‍ തന്നെ സൂക്ഷിക്കയാണ്. ഇനി ഒരിക്കല്‍ നീ മായ്‌ക്കാന്‍ ശ്രമിച്ചാലും, നിന്‍റെ ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പുപോലെ അത് മായാതെ അങ്ങനെ കിടക്കും.

എന്നും എനിക്കുനിന്നെ ഇഷ്‌ടമാണന്നു പറയുമ്പോള്‍ ആ ഇഷ്‌ടത്തിലെ ഇഷ്‌‌ടം നീ അറിഞ്ഞിരുന്നുവോ? ഓരോപ്രഭാതത്തിലും നീ എന്നെ നിദ്രയില്‍ നിന്നുണര്‍ത്തി പ്രണയത്തിലേക്ക് കൂട്ടികൊണ്ട്പോകുമ്പോള്‍ നീ എന്‍റെ മാത്രം എന്നു വിശ്വസിക്കാനായിരുന്നു എന്‍റെ ഇഷ്‌ടം. ധ്യതരാഷ്‌ട്രാലിംഗനം പോലെ എന്‍റെ സ്‌നേഹം നിന്നെ ശ്വാസം മുട്ടിക്കുന്നു എന്നു നീ പറഞ്ഞപ്പോള്‍, എന്‍റെ സ്‌നേഹം നിനക്ക് എത്രത്തോളം ഭാരമായിരിക്കുന്നു എന്നു ഞാന്‍ അറിയുകയായിരുന്നു. നിനക്കെന്നും വെളുത്തപൂക്കളോടായിരുന്നു ഇഷ്‌ടം. എനിക്ക് എന്നും ചുവന്ന പൂക്കളോടും...എന്തുകൊണ്ട് ഞാന്‍ ചുവന്ന പൂക്കളെ ഇഷ്‌ടപ്പെടുന്നുവന്ന് നിനക്കറിയുമോ?.....എന്‍റെ രക്തത്തില്‍ നീ അലിഞ്ഞുചേര്‍ന്നിരിക്കുന്നതുകൊണ്ട്...
-കടംകൊണ്ട വാക്കുകള്‍ക്ക് കടപ്പാട്-

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



14 comments: to “ ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പ്

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Monday, July 14, 2008 12:27:00 AM  

    എനിക്കായ് വിടര്‍ന്ന പ്രഭാതത്തിന്റെ നിറം ചുവപ്പയിരുന്നു...
    വേദനകളുടെ... ചോരയുടെ... ചുവപ്പ്
    പ്രതീക്ഷകളുടെ... കാത്തിരിപ്പിന്റെ... ചുവപ്പ്
    സ്വപ്നങ്ങളുടെ... പ്രണയത്തിന്റെ... ചുവപ്പ്.
    ഒരുപാടൊരുപാട് ചിന്തിപ്പിക്കുന്നു കെട്ടൊ പ്രശാന്ത്..
    പ്രണയത്തിന്റെ മറ്റൊരു വശം..

  • നന്ദു
    Monday, July 14, 2008 4:44:00 PM  

    നിന്റെ ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പുപോലെ അത് മായാതെ അങ്ങനെ കിടക്കും.

    True ! :)

  • keralafarmer
    Monday, July 14, 2008 4:44:00 PM  

    ചുവന്ന റോസാപ്പൂക്കള്‍ കാണാന്‍ കേമം. ചുവന്ന ചോര കാണാതിരിക്കുകയാവും നല്ലത്. അത് ശരീരത്തിനകത്തുതന്നെ ചുറ്റിത്തിരിയട്ടെ.

  • keralafarmer
    Monday, July 14, 2008 4:45:00 PM  

    ചുവന്ന റോസാപ്പൂക്കള്‍ കാണാന്‍ കേമം. ചുവന്ന ചോര കാണാതിരിക്കുകയാവും നല്ലത്. അത് ശരീരത്തിനകത്തുതന്നെ ചുറ്റിത്തിരിയട്ടെ.

  • Vellayani Vijayan/വെള്ളായണിവിജയന്‍
    Monday, July 14, 2008 5:14:00 PM  

    “ചുവന്ന പട്ടുറോസാപ്പൂ പോലെ സുന്ദരം.”അപാരം.
    വെള്ളായണി വിജയന്‍

  • vellayanivijayan
    Monday, July 14, 2008 5:26:00 PM  

    "ചുവന്ന റോസാപ്പൂ പോലെ സുന്ദരം”

  • Nishad
    Monday, July 14, 2008 8:58:00 PM  

    :) നന്നായിട്ടുണ്ട് മാഷേ...

  • Vellayani Vijayan/വെള്ളായണിവിജയന്‍
    Monday, July 14, 2008 9:26:00 PM  

    ചുവന്ന റോസപ്പൂവിന്റെ മനോഹാരിത ഒന്ന് വേറെ തന്നെ.

  • vellayanivijayan
    Monday, July 14, 2008 9:32:00 PM  

    ചുവന്ന റോസപ്പൂവിന്റെ ഭംഗി ഒന്ന് വേറെ തന്നെ.

  • Dr. Prasanth Krishna
    Tuesday, July 15, 2008 1:15:00 PM  

    അങ്കിള്‍, മിന്നാമിനുങ്ങേ, നന്ദു

    ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും ഹ്യദയപൂര്‍വ്വം നന്ദി.

  • Dr. Prasanth Krishna
    Tuesday, July 15, 2008 1:20:00 PM  

    ശരിയാണ്, ചോര ശരീരത്തിനകത്തുതന്നെ ചുറ്റിതിരിയട്ടെ. അഭിപ്രായം അറിയിച്ചതിന് കേരളാഫാര്‍മര്‍ക്കും വിജയന്‍ മാഷിനും നന്ദി.

  • നരിക്കുന്നൻ
    Friday, July 25, 2008 12:28:00 PM  

    ഹൃദയത്തിന്റെ ചുവന്ന ഭിത്തികളിലേക്ക്‌ ഒരു പ്രണയ വിചാരം കൂടി പൊയ്തിറങ്ങി.

    പ്രശാന്ത്..സുന്ദരമായിരിക്കുന്നു.

  • siva // ശിവ
    Friday, July 25, 2008 8:14:00 PM  

    ഹായ് പ്രശാന്ത്,

    ഇതു വായിച്ച് ഒരു നിമിഷം ഞാനും എന്തൊക്കെയോ ഓര്‍ത്തു പോയി...വിദൂരദിനങ്ങളില്‍ നിദ്രയില്‍ നിന്നുണര്‍ത്തി പ്രണയത്തിലേക്ക് കൂട്ടികൊണ്ട്പോകാന്‍ എനിക്കും ഒരാളുണ്ടായിരുന്നു...ഇന്ന് അതൊന്നുമില്ല....വിരസം...

    ഇതു വായിച്ച് ഒരിക്കല്‍ കൂടി ഞാന്‍ അതൊക്കെ ഓര്‍ത്തു...

    എന്നെ ഇങ്ങനെ വിഷമിപ്പിച്ചതിന് ഒരുപാട് നന്ദി....

    ഇനിയും എഴുതുക പ്രണയം നിറഞ്ഞ വരികള്‍...എനിക്കത് വായിക്കണം...

    സസ്നേഹം,

    ശിവ.