സമാന്തരങ്ങള്‍
റയില്‍ പാതപോലെ സമാന്തരമാണ് നമ്മള്‍
വ്യത്യസ്‌തമായ ചിന്തകളുള്ളവര്‍
അറിയാതെ പറയാതെ അടുത്തിട്ട്
അറിഞ്ഞുകൊണ്ട് അകലാത്തവര്‍
ഇന്ന് ചൂളംകുത്തിപായുന്ന തീവണ്ടിയില്‍
ഒരു വലിയ ലോകത്തേക്കുള്ള സ്വപ്‌നങ്ങളില്‍
അടഞ്ഞകണ്ണുകളില്‍ ബോധമനസ്സുമായ്
നീ ഉറങ്ങുന്നു..അശാന്തനായ് അമോഘനായ്
ഉറക്കത്തിലും നെഞ്ചോടടുക്കിപിടിച്ചിരിക്കുന്ന
കടലാസുകളില്‍ തൂങ്ങുന്ന നിന്റെ ജീവിതം
തീവണ്ടിയുടെ കുലുക്കവും ചൂളംവിളിയും
നിന്റെ നിദ്രയെ ഭഗം വരുത്താതിരിക്കട്ടെ
ഇവിടെ ഞാന്‍ തനിച്ചാണ്, കൂട്ടിന് നിന്റെ ഓര്‍മ്മകള്‍
ഏകാന്തത എന്നെ ശ്വാസംമുട്ടിക്കുന്നു
ഇനി ഞാന്‍ ഉറങ്ങട്ടെ നിന്നെ സ്വപ്‌നംകണ്ട്
ആശ്വാസത്തിന്റെ ഒരു പ്രഭാതം
വിദൂരമല്ലാതെ ഞാന്‍ കാണുന്നു
നിന്റെ സ്വപ്‌നങ്ങളുടെ കത്തുന്ന ഒരു നയ്യ്‌തിരി
Monday, July 14, 2008 6:42:00 AM
റയില്‍ പാതപോലെ സമാന്തരമാണ് നമ്മള്‍
വ്യത്യസ്‌തമായ ചിന്തകളുള്ളവര്‍
അറിയാതെ പറയാതെ അടുത്തിട്ട്
അറിഞ്ഞുകൊണ്ട് അകലാത്തവര്‍...