Search this blog


Home About Me Contact
2008-02-07

ഗ്രാമം നന്മകളാല്‍ സമ്യദ്‌ധം  

അഗ്രഹാരങ്ങള്‍ മലയാളിക്കെന്നും ഒരു ഹരമാണ്. കല്പാത്തിപ്പുഴയും അവിടുത്തെ രഥോല്‍സവവും ഒരു മഹത്തായ പാരമ്പര്യത്തിന്റെ ശീലുകളാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഗ്രഹാരങ്ങളു‌ള്ളത് പാലക്കടുതന്നയാണ്. അവിടുത്തെ ശേഖരീപുരം അഗ്രഹാരമാണ് കേരളത്തിലെ ആദ്യത്തെ അഗ്രഹാരമന്ന് വിശ്വസിക്കുമ്പോഴും, കല്പാത്തിയാണ് അങ്ങനെ വിശേഴിപ്പിക്കപ്പെടുന്നത്. വെങ്കിടേശ്വര സുപ്രഭാതവും ശംഖനാദവും കേട്ടുണരുന്ന അഗ്രഹാരങ്ങള്‍ കേരളത്തിന്റെ തനതു സംസ്കാരത്തില്‍ നിന്നും വേറിട്ട് തമിഴ് സംസ്കാരമാണ് പിന്തുടരുന്നത്. തലമുറകള്‍ പലതു കഴിഞ്ഞിട്ടും ഇന്നും അഗ്രഹാരങ്ങളില്‍ തമിഴ് തന്നെ സംസാരഭാഷ. തിരുവനന്തപുരത്ത് കരമനയുള്ള അഗ്രഹാരത്തില്‍ നിന്നുമുള്ള കാഴ്ച.
അമ്പലവും അമ്പലക്കുളവും മലയാളിയുടെ മനസ്സില്‍ ഒരു ഗ്രഹാതുരതായാണ്. അമ്പലക്കുളത്തിനരികിലുള്ള അരയാല്‍ തറയില്‍ ചുറ്റമ്പലത്തിലെ കുത്തുവിളക്കുകളില്‍ തെളിഞ്ഞു കത്തുന്ന സന്‌ധ്യാദീപങ്ങളെ നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന ആത്മ നിര്‍‌വ്യതി ലോകത്തില്‍ മറ്റൊരിടത്തുനിന്നും കിട്ടില്ല. കോതമംഗലത്തുള്ള ഒരു ക്ഷേത്രക്കുളം.
പിത്തള പൊതിഞ്ഞ ചുറ്റമ്പലം കേരളീയ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ദീപാരാധന സമയത്ത് തെളിഞ്ഞുകത്തുന്ന കുത്തുവിളക്കുകളുടെ പ്രകാശത്തില്‍ പ്രഭാപൂരിതമായ ചുറ്റമ്പലം ഭക്‌തന്റെ മനസ്സില്‍ നിറക്കുന്ന അനുഭൂതി അവര്‍ണ്ണനീയമാണ്. ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിന്റെ പിത്തള പൊതിഞ്ഞ ചുറ്റമ്പലം

നൂറിലധികം ത‌രം വാഴകളാല്‍ അനുഗ്രഹീതമായ കേരളം ദൈവ്വത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നതില്‍ എന്താണ് അതിശയോക്തി. ലോകത്തില്‍ ഒരിടത്തും ഇത്ര അധികം വിവിധ തരം വാഴകളും വാഴപ്പഴങ്ങളും ഇല്ല എന്നത് നമ്മില്‍ അത്‌ഭുതം ഉളവാക്കിയേക്കാം. എന്റെ വീട്ടുമുറ്റത്ത് കുലച്ചു നില്‌‌കുന്ന വാഴ.
ഒരുകാലത്ത് കേരളത്തിന്റെ ഭക്ഷണ ക്രമത്തില്‍ മരച്ചീനിക്കും ചക്കക്കും വലിയ പ്രധാന്യമുണ്ടായിരുന്നു. ഫാസ്റ്റ്ഫുഡ് സംസ്കാരവും ഹോട്ടല്‍ ഭക്ഷണവും നമ്മുടെ ജീവിതത്തെ കീഴടക്കിയപ്പോള്‍ നഷ്ടപ്പെടുത്തുന്നത് നമുടെ തന്നെ ആരോഗ്യവും പണവുമാണ്. നമ്മുടെ അമ്മൂമ്മമാര്‍ ചക്കവരട്ടി മുതല്‍ ചക്കപ്പായസം വരെ നൂറിലധികം വിഭവങ്ങള്‍ ചക്കകൊണ്ട് തയ്യാറാകുമായിരുന്നു. പണ്ട് ചക്കകൊണ്ടുള്ള പത്ത് വിഭവങ്ങള്‍ ഉണ്ടാക്കിയായിരുന്നു പത്താമുദയം ആഘോഷിക്കുക. അങ്ങിനയാണ് പത്താമുദത്തിന് ചക്കപത്താമുദയം എന്ന പേരുകൂടി വന്നത്. എന്റെ വീടിന്റെ തൊടിയിലെ വരിക്കപ്ലാവില്‍ ഉണ്ടായ ചക്കക്കള.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



16 comments: to “ ഗ്രാമം നന്മകളാല്‍ സമ്യദ്‌ധം

  • Dr. Prasanth Krishna
    Saturday, February 23, 2008 8:43:00 PM  

    നൂറിലധികം ത‌രം വാഴകളാല്‍ അനുഗ്രഹീതമായ കേരളം ദൈവ്വത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നതില്‍ എന്താണ് അതിശയോക്തി. ലോകത്തില്‍ ഒരിടത്തും ഇത്ര അധികം വിവിധ തരം വാഴകളും വാഴപ്പഴങ്ങളും ഇല്ല എന്നത് നമ്മില്‍ അത്‌ഭുതം ഉളവാക്കിയേക്കാം.

    ഗ്രാമം നന്മകളാല്‍ സമ്യദ്‌ധം ഒരു ഫോട്ടോ ഫ്ലാഷ്

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Sunday, February 24, 2008 12:49:00 PM  

    ഗൃഹാതുരതയാണല്ലെ ഇഷ്ടാ...
    കിടിലല്‍ ഫോട്ടൊസും.. അല്ലാ ഈ പോസ്റ്റിടാന്‍ മാത്രമായിട്ടാണൊ ആ പടങ്ങള്‍ പോയി എടുത്തെ..

  • അപ്പു ആദ്യാക്ഷരി
    Sunday, February 24, 2008 3:24:00 PM  

    പ്രശാന്ത്, ഇക്കുറി നല്ല ഓര്‍മ്മകളുമായാണല്ലോ വരവ്. നല്ല ചിത്രങ്ങള്‍ കേട്ടോ, വിവരണവും അതേ.

  • Dr. Prasanth Krishna
    Monday, February 25, 2008 12:28:00 PM  

    കമന്റിട്ട അപ്പുവിനും സജിക്കും നന്ദി. പിന്നെ സജീ, ഈ ബ്ലോഗിലിടാം എന്നു വിചാരിച്ച് ഞാന്‍ ചിത്രങ്ങള്‍ എടുക്കാറേ ഇല്ല. പലപ്പോഴായെടുക്കുന്ന ചിത്രങ്ങള്‍ ചി‍ലപ്പോള്‍ പോസ്റ്റുചെയ്യും എന്നു മാത്രം.

    സ്വന്തം നാട്ടുകാരന്‍ ഒരു നല്ല വക്കു പറയുമ്പോള്‍ കേള്‍ക്കാന്‍ ഒരു പ്രത്യേകസുഖമുണ്ട് അപ്പൂ.....അക്ഞാതനാണങ്കിലും അടുത്തറിയുന്നപോലെ....

  • സ്വന്തം സ്നേഹിതന്‍
    Friday, February 29, 2008 6:37:00 PM  

    വളരെ നന്നായിരിക്കുന്നു ചിത്രങ്ങള്‍. വിവരണവും. ഗ്രഹാതുരത ഉണ്ടാക്കുന്ന ഇത്തരം ചിത്രങ്ങള്‍ എന്നും ഒരു വല്ലാത്ത അനുഭവമാണ്.വാഴകൂമ്പിന്റെയും, കളര്‍കോടു അമ്പലത്തിന്റെയും ചിത്രങ്ങള്‍ വളരെ മൊകച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍...

  • ഫസല്‍ ബിനാലി..
    Monday, March 03, 2008 6:10:00 PM  

    വരികള്‍ അതിലേറെ ചിത്രങ്ങള്‍
    വായനക്കാരനുമായേറെ നേരം സംവദിക്കുന്നു
    കുളിരുള്ള, അറിവുള്ള വായന തന്നതിന്
    ആശംസകള്‍

  • ഗള്‍ഫ് വിശേഷങ്ങള്‍
    Tuesday, March 04, 2008 4:11:00 PM  

    വളരെ നല്ല ചിത്രങ്ങള്‍. ഒരുകവിതപോലെ മനോഹരം. ഇത്ര നല്ല ഒരു ഫോട്ടോഗ്രഫര്‍ ആണ് എന്ന് അറിഞ്ഞിരുന്നില്ല. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

  • Dr. Prasanth Krishna
    Tuesday, March 04, 2008 4:16:00 PM  

    സ്വന്തം സ്നേഹിതനും, ഫസലിനും, ഗള്‍ഫ് വിശേഷത്തിനും നന്ദി. ഗള്‍ഫ് വിശേഷം പറഞ്ഞപോലെ അത്ര നല്ല ഒരു ഫോട്ടോഗ്രാഫര്‍ ഒന്നും അല്ല ഞാന്‍. ചിലപ്പോള്‍ ചില ചിത്രങ്ങള്‍ എടുക്കും എന്നു മാത്രം.

  • കേരളപുരാണം
    Saturday, March 08, 2008 3:48:00 PM  

    കലക്കന്‍ പടങ്ങള്‍... എല്ലാം അടിച്ച് മാറ്റി. കൂടുതല്‍ ചിത്രങ്ങള്‍ പോരട്ടെ. കൂടുതല്‍ അടിച്ചുമാറ്റാന്‍ ആണ് കേട്ടോ? ഹി ഹി ഹി

  • ശരറാന്തല്‍
    Sunday, March 09, 2008 4:58:00 PM  

    ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു. കളര്‍കോട് അമ്പലത്തിന്റെ ചിത്രം കിടിലന്‍. പോരട്ടെ കൂടുതല്‍ ചിത്രങ്ങള്‍.

  • krish | കൃഷ്
    Thursday, March 13, 2008 12:47:00 PM  

    ഗ്രാമം നന്മകളാല്‍ സമൃദ്ധം.. പക്ഷേ ഗ്രാമക്കാഴ്ചകള്‍ നിലനിര്‍ത്തുന്ന ഗ്രാമങ്ങള്‍ എത്രയുണ്ട് നമ്മുടെ നാട്ടില്‍.

    ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

  • Creative Thoughts
    Thursday, March 13, 2008 3:38:00 PM  

    ഇത് അടിപൊളി ചിത്രങ്ങള്‍ തന്നെ. വിവരണം അതി മനോഹരം! മാരിവില്ലിന്‍ നിറം പോലെ...വേനലില്‍ മഴപോലെ...ഒരുകവിത പോലെ സുന്ദരം ഈ ചിത്രങ്ങള്‍.

  • ശ്രീ
    Thursday, March 13, 2008 5:09:00 PM  

    കൊള്ളാം പ്രശാന്ത്!
    കുറേ മുന്‍പു തന്നെ കണ്ടിരുന്നു, ഈ ചിത്രങ്ങള്‍!

  • പ്രിയ
    Thursday, May 07, 2009 6:50:00 PM  

    ആ അമ്പലക്കുളം ത്ര്യക്കാരിയൂരമ്പലത്തിന്റെ ആണല്ലോ. അല്ലേ :)

    ഗ്രാമം നന്മകളാല്‍ സമ്യദ്ധം

  • Dr. Prasanth Krishna
    Thursday, May 07, 2009 9:54:00 PM  

    അതേ പ്രിയ, അതു കോതമംഗലം തൃക്കാരിയൂര്‍ ക്ഷേത്രകുളമാണ്. താഴെയുള്ളത് ചേര്‍ത്തല കളര്‍കോട് ക്ഷേത്രത്തിന്റെ ചുറ്റമ്പലവും. തൃക്കാരിയൂര്‍ അറിയുമോ നന്നായി? അതോ നാട്ടുകാരി തന്നയോ?

  • പ്രിയ
    Friday, May 08, 2009 12:17:00 AM  

    തൃക്കാരിയൂരുകാരി ആണ് ഞാന്‍ :) പെട്ടെന്നു ആ ചിറയുടെ പടം കണ്ടപ്പോളൊരു സന്തോഷം :)