2008-01-10
..നിനക്കായ് മാത്രം...
സ്‌നേഹസ്വരൂപയാം കൂട്ടുകാരീ....നിന്‍ കാല്‍ക്കല്‍ ഞങ്ങള്‍തന്‍ കണ്ണീര്‍ പ്രണാമം
കാലത്തിന്റെ അന്തമായ ഭ്രമണപഥത്തിലേക്ക്ചുഴറ്റിയെറിഞ്ഞ നിന്റെ മാന്ത്രിക നയനങ്ങള്‍
അവയിലെ നക്ഷത്ര വെളിച്ചം എന്നും ഞങ്ങളുടെ
ശൂന്യാകാശങ്ങളിള്‍ നിറഞ്ഞൊഴുകും....
കാലം കൊളുത്തിയ തീക്കനല്‍ ജ്വാലയില്‍
വെന്തെരിഞ്ഞ ശലഭമേ, ഒരു നുള്ള്
ഭസ്‌മമായ് , ഓര്‍മ്മകള്‍ നെഞ്ചിലെ
കളിമണ്‍ കുടുക്കയില്‍ ചേര്‍ത്തുവച്ച് നിന്റെ
സ്‌മ്യതികവാടങ്ങളില്‍ ഞങ്ങള്‍ കാത്തുനില്‌ക്കാം......
യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍......
Thursday, January 10, 2008 10:30:00 AM
സ്‌നേഹസ്വരൂപയാം കൂട്ടുകാരീ....നിന്‍ കാല്‍ക്കല്‍ ഞങ്ങള്‍തന്‍ കണ്ണീര്‍ പ്രണാമം
......ഈ കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ ആത്മമിത്രം നിഷ റോബിന്റെ പാവന സ്‌മരണകള്‍ക്കുമുന്നില്‍ ഒരിറ്റു കണ്ണീരോടെ......ഈ വര്‍ഷത്തെ എന്റെ ആദ്യബ്ലോഗ് ഞാന്‍ പോസ്റ്റുചെയ്യുന്നു...
യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍.........
....കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ എന്റെ B.Tech മേറ്റായിരുന്നു നിഷറോബിന്‍...
Thursday, January 10, 2008 12:42:00 PM
പ്രശാന്ത്...
ഹൃദയ സ്പര്‍ശിയായ വരികള്‍!
“
യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍...”
ആ പ്രിയ സുഹൃത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
Thursday, January 10, 2008 1:10:00 PM
കണ്ണീര്‍മഴത്തുള്ളികളാല്‍ സ്നേഹിത യാത്രയായ ആ ദിനം ഇനിമായില്ലൊരിക്കലും.
യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍......
ഈ വരികളിലൂടെ ഹൃദയത്തിലൊരു സ്പോടനം നടന്നൂ പ്രശാന്ത്.
പ്രിയ സുഹൃത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
Friday, January 11, 2008 8:01:00 PM
അടുത്തറിയുന്നവരുടെ വേര്‍പാടും പഴയ ഓര്‍മ്മകളും ദുഃഖകരം തന്നെ.
പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Saturday, January 12, 2008 4:59:00 PM
മനസിന്റെ വിങ്ങല്‍ ഇപ്പോളും പോയിട്ടില്ല ... നിഷയുടെ ആത്മാവ് ഇപ്പോ നിങ്ങളെ ഒക്കെ നോക്കി ചിരിക്കുന്നുണ്ടാവും
Saturday, January 12, 2008 5:51:00 PM
സ്‌നേഹസ്വരൂപയാം കൂട്ടുകാരീ....നിന്‍ കാല്‍ക്കല്‍ ഞങ്ങള്‍തന്‍ കണ്ണീര്‍ പ്രണാമം...
കൂട്ടുകാരീ..നിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു...
Saturday, January 12, 2008 5:57:00 PM
ശ്രീ...പ്രാര്‍ത്ഥനക്ക് നന്ദി...
സജീ...
കണ്ണീര്‍മഴത്തുള്ളികളാല്‍ സ്നേഹിത യാത്രയായ ആ ദിനം ഇനിമായില്ലൊരിക്കലും.
ശരിയാണ്..മായില്ല യാത്രാമൊഴി പറയാതെ പോയ ഈ പുഞ്ചിരി...
ക്യഷ്....
വേര്‍പാട് എന്നും ഒരു വേദനതന്നയാണ്...
Sunday, January 13, 2008 12:46:00 PM
വേര്‍പാടിനു പകരമാവില്ലമറ്റൊന്നും. അത് എത്രത്തോളം ദുഃഖകരമാണെന്നും അറിയാം.
ദുഃഖത്തില്‍ പങ്കുചേരുന്നു. ആ സുഹ്യത്തിന്റെ ആത്മാവിന് ശാന്തി നല്‍കണമേ എന്ന പ്രാര്‍ത്ഥനയോടെ....
Sunday, January 13, 2008 12:58:00 PM
പറന്നകന്ന സുഹ്യത്തിന്റെ
നനുത്ത ഓര്‍മകള്‍ക്ക് മുന്നില്‍
രണ്ടിറ്റു കണ്ണുനീര്‍ തുള്ളികള്‍!!
Sunday, January 13, 2008 12:59:00 PM
പറന്നകന്ന സുഹ്യത്തിന്റെ
നനുത്ത ഓര്‍മകള്‍ക്ക് മുന്നില്‍
രണ്ടിറ്റു കണ്ണുനീര്‍ തുള്ളികള്‍!!
Sunday, January 13, 2008 1:04:00 PM
സ്വന്തം സ്‌നേഹിതാ, തപസ്യ, നാട്ടുവിശേഷം..
സ്നേഹാഭിപ്രായങ്ങള്‍ക്ക്...ആശ്വാസവാക്കുകള്‍ക്ക്....കണ്ണീര്‍ മുത്തുകള്‍ക്ക്....നന്ദി....
Sunday, January 13, 2008 2:53:00 PM
യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍......
എത്ര മനോഹരമായ ഒരു യാത്രാമൊഴി....ഒരിക്കലേ കണ്ടിട്ടുള്ളൂ എങ്കിലും നിലാവുപോലെ തെളിഞ്ഞ ആ പുഞ്ചിരി ഇപ്പോഴും മനസ്സിലുണ്ട്...ഇനിഒരിക്കലും മായാത്ത ഒരു വേദനയായി.......
Sunday, January 13, 2008 5:10:00 PM
യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍.........
വളരെ നന്നായിരിക്കുന്നു വരികള്‍. വേര്‍പാടിന്റെ വേദനയും, സൗഹ്യദത്തിന്റെ തെളിമയുമെല്ലാം ഈ വരികളില്‍ കാണുന്നു.
പരേതയുടെ ആത്മാവിന് നിത്യശന്തി നേരുന്നു...
Sunday, January 13, 2008 5:38:00 PM
നിഷ റോബിന്റെ ആത്മാവിന് ശാന്തി നല്‍കണമേ എന്ന പ്രാര്‍ത്ഥനയോടെ....