മണം
എന്റെ കുട്ടിക്കാലത്തു എന്റെ വീടിന് അടുത്ത് ഒരു അമ്മൂമ്മയുണ്ടായിരുന്നു. പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ ഇപ്പോഴും ആ മുഖം ഓര്‍മ്മയിലുണ്ട്. വെളുത്ത് സമ്യദ്ധമായ നീളമുളള മുടി...... ആ മുടിക്ക് ഒരു പ്രത്യേക വാസനയും തിളക്കവും ഉണ്ടായിരുന്നു......
എപ്പോഴും ഒരു തുളസി കതിര് അവര്‍ മുടിയില്‍ ചൂടിയിരുന്നു.വെളള മുണ്ടും നേര്യേതും ആയിരുന്നു അവര്‍ ഉടുക്കാറ്. നടക്കാന്‍ ഊന്നുവടി വേണമായിരുന്നു എങ്കിലും നന്നായി സംസാരിക്കുമായിരുന്നു....
നീലത്തില്‍ മുങ്ങിയ കുറുക്കന്റെയും, മരപ്പട്ടി എന്നു കരുതി അപ്പൂപ്പനെ ഉലക്കകൊണ്ട് അടിച്ചുകൊന്ന അമ്മുമ്മയുടെയും,ഗന്ധര്‍വ്വനെ സ്നേഹിച്ച യക്ഷിയുടെയും ഒക്കെ കഥകള്‍ എനിക്കു പറഞ്ഞുതന്നത് ഈ അമ്മൂമ്മയാണ്.
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഒരു ദിവസം അമ്മൂമ്മക്ക് എന്തോ അസുഖം വന്നു. മൂന്നാം നാള്‍ സ്കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മ പറഞ്ഞു അപ്പുറത്തെ അമ്മൂമ്മ മരിച്ചുപോയീ എന്ന്.
അന്ന് മരണം എന്താണന്ന് എനിക്കു അറിയില്ലായിരുന്നു. അമ്മയുടെ സാരിതുമ്പു പിടിച്ച് ഞാനും അമ്മൂമ്മയെ കാണാന്‍ പോയി. അന്നാണ് ആദ്യമായി ഞാന്‍ മരണവീടു കാണുന്നത്.
വെള്ളപുതപ്പിച്ച് അമ്മൂമ്മയെ കോലായില്‍ കിടത്തിയിരിക്കുന്നു. തലയുടെ ഭാഗത്തായി തേങ്ങാമുറിയില്‍ കോളുത്തിവച്ച ദീപത്തിനരികിലായി പുകയുന്ന ചന്ദനത്തിരി. അതിന്റെ വാസന ആ അന്തരീക്ഷം മുഴുവന്‍ വ്യാപിച്ചിരുന്നു.
ഒരു വല്ലാത്ത മണം ആയിരുന്നു അതിന്. അതിനുശേഷം ആ മണം എന്നും എന്നില്‍ അസ്വസതതയുണ്ടാക്കി...... അത് എപ്പോഴും മരണത്തെ ഓര്‍മ്മിപ്പിക്കും..... മരിച്ചുകിടക്കുന്ന അമ്മൂമ്മയുടെ മുഖം ഓര്‍മ്മവരും.
അന്ന് ആ ചന്ദനത്തിരിയുടെ പേര് എനിക്കു അറിയില്ലായിരുന്നു. കുറെകൂടി വളര്‍ന്നുകഴിഞ്ഞാണ് അറിഞ്ഞത് സൈക്കിള്‍ ത്രീ ഇന്‍ വണ്‍ ആയിരുന്നു ആ ചന്ദനത്തിരികള്‍ എന്ന്.
ഇന്നും ഏതുമരണവീട്ടില്‍ പോയാലും അവിടെ അന്നത്തെ ആ മണം തന്നെ ആണ്. ആ മണം ഇന്നും എന്നില്‍ അസ്വസതതയുണ്ടാക്കുന്നു. അത് ഒരു നഷ്ട്പ്പെടലിനെയും അനാധത്വത്തെയും ഓര്‍മ്മിപ്പിക്കുന്നു.
ചിലപ്പോള്‍ ചില വാഹനങ്ങളില്‍, ആശുപത്രികളില്‍, മറ്റുചിലപ്പോള്‍ ചില വിവാഹങ്ങള്‍ക്കു പോകുമ്പോള്‍ അവിടെ ആ മണം ഉണ്ടാകാറുണ്ട്. സന്തോഷത്തോടെ ഒരു സുഹൃത്തിന്റെ അല്ലങ്കില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് എത്തുന്ന ഞാന്‍ അസ്വസ്തനാകും. എന്തോ ഒരു സുഖമില്ലായ്ക.
എല്ലാ മണങ്ങളും നമുക്ക് ഉന്മേഷം തരുന്നതാണ്. പക്ഷേ അതില്‍ ഒരു മണം നമ്മെ എപ്പോഴും അസ്വസ്തരാക്കാറില്ലേ?. അത് എപ്പോഴും ഒരു നഷ്ടപ്പെടലിന്റെ മണമായിരിക്കും. സൈക്കിള്‍ ത്രീ ഇന്‍ വണ്‍ തന്നെയല്ലേ മിക്കപ്പോഴും നമ്മെ അസ്വസ്തരാക്കുന്ന ആ മണം?. കാരണം അതിനു എപ്പോഴും മരണത്തിന്റെ മണമാണ്............
Friday, July 06, 2007 12:07:00 PM
font too difficult to read as of now.. how to solve that ?
Sunday, July 08, 2007 6:47:00 PM
മണങ്ങള്‍ നമ്മെ പലപ്പോഴും ഭൂതകാലത്തേക്ക് കൊണ്ടുപോകുന്നു.
ചിലവ ഹൃദ്യമായ ഓര്‍മ്മകല്‍. ചിലവ പേടിപ്പെടുത്തുന്നവ...
നല്ലത്... പുതിയ ആശയങ്ങള്‍ കണ്ടുപിടിച്ച് വീണ്ടും എഴുതൂ...
ആശംസകള്‍
Wednesday, January 09, 2008 1:53:00 PM
ശെരിയാ പ്രശാന്ത് ആ മണം ഒരു വല്ലാത്ത ഫീലിങ്ങ്സ് ആണ്,മരണത്തിന്റെ മണം
തെറ്റുകുറ്റങ്ങള്‍ ആദ്യമായതുകൊണ്ടകാം ഉണ്ടായത് ഒന്നു തിരുത്തുക സസ്നേഹം.!!