...സൗഹ്യദ മഴയിലൊരു ജന്‌മദിനം....
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയറിയില്‍ നിനക്കയ് കുറിച്ചിട്ട ഈ കവിത ഇന്ന് നിന്റെ ഈ ജന്മദിനത്തില്‍ നിനക്കയ് സമര്‍പ്പിക്കുന്നു.
എല്ലാവിധമായ ജന്മദിനാശംസകളോടെ...
നിന്റെ സ്വന്തം ഞാന്‍
വിടവാങ്ങുന്നു നീ എന്റെയുള്ളില്‍നിന്ന്
അവസാന സ്‌നേഹജ്വാലയും ഏറ്റുവാങ്ങി
ഒരുവാക്കുമിണ്ടാതെ ഒരുനോക്കുനോക്കാതെ
എന്നാത്‌മാവിന്‍ ഒരുനെരിപോടു തീപടര്‍ത്തി
അകലയാണങ്കിലും അരികില്‍നീയുണ്ടാകും
എന്നൊരുവാക്കുരിയാടാനാവാതെ
നിറഞ്ഞമിഴിയാല്‍ തുളുമ്പും ഹ്യദയത്തോടെ
ഒരുനനുത്ത സ്‌പര്‍ശത്തിന്‍ തിലകകുറിചാര്‍ത്തി
ഒന്നും പറയാതെ ഞാന്‍ യാത്രയാക്കാം
ഒരു ചുടുചുംബനം ഞാനേറ്റുവാങ്ങാം
നിന്‍ സരോദകം ഞാന്‍ കൂട്ടിവയ്‌ക്കാം
നിന്‍ മിഴിയിണകളിലൊരുമ്മ നല്‌കാം
വേര്‍പിരിയുന്നില്ല നമ്മള്‍ കണ്ണത്താദൂരത്തും
കണ്ടുമുട്ടും സംവത്‌സരമൊഴിയവെ
ഒരുനറുപുഷ്പമായ് ആത്‌മാവിലെന്നും
വിടര്‍ന്നു നില്‌ക്കും ഒരുചമ്പനീര്‍പൂവായ് നീ
പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെ
ദേഹിക്കാത്മാവിനെയന്നപോലെ
രാഗതാളലയ സംഗമമായൊരീ ജന്‌മം
തോരാതെ കാക്കുകീ സൗഹ്യദമഴ നീ