പൈതൊഴിയുന്ന മഴനൂലുകള്‍
രാത്രിക്കു കോടമഞ്ഞിന്റെ തണുപ്പായിരുന്നു
വെളിയില്‍ പൈതൊഴിയുന്ന മഴനൂലുകള്‍
നിദ്രാവിഹീനങ്ങളാകുന്നു എന്റെ രാത്രികള്‍
നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍, ആധികള്‍
പുതിയ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു മാനത്ത്
മഴനൂലുകളായ് വീണ്ടും പൈതൊഴിയാന്‍
തുലാവര്‍ഷവും ഇടവപ്പാതിയും മാറി മാറി
പൈതൊഴിയുന്ന രാത്രികള്‍ പകലുകള്‍
ഞാന്‍ ഉണരുമ്പോള്‍ ഇന്നു നീ ഉറങ്ങുന്നു
നീ ഉണര്‍ന്നെഴുന്നേല്‍ക്കേ ഞാന്‍ ഉറങ്ങും
ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല
ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കം
ഇനി എത്ര കാക്കണം ഞാന്‍ നിന്‍ പുഞ്ചിരി
ഒന്നു കാണാന്‍, തിര ഒടുങ്ങും നിന്‍ ഹ്യത്തിന്റെ
സംഗീതം കേട്ടെനിക്കൊന്നുറങ്ങാന്‍, എത്ര
മഴ ഞാന്‍ നനയണം ഒന്നു ശാന്തമാകാന്‍
Monday, July 14, 2008 12:30:00 PM
ഇനി എത്ര കാക്കണം ഞാന്‍ നിന്‍ പുഞ്ചിരി
ഒന്നു കാണാന്‍, തിര ഒടുങ്ങും നിന്‍ ഹ്യത്തിന്റെ
സംഗീതം കേട്ടെനിക്കൊന്നുറങ്ങാന്‍, എത്ര
മഴ ഞാന്‍ നനയണം ഒന്നു ശാന്തമാകാന്‍..