നഷ്ടപ്പെട്ട നീലാംബരി
ഹ്യദയത്തില്‍ ദൈവ്വത്തിന്റെ കൈയ്യൊപ്പുണ്ടന്ന് ഞാന്‍ എന്നും വിശ്വസിക്കുന്ന എന്റെ സ്നേഹിതാ..........
എന്റെ ഏറ്റവും പ്രീയപ്പെട്ട ചങ്ങാതി നീ ആയിരുന്നു.......... എന്നിട്ടും നിന്റെ മറവിയുടെ ലോകത്തേക്ക് എന്നെയും നീ ഉപേക്ഷിച്ചു. വിരഹത്തിന്റെ വേദനയില്‍ ഞാന്‍ ഇവിടെ തനിച്ചാണ്........ ബന്ധങ്ങളും ബന്ധനങ്ങളുമില്ല.
ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ പരസ്പരം അറിയുകയും മനസ്സിലക്കുകയും ചെയ്ത സുഹ്യത്തുക്കള്‍ നമ്മളാണന്ന് സ്വകാര്യമായ് അഹങ്കരിച്ചിരുന്നു. എന്നും നമ്മുടെ സ്നേഹവും സൗഹൃദവും മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം ആത്മാര്‍ത്ഥവും നിഷ്കളങ്കവും ആയിരുന്നു. രണ്ടു ശരീരത്തില്‍ ജീവിക്കുന്ന ഒറ്റ ആത്മാവായിരുന്നു നമ്മള്......
എപ്പോഴോ നാമറിയതെ നമുക്കിടയില്‍ ഒരു പാപക്കറ വീണു........ അതിനെ ഞാന്‍ എന്റെ ഹ്യദയരക്തംകൊണ്ട് കഴുകി കളയാന്‍ ആഗ്രഹിച്ചു. പക്ഷേ നാമറിയതെ നമുക്കു നമ്മളെ നഷ്ടപ്പെടുക ആയിരുന്നു. ഇനി ഒരിക്കലും ഞാന്‍ അറിയുന്ന എന്നെ അറിയുന്ന എന്റെ ആ കളികൂട്ടുകാരനെ എനിക്കു തിരിച്ചുകിട്ടില്ലന്നറിയം..... മണലാരണ്യത്തില്‍ നിന്നും മുത്തും പവിഴവും നീ വാരികൂട്ടിയപ്പോള്‍ ഇങ്ങ് ദൈവ്വത്തിന്റെ സ്വന്തം നാട്ടില്‍ കക്കയും ശംഖും പെറുക്കി കളിച്ച ഈ കളികൂട്ടുകാരനെ നീ മറന്നുപൊയി...........
ഒരിക്കലും ഈ അകല്‍ച്ച ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മരണത്തിലും ഒന്നിച്ചുണ്ടാവണമന്ന് ആഗ്രഹിച്ചിരുന്നവരാണ് നമ്മള്. നീ എന്നില്‍ നിന്നും അകന്നകന്നു പോയപ്പോഴും ഒക്കെ എന്റെ തോന്നലാണന്ന് വിശ്വസിച്ചു......... സ്വയം വിശ്വസിപ്പിച്ചു.
ബന്ധങ്ങളെന്നും തുലാവര്‍ഷംപോലെയാണ്. എപ്പോഴാണ് പൈതൊഴിയുക എന്നറിയില്ല. എന്നും മഴയെ സ്നേഹിച്ച ഒരു മനസ്സാണ് എന്റേത്. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ നീ എന്നെ തനിച്ചാക്കി യാത്രയായപ്പോള്‍, കണ്ണീരിന്റെ നനവുണ്ടായിരുന്ന എന്റെ പിന്‍വിളികള്‍ നീ കേട്ടില്ല. ഇല്ലങ്കില്‍ കേട്ടിട്ടും കേട്ടതായി നടിച്ചില്ല.......... എന്തായിരുന്നു നിന്റെ മനസ്സില്‍............
പിന്നീട് ഓരോമഴയും പൈതൊഴിയുമ്പോള്‍ എന്റെ മനസ്സ് കാര്‍മേഘം മൂടുകയായിരുന്നു. ഓരോനിമിഷവും ഞാന്‍ കാതോര്‍ത്തിരുന്നു. നിന്റെ കാലൊച്ച കേള്‍ക്കാന്‍......... അവസാന പ്രതീക്ഷയും അസ്തമിച്ചപ്പൊള്‍ ഞാന്‍ നിന്നോടു ചോദിച്ചു, നമ്മള് ഒരുപാട് മാറിപോയിരിക്കുന്നു അല്ലേ എന്ന്. എല്ലാവരുടെയും നന്മക്ക് വേണ്ടി ആയാല്‍ മാറ്റം നല്ലതല്ലേ എന്ന നിന്റെ മറുചോദ്യത്തിന്റെ അര്‍ത്ഥം ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
എന്റെ സുഖങ്ങളിലും ദു:ഖങ്ങളിലും നീയുണ്ടാവണമന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരുനനുത്ത കാറ്റായ് നീ എപ്പോഴും എന്റെ കൂടെ ഉണ്ടാകുമന്ന് ഞാന്‍ വിസ്വസിച്ചു. നീയല്ലാതെ മറ്റൊരു സുഹ്യത്തിനെ കുറിച്ച് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ നീ എന്നെ വിട്ടുപോയപ്പോള്‍ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടുപോയി.........
ജീവിതത്തില്‍ എന്തക്കയോ നേടിയപ്പോള്‍ നിന്നെമാത്രം സ്നേഹിച്ചിരുന്ന എന്നെ നീ മറന്നുപോയി....... നിന്റെ ഓര്മ്മകളില്പോലും ഇന്ന് ഞാന്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ എന്ന്. കാരണം എനിക്കറിയം ഇനി ഒരിക്കലും നിനക്ക് എന്റെ പഴയ ചങ്ങാതിയാകാന്‍ കഴിയില്ലന്ന്...... ഇനി കാണുമ്പോള്‍ എല്ലാം ഒരു ബോധിപ്പിക്കല്‍ മാത്രമായിരിക്കും.......
മനസില്‍ എന്നെ സ്നേഹിച്ചിരുന്ന എന്റെ ചങ്ങാതിയുടെ ജീവനുള്ള പുഞ്ചിരിക്കുന്ന ഒരു ചിത്രമുണ്ട്........ അതെങ്കിലും എനിക്കു വേണം. സ്നേഹവും സൗഹൃദവും ഒക്കെ ലാഭനഷ്ടങ്ങളുടെ കണക്കുകളാകുമ്പോള്‍ ഇന്നും ഞാന്‍ കാത്തിരിക്കയാണ്. എന്റെ നഷ്ടപ്പെട്ട നീലാംബരിയെ ഓര്‍ത്ത്.............





