പുതിയ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു മാനത്ത് മഴനൂലുകളായ് വീണ്ടും പൈതൊഴിയാന്‍ തുലാവര്‍ഷവും ഇടവപ്പാതിയും മാറി മാറി പൈതൊഴിയുന്ന രാത്രികള്‍ പകലുകള്‍
ഞാന്‍ ഉണരുമ്പോള്‍ ഇന്നു നീ ഉറങ്ങുന്നു നീ ഉണര്‍ന്നെഴുന്നേല്‍ക്കേ ഞാന്‍ ഉറങ്ങും ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കം
ഇനി എത്ര കാക്കണം ഞാന്‍ നിന്‍ പുഞ്ചിരി ഒന്നു കാണാന്‍, തിര ഒടുങ്ങും നിന്‍ ഹ്യത്തിന്റെ സംഗീതം കേട്ടെനിക്കൊന്നുറങ്ങാന്‍, എത്ര മഴ ഞാന്‍ നനയണം ഒന്നു ശാന്തമാകാന്‍
നിഴലില്ലാത്തവന്റെ നിറമില്ലാത്ത രൂപം ശബ്‌ദമില്ലാത്തവന്റെ നിലവിളി ഒഴിവാക്കപ്പെടുന്ന അനാഥന്റെ വേദന നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്ന ബന്‌ധം
പുതിയ ആകാശം പുതിയ ഭൂമി പുതിയ സ്വപ്‌നങ്ങള്‍ പുതിയ ലോകം കാണാന്‍ കൊതിച്ചു നിന്നെ കണ്ടില്ല കേള്‍ക്കാന്‍ കൊതിച്ചു നിന്നെ കേട്ടില്ല ആദ്യം അന്‌ധന്‍ പിന്നെ ബധിരന്‍ ഇപ്പോള്‍ മൂകനും, എല്ലാം നിശ്‌ചലം
തണുത്ത കൈകള്‍ മരവിച്ച വാക്കുകള്‍ അസ്‌ഥികളില്‍ പൊട്ടലുകള്‍ ചീറ്റലുകള്‍ തിര ഒടുങ്ങാത്ത മനസ്സ്, നഷ്‌ടസ്വപ്‌നങ്ങള്‍ പുകഞ്ഞുതീരുന്ന യാത്രയുടെ അന്ത്യം കാണാമീ കരിന്തിരി വെളിച്ചത്തിലെല്ലാം തിരികയെത്തുമന്ന വ്യാമോഹമുടക്കട്ടെ
ഇന്ന് ചൂളംകുത്തിപായുന്ന തീവണ്ടിയില്‍ ഒരു വലിയ ലോകത്തേക്കുള്ള സ്വപ്‌നങ്ങളില്‍ അടഞ്ഞകണ്ണുകളില്‍ ബോധമനസ്സുമായ് നീ ഉറങ്ങുന്നു..അശാന്തനായ് അമോഘനായ്
ഉറക്കത്തിലും നെഞ്ചോടടുക്കിപിടിച്ചിരിക്കുന്ന കടലാസുകളില്‍ തൂങ്ങുന്ന നിന്റെ ജീവിതം തീവണ്ടിയുടെ കുലുക്കവും ചൂളംവിളിയും നിന്റെ നിദ്രയെ ഭഗം വരുത്താതിരിക്കട്ടെ
ഇവിടെ ഞാന്‍ തനിച്ചാണ്, കൂട്ടിന് നിന്റെ ഓര്‍മ്മകള്‍ ഏകാന്തത എന്നെ ശ്വാസംമുട്ടിക്കുന്നു ഇനി ഞാന്‍ ഉറങ്ങട്ടെ നിന്നെ സ്വപ്‌നംകണ്ട് ആശ്വാസത്തിന്റെ ഒരു പ്രഭാതം വിദൂരമല്ലാതെ ഞാന്‍ കാണുന്നു നിന്റെ സ്വപ്‌നങ്ങളുടെ കത്തുന്ന ഒരു നയ്യ്‌തിരി
ഇന്ന് രാത്രിക്ക് നല്ല തണുപ്പാണ് നിലാവിള്ള രാത്രികളില്‍ ജനാലകടന്ന് നിന്നെ തഴുകുന്ന കാറ്റ് അതിനോടു ഞാന്‍ പറഞ്ഞുവിടും "നിന്നെ ഞാന്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്നുവന്ന് " എന്തിനന്നനിക്കറിയില്ല നീ ആരാണന്ന് ഞാന്‍ അറിയുന്നില്ല നിന്നെ എന്നങ്കിലും കാണുമ്പോള്‍ നിന്നെ കെട്ടിപ്പിടിച്ച് കവിളില്‍ ചക്കര ഉമ്മ തന്നുകൊണ്ട് നിന്നോടെനിക്കോതണം "നിന്നെ ഞാന്‍ ജീവനെക്കാള്‍ സ്‌നേഹിക്കുന്നുവന്ന് "
A person who love to share the free time with friends and family. Love to give something better to the mankind via science and technology. Creativity is the Mission and Science is the Passion.