2007-07-05
ഏകാന്തതയിലൊരു തീര്‍ഥാടനം
ഇവിടെ ഈ വാകമരത്തണലില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കുറിച്ചോര്‍ക്കുന്നു..... വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടുപോയ ആ നല്ല ദിവസങ്ങളെക്കുറിച്ച്. അന്ന് നീ എന്റേതായിരുന്നു. എന്റേതു മാത്രം. അന്ന് നീ എന്റെ മടിയില്‍ തലവച്ച് ഉറങ്ങുമായിരുന്നു. എന്നോടെപ്പം ചിരിക്കുകയും കരയുകയും ചെയ്യുമായിരുന്നു.
നിന്റെ കൈവിരലുകള്‍ തെരുപിടിക്കുമ്പോള്‍, നിന്റെ മുടിയിഴകളെ ലാളിക്കുമ്പോള്‍.....നിന്റെ കൈവിരലുകളുടെ അഗ്രം ചുണ്ടുകള്‍ പോലെ ചുവന്നിരുന്നു. അന്ന് നിനക്ക് ചന്ദനത്തിന്റെ മണമായിരുന്നു. ആ മാസ്മര ഗന്ധത്തില്‍ മണിക്കൂറുകളോളം ഞാന്‍ മയങ്ങി കിടന്നിട്ടുണ്ട്. അത് നിന്നെപോലെ എന്റെ മനസ്സിലേക്കും, ആത്മാവിലേക്കും പടര്‍ന്നു കയറിയിട്ടുണ്ട്. എന്നിട്ടും ഒരിക്കലും നമ്മള്‍ തെറ്റുചെയ്യാന്‍ ആഗ്രഹിച്ചില്ല.
ചന്ദന നിറമുള്ള നിന്റെ നാസികയും കൈവിരലുകലും ഒന്നും ഞാന്‍ മറന്നിട്ടില്ല. മറക്കാനാവില്ല എന്നു പറയുന്നതാവും ശരി.
ഈ വാകയുടെ ചുവട്ടില്‍ എത്രയോ തവണ നാം സന്ധിച്ചിട്ടുണ്ട്. എത്രയോ ദിവസങ്ങള്‍ നീ എന്റെ മടിയില്‍ തലവച്ചുറങ്ങിയിട്ടുണ്ട്. എത്രയോ നേരം കിനാവു നെയ്തു കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ട്.
നാം നിരന്തരം ചാരിയിരിക്കുന്നതുകൊണ്ടാണ് ഈ വാക ഇങ്ങനെ ചാഞ്ഞുവളരുന്നതെന്നുപറഞ്ഞ് പലരും നമ്മെ കളിയാക്കി. എന്നിട്ടും നീ എന്നെ വിട്ടുപോയി.
ഒരു ഓട്ടകാലണയുടെ വിലപോലും ഇല്ലാതെയായി എന്റെ സ്നേഹത്തിന്.......എന്തായിരുന്നു നിന്റെ മനസ്സില്‍......
ഇന്ന് ഈ വാക വീണ്ടും പൂത്തിരിക്കുന്നു. അത് നമുക്കുവേണ്ടി പൂമെത്ത തീര്‍ത്തിരിക്കുന്നു. ഒരിക്കല്‍ ഈ പൂമെത്തയില്‍ കിടന്നുകൊണ്ട് നീ പറഞ്ഞു "ഇങ്ങനെ മന്വന്തരങ്ങളോളം നിന്റെ മടിയില്‍ തലവച്ച് പൂക്കളുടെ മീതെ കിടക്കാന്‍ കഴിഞ്ഞിരുന്നങ്കിലന്ന്".
എന്നിട്ടും ഇന്നും നീ വന്നില്ലല്ലോ?.
ഇന്നുമാത്രമല്ലല്ലോ? എത്രയോ വര്‍ഷങ്ങളായി നീ ഇവിടെ വന്നിട്ട്. എന്നിട്ടും എനിക്കു നിന്നെ മറക്കാനാവുന്നില്ല...
ഞാന്‍ ഓര്‍ക്കുകയാണ്, എന്തു ഭംഗിയായിരുന്നു നിനക്ക്. മഞ്ഞയില്‍ മഞ്ചാടിക്കുരു വിതറിയപോലെയുള്ള നനുത്ത സാരിയില്‍ നീ ഒരുപാടു സുന്ദരിയായിരുന്നു.
മഞ്ഞ.... ഐശ്വര്യത്തിന്റെ, സമ്ര്യദ്ധിയുടെ നിറം. എന്റെയും നിന്റെയും, കാര്‍മുകില്‍ വര്‍ണ്ണന്റെയും ഇഷ്‌ടനിറം. ഒരിക്കല്‍ നീ എന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് എന്നെ തനിച്ചാക്കി പോയപ്പോള്‍ നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഇന്ന് നിന്റെ മനസ്സില്‍ നിന്നുപോലും ഞാന്‍ മാഞ്ഞു പോയിരിക്കുന്നു.
ഒരുപാട് പറയാനുണ്ട് എനിക്ക്..............
കേള്‍ക്കാനുള്ള മനസ്സ് നിനക്ക് നഷ്‌ടപ്പെട്ടുപോയില്ലേ? ഒരുപാട് പാപക്കറ പുരണ്ട കൈകളാണ് എന്റേത് എന്നെനിക്കറിയാം. എത്രയെത്ര രാത്രികള്‍, എത്ര എത്ര മുഖങ്ങള്‍........ ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല എന്ന് അറിഞ്ഞിരുന്നില്ലേ നീ?. എന്നിട്ടും മഴയിലും മഞ്ഞിലും, പാതിരാവിലും, വെളുപ്പാന്‍കാലത്തും പാതി തുറന്നിട്ടിരുന്ന വാതിലുകള്‍ എനിക്കുനേരെ കൊട്ടിയടക്കപ്പെട്ടപ്പോള്‍ തികച്ചും ഒറ്റപ്പെട്ടുപോയി ഞാന്‍..............
എല്ലം നീ അറിഞ്ഞു......
പുക്ഷേ അറിയാതെ പോയത് എന്റെ മനസ്സുമാത്രം. .......അനാഥമായത് വന്യമായ എന്റെ സ്നേഹമാണ്.
എന്നെ വിട്ട് നീ മറ്റൊരിടം തേടിപോയപ്പോള്‍ നഷ്‌ടപ്പെട്ടത് എന്റെ ജീവിതമാണ്...........
അല്ലങ്കിലും എന്നും നഷ്‌ടങ്ങളുടെ തടവുകാരനായിരുന്നല്ലോ ഞാന്‍?...........
നീയും ഒന്നും നേടിയില്ല.....
ഒരു പകപോക്കലായിരുന്നോ?...അതോ മിഥ്യയുടെ മൂടുപടത്തിനുള്ളില്‍ സ്വയം ഒതുങ്ങിയതോ?..........
നീ പോയതു മുതല്‍ ഞാന്‍ ഒറ്റക്കായിരുന്നു....
ഒറ്റക്ക് എന്നു തീര്‍ത്തുപറയാനാവില്ല.
എപ്പോഴും നിന്റെ ഓര്‍മ്മകളുണ്ടായിരുന്നു കൂട്ടിന്....ആ നനുത്ത പുഞ്ചിരി, ആ വിടര്‍ന്ന കണ്ണുകള്‍.....
കന്യാകുമാരി മുതല്‍ വൈഷ്ണവീ ദേവി കുടിയിരിക്കുന്ന ഇരുണ്ട ഗുഹകളില്‍ വരെ യാത്ര ചെയ്തു.
കുടജാദ്രിയിലെ മഞ്ഞിലും തണുപ്പിലും അലിഞ്ഞില്ലാതാകാന്‍ ആഗ്രഹിച്ചു......രുദ്രപ്രയാഗിലും ഗംഗയിലുംമുങ്ങി......
എല്ലായിടവും നീ ആയിരുന്നു....
കന്യാകുമാരിയുടെ വൈരമൂക്കൂത്തിയില്‍ നിന്റെ കണ്ണുകളിലെ തിളക്കമായിരുന്നു. വൈഷ്ണവീദേവിയുടെ ചില്ലു ലോക്കറ്റില്‍ നിന്റെ രൂപമായിരുന്നു.
കാശീനാഥന്റെ ചന്ദ്രക്കലയില്‍ നിന്റെ മുഖമായിരുന്നു.
കണ്ണടച്ചാല്‍ കാണുന്നത് നിന്റെ മുഖം......
കേള്‍ക്കുന്നത് നിന്റെ ശബ്‌ദം........
സ്നേഹത്തിനും വേര്‍പിരിയലിനുമിടയിലുള്ള ആ വേദന, ആത്മസംഘര്‍ഷം....അതൊരു ഹരമായിരുന്നു.
ഏതു ഗംഗയില്‍ മുങ്ങിയാലും, ഏതു കഷായം ധരിച്ചാലും മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയില്ലന്നു തിരിച്ചറിഞ്ഞ അന്ന് ഗംഗയില്‍ ഒഴുക്കി എന്റെ കഷായവും രുദ്രാക്ഷവും.
പിന്നെ അടുത്ത ഒരു തീര്‍ഥയാത്രയായിരുന്നു.
നിന്നെ കണ്ടെത്തുവാന്‍. ഒടുവില്‍ യാത്ര ചെയ്ത് ക്ഷീണിതനായ് ഇവിടെ വരെ എത്തി......
ഈ പുഴക്കരയില്‍, ഈ വാകയുടെ ചുവട്ടില്‍, ഡിസംബറിലെ മഞ്ഞുള്ള എത്രയോ സായഹ്‌നങ്ങളില്‍ ഒരു പുതിയ സൂര്യോദയം കാത്തിരുന്നിട്ടുണ്ട് നാം. എത്രയോ സന്ധ്യകളില്‍ കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലെ അന്ധനായ ദൈവത്തിന്റെ കണ്ണുകളില്‍ ഒരു നല്ല നാളയുടെ പ്രഭാതം നാം കണ്ടിട്ടുണ്ട്. നിറഞ്ഞ നിലവിളക്കിലെ ദീപം പോലെ സ്വപ്നങ്ങള്‍ നമ്മെ മൂടിയിട്ടുണ്ട്. എന്നിട്ടും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലും ഇല്ലാത്ത ഇരുട്ടറകളില്‍ പരസ്പരം കാണാതെ പോയി നമ്മള്‍.
മഞ്ഞിന്റെ പഞ്ഞികെട്ടുപോലെയുള്ള തണുത്ത പുതപ്പണിഞ്ഞ് നീ എന്റെ അടുത്ത് എത്തിയിരുന്നങ്കില്‍ നിന്റെ ചെവിയില്‍ ഇക്കിളി കൂട്ടി പറയുമായിരുന്നു നിന്നെ ഞാന്‍ ആത്മാവിനോളം സ്‌നേഹിക്കുന്നുവന്ന്.
എന്തു കറുപ്പായിരുന്നു നിന്റെ കണ്ണുകള്‍ക്ക്......
ഇന്ന് അത് വെളുത്ത് നരച്ചിട്ടുണ്ടാകും........
ഒന്നു കാണാന്‍..........ഒന്നു കണ്ടാല്‍ മാത്രം മതി.........
ചിരി നിറഞ്ഞ വശ്യമായ നിന്റെ ആ പതിഞ്ഞ ശബ്ദം ഒന്നു കേള്‍ക്കാന്‍...........
വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ നിന്നെ തിരയുകയാണ്...........
നീ ഏതു വനമധ്യത്തിലെ കുടിലിലാണ് വസിക്കുന്നത്.........
അറിയാമായിരുന്നങ്കില്‍ അങ്ങോട്ടു വരുമായിരുന്നു......പിന്നെ നിന്നെ ഞാന്‍ ഒരിടത്തും വിടില്ല.
എത്രയോ വര്‍ഷങ്ങളായി നിന്നെ പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട്. ഇന്നും എന്റെ മനസ്സ് നരച്ചിട്ടില്ല. അത് ചെറുപ്രായക്കാരുടെ മനസ്സുപോലെ ഇരിക്കുന്നു.
എന്തുകൊണ്ടന്നു നിനക്കറിയുമോ?.......
എന്നങ്കിലും ഒരിക്കല്‍ നീ വരുമന്ന് എനിക്കറിയാം. ഒരു വേനല്‍ക്കാലത്തോ, മഞ്ഞുകാലത്തോ, അതുമല്ലങ്കില്‍ ഒരു വര്‍ഷകാലത്തോ, പുലരിയിലോ, ഉച്ചക്കോ, സന്ധ്യക്കോ.........
എത്രയോ കാലംകൊണ്ട് നിന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്നെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ ഇരുപ്പിന്റെ സുഖം ഒന്നു വേറെതന്നയാണ്.
നീ പോയതിനു ശേഷം എത്രയോ തവണ ഈ വാക പൂക്കുകയും ഗര്‍ഭം ധരിക്കയും പ്രസവിക്കുകയും ചെയ്തു. എന്നിട്ടും നീ എന്താണ് വരാത്തത്.
ദേ നോക്ക്......
ചക്രവാളം കറുക്കുകയാനണ്.
ദൂരെ എവിടയോ ഒരു മുരളിയുടെ ശബ്ദം എന്നിലേക്കൊഴികിയെത്തുന്നു.......അതിന്റെ അടുത്തേക്ക് ഓടി എത്താന്‍ ഒരുപാട് മോഹമുണ്ട്............
പക്ഷേ കാലില്‍ ചങ്ങലകള്‍ ആണല്ലോ?.........
എല്ലായിടവും ഇരുള്‍ മൂടുകയാണല്ലോ?.........
എന്റെ കണ്ണുകള്‍ കാണാതാകുന്നു. ഇനി എന്നാണ് നീ വരിക?........നിന്റെ വരവിനുവേണ്ടിയുള്ള കാത്തിരുപ്പാണ് എന്റെ ജീവിതം. എന്റെ ജീവെതം പൂര്‍ണ്ണമാക്കാന്‍ നീ വരണം. വരും....ക്യഷ്ണന്റെ രാധ വരും എന്നു ഞാന്‍ പ്രതീക്ഷിക്കട്ടെ?.........
ഈ വാക മരം അടുത്ത വസന്തത്തിനായ് കാത്തിരിക്കയാണ്.......വീണ്ടും പൂക്കാന്‍, തളിര്‍ക്കാന്‍, ഗര്‍ഭം ധരിക്കാന്‍.
ഞാനും കാത്തിരിക്കയാണ്. വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ..............

Sunday, July 08, 2007 6:44:00 PM
ഒരു 70-80 കാലഘട്ടങ്ങളില്‍ ഇറങ്ങിയ പൈങ്കിളി സാഹിത്യത്തില്‍ നിന്ന് ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല ഈ കഥയും. ഈ വിരഹകാമുകന്റെ ദുഖം - ഒരു ക്ലീഷേ ആണ്. അവതരണത്തിലും പുതുമയില്ല. ഒരു നാലാംകിട പ്രണയലേഖന സ്റ്റൈല്‍...
പുതുമയുള്ള വിഷയങ്ങള്‍ കണ്ടെത്തൂ പ്രശാന്ത്. അല്ലെങ്കില്‍ അവതരണമെങ്കിലും പുതുമയുള്ളതാക്കൂ...
Sunday, July 08, 2007 6:45:00 PM
ഒരു കാര്യം പറയാന്‍ വിട്ടുപോയി...
ആ ചിത്രം നല്ല ഭംഗിയുണ്ട് കാണാന്‍