പൊട്ടിച്ചെറിഞ്ഞ മണിതാലി
എന്തിനു വലിച്ചിഴച്ചെന്‍ കണ്ണനെ
നിന്‍ താലിചരടിന്‍ തുമ്പിനാല്‍
കുരുക്കിട്ടു നിന്‍ കഴുത്തില്‍ കെട്ടും മുമ്പെന്തിനു
പൊട്ടിച്ചെറിഞ്ഞു നീയാ മണിതാലി
രക്തസുന്ദൂരം കൊണ്ടാ സീമന്തരേഖയി
ലൊരുകുറി വരച്ചു നിന്നെ സ്വന്തമാക്കാന്‍
കാത്തിരുന്നു, എന്റെ കണ്ണന്‍
പങ്കുവയ്‌ക്കുമ്പോള്‍ ശരീരം രാധക്കും
മനസ്സ് പാവമീ കുചേലനും
പ്രാണന്‍ യശോദക്കും കാത്തുവച്ചൊരന്‍
കണ്ണന്റെ ഉഷ്‌ണമാപിനികളില്‍
കാളീയ വിഷം കലര്‍ത്താന്‍
ശോഭിതയായ്
വന്നൊരു പൂതനയോ നീ
ശൂന്യമാഹ്യദയം നൊന്തെന്‍ ക്യഷ്‌ണന്‍ ശപിച്ചാല്‍
ഗംഗയില്‍ മുങ്ങിയാലും കിട്ടില്ല
ശാപമോക്ഷമീ ജന്മമെന്നോര്‍ക്കുക
ഇന്നലെ തുളുമ്പാതെ നിറഞ്ഞ എന്‍കണ്ണന്റെ
സൂര്യനേത്രങ്ങളില്‍
ഒരു മുത്തം നല്‌കാന്‍ കഴിഞ്ഞീല
തൊണ്ടയില്‍ കുരുഞ്ഞി പിടഞ്ഞൊരാ തേങ്ങല്‍
കേള്‍ക്കാതെ പോയൊരെന്‍ കാതുകള്‍
ഹ്യദയരക്‌തത്താല്‍ നിന്‍ പാദങ്ങള്‍ കഴുകി
കാണിക്ക വയ്‌ക്കാന്‍
കല്ലും നെല്ലും ചേര്‍ന്നൊരവല്‍പൊതി മത്രമേ
ഈ കുചേലന്റെ ശുന്യഹസ്‌തങ്ങളില്‍
കരുതിയുള്ളൂ
ചെങ്കോലും കിരീടവുമണിഞ്ഞ്, രാധാസമേതനായ്
മേവുമെന്‍ കണ്ണനെ കണ്ടൊന്നുറങ്ങാന്‍
ഇനി എത്രകാതം താണ്ടണം കണ്ണാ
പിന്നെത്ര മഴ ഞാന്‍ നനയണം
Wednesday, July 16, 2008 11:21:00 AM
പങ്കുവയ്‌ക്കുമ്പോള്‍ ശരീരം രാധക്കും
മനസ്സ് പാവമീ കുചേലനും
പ്രാണന്‍ യശോദക്കും കാത്തുവച്ചൊരന്‍
കണ്ണന്റെ ഉഷ്‌ണമാപിനികളില്‍
കാളീയ വിഷം കലര്‍ത്താന്‍
ശോഭിതയായ്
വന്നൊരു പൂതനയോ നീ....
Wednesday, July 16, 2008 2:35:00 PM
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
Wednesday, July 16, 2008 3:01:00 PM
ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.
സ്‌നേഹത്തോടെ ക്യഷ്‌ണ
Wednesday, July 16, 2008 3:01:00 PM
S.V ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.
സ്‌നേഹത്തോടെ ക്യഷ്‌ണ
Tuesday, July 29, 2008 7:45:00 AM
പങ്കുവയ്‌ക്കുമ്പോള്‍ ശരീരം രാധക്കും
മനസ്സ് പാവമീ കുചേലനും
പ്രാണന്‍ യശോദക്കും കാത്തുവച്ചൊരന്‍
കണ്ണന്റെ ഉഷ്‌ണമാപിനികളില്‍
കാളീയ വിഷം കലര്‍ത്താന്‍
ശോഭിതയായ്
വന്നൊരു പൂതനയോ നീ
തീവ്രമായ വരികള്‍. മനസ്സില്‍ തട്ടി എഴുതിയ വരികള്‍ പോലെ ഉണ്ടല്ലോ. എന്താ ക്യഷ്ണ മണിതാലി എന്തിന് പൊട്ടിച്ചെറിഞ്ഞു. ഒന്നും മനസ്സിലാകുന്നില്ലല്ലോ?