Search this blog


Home About Me Contact
2008-01-18

...സൗഹ്യദ മഴയിലൊരു ജന്‌മദിനം....  


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയറിയില്‍ നിനക്കയ് കുറിച്ചിട്ട ഈ കവിത ഇന്ന് നിന്റെ ഈ ജന്മദിനത്തില്‍ നിനക്കയ് സമര്‍പ്പിക്കുന്നു.
എല്ലാവിധമായ ജന്മദിനാശംസകളോടെ...

നിന്റെ സ്വന്തം ഞാന്‍വിടവാങ്ങുന്നു നീ എന്റെയുള്ളില്‍നിന്ന്
അവസാന സ്‌നേഹജ്വാലയും ഏറ്റുവാങ്ങി
ഒരുവാക്കുമിണ്ടാതെ ഒരുനോക്കുനോക്കാതെ
എന്നാത്‌മാവിന്‍ ഒരുനെരിപോടു തീപടര്‍ത്തി

അകലയാണങ്കിലും അരികില്‍നീയുണ്ടാകും
എന്നൊരുവാക്കുരിയാടാനാവാതെ
നിറഞ്ഞമിഴിയാല്‍ തുളുമ്പും ഹ്യദയത്തോടെ
ഒരുനനുത്ത സ്‌പര്‍ശത്തിന്‍ തിലകകുറിചാര്‍ത്തി

ഒന്നും പറയാതെ ഞാന്‍ യാത്രയാക്കാം
ഒരു ചുടുചുംബനം ഞാനേറ്റുവാങ്ങാം
നിന്‍ സരോദകം ഞാന്‍ കൂട്ടിവയ്‌ക്കാം
നിന്‍ മിഴിയിണകളിലൊരുമ്മ നല്‌കാം

വേര്‍പിരിയുന്നില്ല നമ്മള്‍ കണ്ണത്താദൂരത്തും
കണ്ടുമുട്ടും സം‌വത്‌സരമൊഴിയവെ
ഒരുനറുപുഷ്പമായ് ആത്‌മാവിലെന്നും
വിടര്‍ന്നു നില്‌ക്കും ഒരുചമ്പനീര്‍പൂവായ് നീ

പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെ
ദേഹിക്കാത്മാവിനെയന്നപോലെ
രാഗതാളലയ സംഗമമായൊരീ ജന്‌മം
തോരാതെ കാക്കുകീ സൗഹ്യദമഴ നീ

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories9 comments: to “ ...സൗഹ്യദ മഴയിലൊരു ജന്‌മദിനം....

 • Prasanth. R Krishna
  Sunday, January 20, 2008 12:41:00 PM  

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയറിയില്‍ നിനക്കയ് കുറിച്ചിട്ട ഈ കവിത ഇന്ന് നിന്റെ ഈ ജന്മദിനത്തില്‍ നിനക്കയ് സമര്‍പ്പിക്കുന്നു.
  എല്ലാവിധമായ ജന്മദിനാശംസകളോടെ...

  നിന്റെ സ്വന്തം ഞാന്‍

 • മിന്നാമിനുങ്ങുകള്‍ //സജി.!!
  Sunday, January 20, 2008 12:56:00 PM  

  അകലയാണങ്കിലും അരികില്‍നീയുണ്ടാകും
  എന്നൊരുവാക്കുരിയാടാനാവാതെ
  നിറഞ്ഞമിഴിയാല്‍ തുളുമ്പും ഹ്യദയത്തോടെ
  ഒരുനനുത്ത സ്‌പര്‍ശത്തിന്‍ തിലകകുറിചാര്‍ത്തി.
  മാഷെ നന്നായിരിക്കുന്നൂ സൌഹൃദം അത് ഒരിയ്ക്കലും വറ്റാത്ത സ്നേഹത്തിന്റെ കുളിര്‍മഴയാണ്...
  താങ്കളുടെ സ്നേഹിതന് ജന്മദിനാശംസകള്‍ നേരുന്നൂ..
  നിന്റെ സ്വപ്നങ്ങളോളം സുന്ദരവും സൌന്ദര്യത്തോളം ശാലീനതയും നിറഞ്ഞ ഒരു കോടി ജന്മദിനാശംസകള്‍ നേരുന്നൂ

 • ഗള്‍ഫ് വിശേഷങ്ങള്‍
  Sunday, January 20, 2008 2:06:00 PM  

  നല്ല കവിത. സുഹ്യത്തിന് ജന്മദിനാശംസകള്‍

 • കൃഷ്‌ | krish
  Sunday, January 20, 2008 5:02:00 PM  

  സുഹൃത്തിനുള്ള ജന്മദിനസമ്മാനം (കവിത )കൊള്ളാം. ആശംസകള്‍ രണ്ടുപേര്‍ക്കും.

 • സ്വന്തം സ്നേഹിതന്‍
  Sunday, January 20, 2008 5:24:00 PM  

  പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെ
  ദേഹിക്കാത്മാവിനെയന്നപോലെ
  രാഗതാളലയ സംഗമമായൊരീ ജന്‌മം
  തോരാതെ കാക്കുകീ സൗഹ്യദമഴ നീ

  പ്രാര്‍ത്ഥനയോടെ എന്റെ ഒരായിരം ജന്‌മദിനാശംസകള്‍.

 • കാലമാടന്‍
  Sunday, February 10, 2008 2:18:00 AM  

  കൊള്ളാം, സഖാവേ...
  ------------------------------------------------
  (ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
  http://kaalamaadan.blogspot.com/2007/12/blog-post_28.htm

 • കേരളപുരാണം
  Saturday, March 08, 2008 3:52:00 PM  

  പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെ
  ദേഹിക്കാത്മാവിനെയന്നപോലെ
  രാഗതാളലയ സംഗമമായൊരീ ജന്‌മം
  തോരാതെ കാക്കുകീ സൗഹ്യദമഴ നീ
  അര്‍ത്ഥവത്തായ വരികള്‍. കൊള്ളാം മാഷേ.

 • Prasanth. R Krishna
  Sunday, March 09, 2008 10:23:00 AM  

  സജി, ഗള്‍ഫ് വിസേഷങ്ങള്‍, ക്യഷ് നന്ദി. എന്നോടൊപ്പം എന്റെ സുഹ്യത്തിന് ജന്മദിനാശംസകള്‍ അറിയിച്ചതനും സന്തോഷം പങ്കുവച്ചതിനും...കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത സുഹ്യത്തുക്കള്‍ക്ക് അകലങ്ങളിലിരുന്ന് ആശംകള്‍ അറിയിക്കുമ്പോള്‍ മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്ത അനുഭവം..

 • ഓര്‍മ്മകള്‍ ഓളങ്ങള്‍/ സുനീഷ്
  Thursday, March 13, 2008 3:54:00 PM  

  അടിപൊളി കവിതയാണല്ലോ പ്രശാന്തേട്ടാ...ഇന്നലെകളിലേയ്ക്കൊരു മടക്കയാത്ര അല്ലേ?..ശരിയാണ് ഒരിക്കല്‍ കണ്ടാല്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ കൊതിക്കുന്ന ഒന്നാണ് പ്രശാന്തേട്ടന്റെ സൗഹ്യദം..ആര്‍ക്കാണ് നിങ്ങളുടെ സ്നേഹവും സൗഹ്യദവും ഒക്കെ വിട്ടുപോകാന്‍ തോന്നുക. സുഹ്യത്ത് എങ്ങും പോയിട്ടില്ല. ഇതൊക്കെ താല്കാലികമായ ഒരു തോന്നല്‍ മാത്രമാണ്.