Search this blog


Home About Me Contact
2008-01-12

തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എന്റെ സ്‌നേഹിതന്......  

എന്നും മഴയെ സ്‌നേഹിച്ച ഒരു മനസ്സാണ് എന്റേത്.... തുലാവര്‍ഷവും കാലവര്‍ഷവും സൗഹ്യദത്തിന്റെ വേരുകളെ നനച്ച് നിര്‍ത്താതെ പെയ്യുകയാണ് എന്റെ മന‍സ്സില്‍. മഴനൂലുകളായ് മനസ്സിലേക്ക് പെയ്തിറങ്ങുന്ന ചന്ദനത്തിന്റെ മണമുള്ള സൗഹ്യദങ്ങള്‍...ഒരിക്കല്‍ പെയ്‌തൊഴിയാത്ത മഴനൂലുകള്‍ക്കിടയിലൂടെ എന്നെ തനിച്ചാക്കി അവന്‍ യാത്രയായപ്പോള്‍ എന്റെ തുലാവര്‍ഷ സന്ധ്യകള്‍ വരണ്ടൂണങ്ങി. പിന്നീടൊരിക്കലും സൗഹ്യദത്തിന്റെ ചാലുകള്‍ വെട്ടാന്‍ എന്റെ മരുഭൂമിയില്‍ ആരയും അനുവദിച്ചില്ല.

സ്‌‌നേഹം, സൗഹ്യദം പിന്നെ എന്നെ തന്നെ ചോദിച്ചുവന്നവര്‍..ഒരിക്കലും നഷ്ടപ്പെടില്ലന്നുകരുതി നെഞ്ചിലെ കളിമണ്‍ കുടുക്കയില്‍ ഭദ്രമായ് സൂക്ഷിച്ച മഞ്ചാടികുരുക്കള്‍ വീണുടഞ്ഞു ചിതറിയപ്പോള്‍, പുസ്തകത്താളിലൊളിപ്പിച്ച മയില്‍പീലിതുണ്ട് മാനം കണ്ടപ്പോള്‍ മകരതണുപ്പിലും ഞാന്‍ ചുട്ടുപൊള്ളുകയായിരുന്നു.

സ്വര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍, വ്യക്തിബന്ധങ്ങളുടെ ചോര വീഴുന്നതുകണ്ട് പകച്ചുനിന്ന നിമിഷങ്ങള്‍..ഞാന്‍ എന്നെതന്നെ അറിയുകയായിരുന്നു..പിന്നെ അനുവാദം ചോദിക്കാതെ കഴിഞ്ഞ ഓണകാലത്ത് തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ നീ എന്റെ ഹ്യദയത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ അറിയാതെ എന്റെ നീലാകാശത്ത് സ്‌‌നേഹത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി വീണ്ടും മഴനൂലുകളായ് പെയ്തിറങ്ങി..ആ കുളിര്‍ മഴയില്‍ ഊഷരമായ എന്റെ മരുഭൂമി നനഞ്ഞുകുതിര്‍ന്നു.. അതില്‍ നീ പുതിയ ചാലുകള്‍‌വെട്ടി...സ്‌നേഹത്തിന്റെ ഉറവകള്‍ പൊട്ടിച്ചു. പിന്നെ ഓരോദിവസവും തുടങ്ങുന്നത് വോയിസ് ചാറ്റുവഴി നിന്നോടുള്ള സംസാരത്തോടയായി. നിലാവെളിച്ചത്തില്‍ പരന്നൊഴുകുന്ന ഇലഞ്ഞിപൂക്കളുടെ സുഗന്ധം പോലെ പയ്തിറങ്ങുകയാണ് സ്‌നേഹം..

വോയിസ് ചാറ്റ് കട്ടാകുമ്പോള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിഞ്ഞുനില്‍കുന്ന പച്ചവെളിച്ചം..അത് ചുവക്കുകയും ഇരുളുകയും ചെയ്യുന്നതിനിടയില്‍ അകല്‍ച്ചയുടെ വാതായനങ്ങളില്‍ സ്വയം അറിയുകയും വിരഹത്തിന്റെ വാളാല്‍ സ്വയം മുറിവേല്പിക്കയും ചെയ്യുമ്പോള്‍, അറിയാതെ കലഹിക്കുമ്പോള്‍, വക്കുകള്‍കൊണ്ട് പരസ്പരം മുറിവേല്പിക്കുമ്പോള്‍, അവക്കിടയിലുണ്ടാകുന്ന അര്‍ത്ഥഗര്‍ഭമായ നിശബ്ദതയില്‍ സ്വയം വേദനിക്കുമ്പോള്‍ ചോദിക്കാറുണ്ട് "നീ എന്റെ ആരാണ് എന്ന്?"......
നീ എനിക്ക് ആരല്ലാമോ ആണന്ന ഒരുത്തരത്തിനായ് കാത്തിരിക്കാതെ വീണ്ടും സ്‌നേഹത്തിന്റെ മഴപെയ്യിച്ച് ഇറങ്ങുകയാണ്...അതില്‍ നനയാന്‍..നനഞ്ഞ് കുതിരാന്‍...നനഞ്ഞകവിളില്‍ ഒരു ചുടുചുംബനത്തിന്റെ ശോണിമ പടര്‍ത്തി പെയ്‌‌തൊഴിയുന്ന മഴനൂലുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കാന്‍...

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



30 comments: to “ തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എന്റെ സ്‌നേഹിതന്......

  • Dr. Prasanth Krishna
    Saturday, January 12, 2008 7:32:00 PM  

    "നീ എന്റെ ആരാണ് ?"......

    ആരല്ലാമോ ആണന്ന ഒരുത്തരത്തിനായ് കാത്തിരിക്കാതെ വീണ്ടും സ്‌നേഹത്തിന്റെ മഴപെയ്യിച്ച് ഇറങ്ങുകയാണ്...അതില്‍ നനയാന്‍..നനഞ്ഞ് കുതിരാന്‍...നനഞ്ഞകവിളില്‍ ഒരു ചുടുചുംബനത്തിന്റെ ശോണിമ പടര്‍ത്തി പെയ്‌‌തൊഴിയുന്ന മഴനൂലുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കാന്‍...

    തുളസിക്കതിരിന്റെ നൈര്‍മല്യം ഉള്ള എന്റെ സ്‌നേഹത്തിനായ് സമര്‍‍പ്പിക്കുന്നു ......

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Saturday, January 12, 2008 7:35:00 PM  

    ഒന്നുമില്ലാത്തതായ് ആരുമില്ല....ഓരോ ചിന്തയും ഓരോ ഓര്‍മ്മയാണ്‌ .കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തു വച്ച ഓര്‍മകള്‍
    അല്ലെ..?കൈയെത്തും ദൂരെനിന്നോര്‍മകളിലെ വസന്തക്കാലം
    മഴവില്ലിന്‍ നിറങ്ങള്‍ പോലെമനസ്സിലൊരായിരം വര്‍ണ്ണങ്ങളായ്‌
    ഒഴുകും സാഗരമായ്‌
    ആശംസകള്‍.!!

  • warlock
    Sunday, January 13, 2008 7:25:00 AM  

    This comment has been removed by the author.

  • warlock
    Sunday, January 13, 2008 7:28:00 AM  

    നിന്നെ ഞാന്‍ അറിയാന്‍ ശ്രമിച്ചു...
    അപ്പോഴൊക്കെ ഞാന്‍ മനസ്സിലാക്കുകയായിരുന്നു…
    നീ മറ്റുള്ളവരില്‍ നിന്ന് എത്രയോ വ്യത്യസ്തനാണെന്ന്...!
    ഈ ബ്ലോഗുവായിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുഅകയാണ്
    "നീ എനിക്ക് ആരല്ലാമോ ആണന്ന ഒരുത്തരത്തിനായ് കാത്തിരിക്കാതെ വീണ്ടും സ്‌നേഹത്തിന്റെ മഴപെയ്യിച്ച് ഇറങ്ങുകയാണ്...അതില്‍ നനയാന്‍..നനഞ്ഞ് കുതിരാന്‍..."

    നനഞ്ഞകവിളില്‍ ഒരു ചുടുചുംബനത്തിന്റെ ശോണിമ പടര്‍ത്തി പെയ്‌‌തൊഴിയുന്ന മഴനൂലുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കാന്‍ നീ ആഗ്രഹിക്കുന്ന ആ സ്‌‌നേഹം ഞാനായിരുന്നങ്കിലന്ന് .

  • Dr. Prasanth Krishna
    Sunday, January 13, 2008 7:44:00 AM  

    ആദ്യം ഞാന്‍ ഈ ബ്ലോഗിന് മഴനൂലുകള്‍ എന്നാണ് പേരിട്ടത്....പിന്നീട് സജിയാണ് തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള സുഹ്യത് ബന്ധങ്ങള്‍ക്ക്....എന്ന് നിര്‍ദ്ദേശിച്ചത്....കേട്ടപ്പോള്‍ എനിക്കും തോന്നി അതുകുറേകൂടി ഈ പോസ്‌റ്റിന് യോജിക്കുമന്ന്....ന‌ന്ദി സജീ....

  • Naattu Vussesham
    Sunday, January 13, 2008 8:05:00 AM  

    വളരെ നന്നായിരിക്കുന്നു...

    പുത്തന്‍ ആഖ്യാന ശൈലിയിലൂടെ..
    ഹൃദയത്തില്‍ തൊടുന്ന ഭാഷയിലൂടെ...
    മനോഹരമായ വരികളിലൂടെ..
    മനസ്സു കീഴടക്കി.

  • അപ്പു ആദ്യാക്ഷരി
    Sunday, January 13, 2008 8:53:00 AM  

    പ്രശാന്ത്, നല്ല എഴുത്ത്, ശൈലി! അഭിനന്ദനങ്ങള്‍!

  • thapasya
    Sunday, January 13, 2008 9:03:00 AM  

    വെള്ളം ഊറ്റി വാറ്റിയെടുത്താലതു
    ചോറായി!!ഒരു കഥയായി!!!
    വെള്ളം അല്‍പമൊന്നൊഴിച്ചിള-
    ക്കിയൊന്നെടുത്തെന്നാല്‍
    കഞ്ഞിയായി,ക്കവിതയായി!!!
    തിളക്കയാണു വാക്കുകള്‍
    കലത്തിലരിയെന്നപോലെ!!

    ഭാഷ ഒരുപാട് നന്നായിരിക്കുന്നു. ഇഷ്ടമായ് രചന. ആശംസകള്‍

  • കനകചിലങ്ക
    Sunday, January 13, 2008 9:57:00 AM  

    അറിഞ്ഞോ അറിയതെയോ...മനസ്സില്‍
    ഒരു നേര്‍ത്ത തംബുരു മീട്ടിയ...
    പോലെ...മഴയുടെ സംഗീതം...സ്‌നേഹത്തിന്റെ കുളിര്‍മ്മ.....
    നല്ല അവതരണം...നന്നയിട്ടുണ്ട്..

  • Dr. Prasanth Krishna
    Sunday, January 13, 2008 10:01:00 AM  

    നാട്ടു വിശേഷം, അപ്പു, കനകചിലങ്ക

    അഭിനന്ദനങ്ങള്‍ അറിയിച്ചതില്‍ വളരെ സന്തോഷം.

    തപസ്യ....

    വെള്ളം ഊറ്റി വാറ്റിയെടുത്താലതു
    ചോറായി!!ഒരു കഥയായി!!!
    വെള്ളം അല്‍പമൊന്നൊഴിച്ചിള-
    ക്കിയൊന്നെടുത്തെന്നാല്‍
    കഞ്ഞിയായി,ക്കവിതയായി!!!
    തിളക്കയാണു വാക്കുകള്‍
    കലത്തിലരിയെന്നപോലെ!!

    നന്നായിരിക്കുന്നു വാക്കുകള്‍...പക്ഷെ അത്രക്കുണ്ടോ എന്റെ ഭാഷാശൈലി?..

  • ഗള്‍ഫ് വിശേഷങ്ങള്‍
    Sunday, January 13, 2008 1:23:00 PM  

    അനുഭവത്തിന്റെ
    സുഗന്ധമുള്ളതുകൊണ്ടാവാം
    വായനക്കിടയില്‍ ഇടക്കൊക്കെ
    ഒരു വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു...
    നിസ്വാര്‍ദ്ധ്വമായ ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ...

  • Creative Thoughts
    Sunday, January 13, 2008 2:08:00 PM  

    രണ്ടു വായന വേണ്ടിവന്നു എന്നത് എന്റെ പ്രശ്‌നം. വളരെ നന്നായിട്ടുണ്ട് ക്യഷ്‌ണ...

  • Creative Thoughts
    Sunday, January 13, 2008 2:18:00 PM  

    നഷ്‌ടപ്പെട്ട ചില സൗഹ്യദങ്ങള്‍ പെട്ടന്ന് ഓര്‍മ്മയില്‍ വന്നു...നന്നായി സൗഹ്യദ മഴ..

  • കാവലാന്‍
    Sunday, January 13, 2008 3:08:00 PM  

    കൊള്ളാം, നല്ല എഴുത്ത്.അഭിനന്ദനങ്ങള്‍.

  • ഉപാസന || Upasana
    Sunday, January 13, 2008 4:23:00 PM  

    നന്നായി.
    ആശംസകള്‍
    :)
    ഉപാസന

  • Dr. Prasanth Krishna
    Sunday, January 13, 2008 4:56:00 PM  

    ഗള്‍ഫ് വിശേഷങ്ങള്‍,

    "നിസ്വാര്‍ദ്ധ്വമായ ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ" ആത്മാര്‍‌ത്ഥമായ ഈ ആശീര്‍‌വാദത്തിനു നന്ദി..... എന്റെ സ്‌നേഹം ഏതുകടല്‍‌‌കടന്നാലും, ഏതു പൗരത്വം സ്വീകരിച്ചാലും മരണം വരെ എന്നോടൊപ്പം ഉണ്ടായിരിക്കണമേ എന്നാണ് എന്റെ പ്രാര്‍‌ത്ഥന....

  • Unknown
    Sunday, January 13, 2008 5:02:00 PM  

    ഇവിടെ ഒന്നുനോക്കൂ
    നന്നായി എഴുതിയിരിക്കുന്നു. തലക്കെട്ടു സൂപ്പര്‍."തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എന്റെ സ്‌നേഹിതന്......" ഇത്രനിര്‍മ്മലമായ സ്‌‌നേഹം സ്വാര്‍ത്ഥമായ ഈ ലോകത്തില്‍ എവിടെ കിട്ടും?..

  • Dr. Prasanth Krishna
    Sunday, January 13, 2008 5:05:00 PM  

    സുനീഷ്,

    രണ്ടു വായന വേണ്ടിവന്നു എന്നത് തന്റെ പ്രശ്‌നം ആയിരിക്കില്ല എന്റെ പ്രശ്‌നം തന്നെ ആകും. എന്റെ ഭാഷയും ശൈലിയും അത്ര സുതാര്യം ആയിരിക്കില്ല അതാവും രണ്ടു വായന വേണ്ടിവന്നത്...ആശയം ഉള്‍കൊണ്ട് വായിച്ചു എന്ന‌റിയുമ്പോള്‍ വല്ലാത്ത സന്തോഷം...

  • കേരളപുരാണം
    Sunday, January 13, 2008 5:33:00 PM  

    തുളസിക്കതിരിന്റെ നൈര്‍മല്യം ഉള്ള എന്റെ സ്‌നേഹത്തിനായ് സമര്‍‍പ്പിക്കുന്നു ......

    ഈ തുളസിക്കതിരിന്റെ നൈര്‍മല്യം ഉള്ള എന്റെ സ്‌നേഹവും പഴയ എന്റെ ചക്കരയും ഒന്നുതന്നെ ആണല്ലേ? ? കിടിലന്‍ സാഹിത്യം. നല്ല തെളിമയുലള്ള ഭാഷ. അങ്ങനെ പോരട്ടെ കൂടുതല്‍ പോസ്റ്റുകള്‍..

  • Dr. Prasanth Krishna
    Sunday, January 13, 2008 5:35:00 PM  

    കാവലാന്‍, ഉപാസന, ഹരീശ്രീ...

    അഭിപ്രായം അറിയിച്ചതിന് നന്ദി....വീണ്ടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു...

  • കാവലാന്‍
    Sunday, January 13, 2008 7:27:00 PM  

    'അറിയാതെ എന്റെ നീലാകാശത്ത് സ്‌‌നേഹത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി വീണ്ടും മഴനൂലുകളായ് പെയ്തിറങ്ങി.'

  • Kaippally
    Sunday, January 13, 2008 8:16:00 PM  

    എന്റെ ബ്ലോഗില്‍ താങ്കള്‍ ഇട്ട പരസ്യം കണ്ടിട്ടാണു് ഞാന്‍ വന്നത്.

    ഇതു വായിച്ചു.



    എനിക്ക് പൊതുവേ ഒലിപ്പികലും തറ സെന്റി ഒന്നും തീരെ സഹിക്കാനാവില്ല. ഇതേ കുറിച്ച് പലവെട്ടം എഴുതിയിട്ടുണ്ട് link ഇവിടെ ഇടുന്നില്ല.

    ഈ നിലവരത്തിലുള്ള സാദനം വായിച്ച് വായിച്ച് ഒരു പരുവത്തിലാണു ബ്ലോഗ് വായനക്കാര്‍.

    കൂടുതല്‍ ഒന്നും പറയാനില്ല. ശാസ്ത്രം, കല, സാങ്കേതികം, സംസ്കാരം, തുടങ്ങി പൊതു ജനത്തിനു് താല്പര്യമുള്ള എന്തെങ്കിലും എഴുതിയാല്‍ ഞാനും വരാം. വിളിക്കണ്ട.

    പിന്നെ പരസ്യം: അത് വേണ്ട അനിയ.

    സസ്നാഎഹം.

  • ശ്രീ
    Monday, January 14, 2008 8:30:00 AM  

    പ്രശാന്ത്... സൌഹൃ^ദം എന്നും ഒരു അനുഗ്രഹമാണ്‍. ഇനിയും ഒരുപാട് നല്ല സൌഹൃദങ്ങള്‍‌ ഉണ്ടാകട്ടെ...

    എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്. ആശംസകള്‍!
    :)

  • ഗീത
    Tuesday, January 15, 2008 12:43:00 AM  

    നല്ല ഭാഷാശൈലി പ്രശാന്ത്.

    വളരെ ഇഷ്ട്ടപ്പെട്ടു......

  • Be Happy
    Tuesday, January 15, 2008 8:35:00 AM  

    വളരെ ലളിതമായ ഭാഷയില്‍ വര്‍ണ്ണശബളമായി എഴുതിയിരിക്കുന്നു...ഇനിയും കൂടുതല്‍ നന്നായി വരട്ടെ എഴുത്തും ശൈലിയും ഭാഷയും...അഭിനന്ദനങ്ങള്‍...

  • Dr. Prasanth Krishna
    Tuesday, January 15, 2008 12:00:00 PM  

    കൈപ്പള്ളി പറയുന്നപോലെ

    ഈ നിലവരത്തിലുള്ള സാദനം വായിച്ച് വായിച്ച് ഒരു പരുവത്തിലാണ് ബ്ലോഗ് വായനക്കാര്‍ എന്ന് തോന്നുന്നില്ല. മലയാള ബ്ലോഗര്‍ വായനക്കാര്‍ക്ക് ശാസ്ത്രം, കല, സാങ്കേതികം, സംസ്കാരം ഇതിലൊന്നും അത്ര താല്പര്യമില്ല എന്നാണ് എന്റെ അനുഭവം. ഞാന്‍ തന്നെ സാങ്കേതികമായ എത്ര ബ്ലോഗു പോസ്റ്റു ചെയ്തു... ശാസ്ത്രം, കല, സാങ്കേതികം, സംസ്കാരം ഇതിലൊക്കെ ഭയങ്കര തല്പര്യം ഉണ്ടന്ന് സ്വയം അവകാശപ്പെടുന്ന കൈപ്പിള്ളിപോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു കമന്റു കണ്ടിട്ടുമില്ല...

    ബ്ലോഗു വായനക്കാര്‍ക്ക് വേണ്ടത് എന്താണ് എന്നു കരുതി എഴുതുന്ന ഒരാളും അല്ല ഞാന്‍. എനിക്കു തോന്നുന്നത് എഴുതും വായിക്കണ്ടവര്‍ വായിക്കും. ഞാന്‍ ഒരു ബ്ലോഗര്‍ ഒന്നും അല്ല ഇത് ഇടവേളകളിലെ ഒരു വിരസത ഒഴിവാക്കാന്‍ അല്ലങ്കില്‍ മനസ്സില്‍ തോന്നുന്നത് എഴുതി പോസ്റ്റ് ചെയ്യുന്നു. പിന്നെ പരസ്യം.....അതു പരസ്യം അല്ല കൈപ്പള്ളീ ഒരു ഗൈഡിഗ് അത്രേ ഉള്ളൂ.....

  • ശരറാന്തല്‍
    Tuesday, January 15, 2008 12:26:00 PM  

    ക്യഷ്‌ണ
    എന്നും ആ നീലാകാശത്ത് പെയ്തൊഴിയുന്ന മഴനൂലുകള്‍കൊണ്ട് ബന്ധിക്കുന്ന സൗഹ്യദം കുളിരുള്ള ഒരു സുഗന്ധമായ് എന്നും അനുഭവിക്കുന്നുണ്ട് ഞാന്‍. അവസാന ശ്വാസം വരെ ഈ സൗഹ്യദമഴയില്‍ നനഞ്ഞുകുതിരാന്‍ കഴിഞ്ഞങ്കില്‍.

  • സ്വന്തം സ്നേഹിതന്‍
    Sunday, January 20, 2008 5:32:00 PM  

    പിന്നെ അനുവാദം ചോദിക്കാതെ കഴിഞ്ഞ ഓണകാലത്ത് തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ നീ എന്റെ ഹ്യദയത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ അറിയാതെ എന്റെ നീലാകാശത്ത് സ്‌‌നേഹത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി വീണ്ടും മഴനൂലുകളായ് പെയ്തിറങ്ങി..

    വളരെ മനോഹരമായ വക്കുകള്‍. ജീവിതകാലം മുഴുവന്‍ മഴനൂലുകളായ് പെയ്തിറങ്ങട്ടെ ആ സ്‌നേഹം.

  • ഗള്‍ഫ് വിശേഷങ്ങള്‍
    Sunday, January 20, 2008 5:37:00 PM  

    ഒന്നുചോദിച്ചോട്ടെ... ഈ അനുവാദം ചോദിക്കാതെ കഴിഞ്ഞ ഓണകാലത്ത് തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ ഹ്യദയത്തില്‍ തൊട്ടുവിളിച്ച് സ്‌നേഹ മഴ പെയ്യിക്കുന്നതിതാരാണ്?