Search this blog


Home About Me Contact
2007-07-11

നഷ്ടപ്പെട്ട നീലാംബരി  

ഹ്യദയത്തില്‍ ദൈവ്വത്തിന്റെ കൈയ്യൊപ്പുണ്ടന്ന് ഞാന്‍ എന്നും വിശ്വസിക്കുന്ന എന്റെ സ്നേഹിതാ..........

എന്റെ ഏറ്റവും പ്രീയപ്പെട്ട ചങ്ങാതി നീ ആയിരുന്നു.......... എന്നിട്ടും നിന്റെ മറവിയുടെ ലോകത്തേക്ക് എന്നെയും നീ ഉപേക്ഷിച്ചു. വിരഹത്തിന്റെ വേദനയില്‍ ഞാന്‍ ഇവിടെ തനിച്ചാണ്........ ബന്ധങ്ങളും ബന്ധനങ്ങളുമില്ല.

ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ പരസ്പരം അറിയുകയും മനസ്സിലക്കുകയും ചെയ്ത സുഹ്യത്തുക്കള്‍ നമ്മളാണന്ന് സ്വകാര്യമായ് അഹങ്കരിച്ചിരുന്നു. എന്നും നമ്മുടെ സ്നേഹവും സൗഹൃദവും മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം ആത്മാര്‍ത്ഥവും നിഷ്കളങ്കവും ആയിരുന്നു. രണ്ടു ശരീരത്തില്‍ ജീവിക്കുന്ന ഒറ്റ ആത്മാവായിരുന്നു നമ്മള്‍......

എപ്പോഴോ നാമറിയതെ നമുക്കിടയില്‍ ഒരു പാപക്കറ വീണു........ അതിനെ ഞാന്‍ എന്റെ ഹ്യദയരക്തംകൊണ്ട് കഴുകി കളയാന്‍ ആഗ്രഹിച്ചു. പക്ഷേ നാമറിയതെ നമുക്കു നമ്മളെ നഷ്ടപ്പെടുക ആയിരുന്നു. ഇനി ഒരിക്കലും ഞാന്‍ അറിയുന്ന എന്നെ അറിയുന്ന എന്റെ ആ കളികൂട്ടുകാരനെ എനിക്കു തിരിച്ചുകിട്ടില്ലന്നറിയം..... മണലാരണ്യത്തില്‍ നിന്നും മുത്തും പവിഴവും നീ വാരികൂട്ടിയപ്പോള്‍ ഇങ്ങ് ദൈവ്വത്തിന്റെ സ്വന്തം നാട്ടില്‍ കക്കയും ശംഖും പെറുക്കി കളിച്ച ഈ കളികൂട്ടുകാരനെ നീ മറന്നുപൊയി...........

ഒരിക്കലും ഈ അകല്‍ച്ച ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മരണത്തിലും ഒന്നിച്ചുണ്ടാവണമന്ന്‌ ആഗ്രഹിച്ചിരുന്നവരാണ്‌ നമ്മള്‍. നീ എന്നില്‍ നിന്നും അകന്നകന്നു പോയപ്പോഴും ഒക്കെ എന്റെ തോന്നലാണന്ന് വിശ്വസിച്ചു......... സ്വയം വിശ്വസിപ്പിച്ചു.

ബന്ധങ്ങളെന്നും തുലാവ‌ര്‍ഷംപോലെയാണ്. എപ്പോഴാണ്‌ പൈതൊഴിയുക എന്നറിയില്ല. എന്നും മഴയെ സ്നേഹിച്ച ഒരു മനസ്സാണ് എന്റേത്‌. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ നീ എന്നെ തനിച്ചാക്കി യാത്രയായപ്പോള്‍, കണ്ണീരിന്റെ നനവുണ്ടായിരുന്ന എന്റെ പിന്‍‌വിളികള്‍ നീ കേട്ടില്ല. ഇല്ലങ്കില്‍ കേട്ടിട്ടും കേട്ടതായി നടിച്ചില്ല.......... എന്തായിരുന്നു നിന്റെ മനസ്സില്‍............

പിന്നീട് ഓരോമഴയും പൈതൊഴിയുമ്പോള്‍ എന്റെ മനസ്സ് കാ‌‌‌ര്‍‌മേ‌ഘം മൂടുകയായിരുന്നു. ഓരോനിമിഷവും ഞാന്‍ കാതോര്‍ത്തിരുന്നു. നിന്റെ കാലൊച്ച കേള്‍ക്കാന്‍......... അവസാന പ്രതീക്ഷയും അസ്തമിച്ചപ്പൊള്‍ ഞാന്‍ നിന്നോടു ചോദിച്ചു, നമ്മള്‍ ഒരുപാട് മാറിപോയിരിക്കുന്നു അല്ലേ എന്ന്. എല്ലാവരുടെയും നന്മക്ക് വേണ്ടി ആയാല്‍ മാറ്റം നല്ലതല്ലേ എന്ന നിന്റെ മറുചോദ്യത്തിന്റെ അര്‍‌ത്ഥം ഇന്നും എനിക്ക്‌ മനസ്സിലായിട്ടില്ല.

എന്റെ സുഖങ്ങളിലും ദു:ഖങ്ങളിലും നീയുണ്ടാവണമന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരുനനുത്ത കാറ്റായ് നീ എപ്പോഴും എന്റെ കൂടെ ഉണ്ടാകുമന്ന്‌ ഞാന്‍ വിസ്വസിച്ചു. നീയല്ലാതെ മറ്റൊരു സുഹ്യത്തിനെ കുറിച്ച് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ നീ എന്നെ വിട്ടുപോയപ്പോള്‍ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടുപോയി.........

ജീവിതത്തില്‍ എന്തക്കയോ നേടിയപ്പോള്‍ നിന്നെമാത്രം സ്നേഹിച്ചിരുന്ന എന്നെ നീ മ‌റന്നുപോയി....... നിന്റെ ഓ‌ര്‍മ്മകളില്‍പോലും ഇന്ന്‌ ഞാന്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ എന്ന്. കാരണം എനിക്കറിയം ഇനി ഒരിക്കലും നിനക്ക് എന്റെ പഴയ ച‌‌‌ങ്ങാതിയാകാന്‍ കഴിയില്ലന്ന്...... ഇനി കാണുമ്പോള്‍‍ എല്ലാം ഒരു ബോധിപ്പിക്കല്‍ മാത്രമായിരിക്കും.......

മനസില്‍ എന്നെ സ്നേഹിച്ചിരുന്ന എന്റെ ചങ്ങാതിയുടെ ജീവനുള്ള പുഞ്ചിരിക്കുന്ന ഒരു ചിത്രമുണ്ട്........ അതെങ്കിലും എനിക്കു വേണം. സ്നേഹവും സൗഹൃദവും ഒക്കെ ലാഭനഷ്ടങ്ങളുടെ കണക്കുകളാകുമ്പോള്‍ ഇന്നും ഞാന്‍ കാത്തിരിക്കയാണ്. എന്റെ നഷ്ടപ്പെട്ട നീലാംബരിയെ ഓര്‍ത്ത്.............

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



12 comments: to “ നഷ്ടപ്പെട്ട നീലാംബരി

  • thapasya
    Wednesday, July 11, 2007 6:23:00 PM  

    Hai,

    Is it your experience? I hope so I am feeling. Anyway its showing the transparency and sincierity in love and friendship. Will pray for getting back your Nishtapetta Neelambari

    Rajesh

  • thapasya
    Wednesday, July 11, 2007 6:32:00 PM  

    Hai,

    Is it your experience? I hope so I am feeling. Anyway its showing the transparency and sincierity in love and friendship. Will pray for getting back your Nishtapetta Neelambari

  • കുട്ടു | Kuttu
    Thursday, July 12, 2007 10:05:00 AM  

    അക്ഷരത്തെറ്റുകള്‍ തിരുത്തി, കഥയെ കൂടുതല്‍ മനോഹരമാക്കാം.

    “നഷ്ടപ്പെട്ട നീലാംബരി“ മാധവിക്കുട്ടിയുടെ ഒരു കഥയല്ലേ..? ആ പേര് തന്നെ വേണമായിരുന്നോ?

    ഈ കഥയും, “ഏകാന്തതയിലൊരു തീര്‍ത്ഥാടനം” എന്ന കഥയും, കഥാഘടനയില്‍ വലിയ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നില്ലല്ലൊ.

    കഥാനായകന്റെ വിരഹം പൊലിപ്പിച്ചുകാട്ടി ഒരു സഹതാപ തരംഗം സൃഷ്ടിക്കാനൊരു ശ്രമമെന്നതിലുപരി, കാര്യമായൊന്നും കഥ(?)യില്‍ ഇല്ല.

    സൌഹൃദം നഷ്ടപ്പെടാന്‍ ഒരു കാരണം പോലും പറയാതെ, അയ്യോ എന്റെ കൂട്ടുകാരന്‍ പോയേ..., ഞാന്‍ എത്ര വിഷമിക്കുന്നെന്ന് അറിയാമോ എന്നുള്ള വിലാപം 70-80 കാലഘട്ടങ്ങളില്‍ തന്നെ കണ്ട് മടുത്തതാണ്.


    പുതിയ ആശയങ്ങളും, ദര്‍ശനങ്ങളുമാ‍യി വീണ്ടും എഴുതൂ...

    ആശംസകള്‍.

    പിണങ്ങല്ലേ ട്ടോ..., കൂട്ടുകാരനായതുകൊണ്ടാ വിമര്‍ശനം കൂടുതല്‍.

  • My Life and Experiments
    Friday, March 07, 2008 6:44:00 PM  

    ഒരു കഥ എന്നതിലുപരി അനുഭവം പോലെ തോന്നുന്നു. ശരിക്കും അനുഭവം തന്നയാണോ? എഴുത്ത് നന്നായിരിക്കുന്നു

  • Dr. Prasanth Krishna
    Friday, March 07, 2008 8:44:00 PM  

    കമന്റിട്ട വിനുവിനും, കുട്ടുവിനും എക്സ്പിരിമെന്റ്സ് വിത്ത് ലൈഫിനും നന്ദി. കുട്ടു വിമര്‍ശനമാണ് ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ ഇനിയും നന്നായി വിമര്‍ശിക്കുക.

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Friday, March 07, 2008 10:09:00 PM  

    മനസില്‍ എന്നെ സ്നേഹിച്ചിരുന്ന എന്റെ ചങ്ങാതിയുടെ ജീവനുള്ള പുഞ്ചിരിക്കുന്ന ഒരു ചിത്രമുണ്ട്........ അതെങ്കിലും എനിക്കു വേണം. സ്നേഹവും സൗഹൃദവും ഒക്കെ ലാഭനഷ്ടങ്ങളുടെ കണക്കുകളാകുമ്പോള്‍ ഇന്നും ഞാന്‍ കാത്തിരിക്കയാണ്. എന്റെ നഷ്ടപ്പെട്ട നീലാംബരിയെ ഓര്‍ത്ത്.............
    കൊള്ളാം മാഷെ നന്നായിരിയ്ക്കുന്നൂ.

  • കേരളപുരാണം
    Saturday, March 08, 2008 10:02:00 AM  

    ബന്ധങ്ങളെന്നും തുലാവ‌ര്‍ഷംപോലെയാണ്. എപ്പോഴാണ്‌ പൈതൊഴിയുക എന്നറിയില്ല. എന്നും മഴയെ സ്നേഹിച്ച ഒരു മനസ്സാണ് എന്റേത്‌. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ നീ എന്നെ തനിച്ചാക്കി യാത്രയായപ്പോള്‍, കണ്ണീരിന്റെ നനവുണ്ടായിരുന്ന എന്റെ പിന്‍‌വിളികള്‍ നീ കേട്ടില്ല. ഇല്ലങ്കില്‍ കേട്ടിട്ടും കേട്ടതായി നടിച്ചില്ല.......... എന്തായിരുന്നു നിന്റെ മനസ്സില്‍............

    ഗ്രഹാതുരതയും നിസ്വാര്‍ത്ഥ സ്നേഹവും ഒക്കെ നിറഞ്ഞു നില്‌കുന്ന വാക്കുകള്‍. സുഹ്യത്തിന്റെ മനസ്സിലുള്ളതൊക്കെ ഒരിക്കല്‍ അറിയാനും ആ സുഹ്യത്തിനെ തിരിച്ചു കിട്ടട്ടെ എന്നും പ്രതീക്ഷിക്കാം.

  • ശരറാന്തല്‍
    Sunday, March 09, 2008 4:44:00 PM  

    ഹ്യദയത്തില്‍ ദൈവ്വത്തിന്റെ കൈയ്യൊപ്പുണ്ടന്ന് ഞാന്‍ എന്നും വിശ്വസിക്കുന്ന എന്റെ സ്നേഹിതാ..........

    സൂപ്പര്‍ വരികള്‍. വക്കുകള്‍ കൊണ്ടുള്ള ഇന്ദ്രജാലം എല്ലാപോസ്റ്റുകളിലും കാണാം. കൂടുതല്‍ നന്നായ് എഴുതൂ.

  • Dr. Prasanth Krishna
    Sunday, March 09, 2008 4:55:00 PM  

    സജി, കേരളപുരാണം, മഴമേഘങ്ങള്‍ നന്ദി. സജിയുടെ വാക്‌ധോരണിക്ക് എന്തു പറ്റി? കേരളപുരാണം ആശംസിക്കും‌പോലെ മനസ്സിലുള്ളതൊക്കെ അറിയാന്‍ വല്ലാത്ത ആഗ്രഹമുണ്ട്. പക്ഷേ അതൊരിക്കലും ഉണ്ടാവില്ല. കഴിഞ്ഞതൊന്നും ആരും ഓര്‍ക്കാനും പറയാനും ആഗ്രഹിക്കാറില്ലല്ലേ? മഴമേഘങ്ങള്‍ പറഞ്ഞപോലെ കൂടുതല്‍ നന്നായ് എഴുതന്‍ ശ്രമിക്കാം. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

  • വിഷ്ണു പ്രസാദ്
    Sunday, March 09, 2008 5:36:00 PM  

    ഇതൊരു കഥയേ ആയിട്ടില്ല.അമിതവൈകാരികത എന്ന ദോഷവുമുണ്ട്.കഥയാണെങ്കില്‍ അതിനകത്ത് ഈ സംഗതി തീരെ സഹിക്കാന്‍ പറ്റാത്ത ഒന്നാണ്. അനുഭവമാണെങ്കില്‍ മനുഷ്യാവസ്ഥ മാനിച്ച് നിശ്ശബദ്നാവുന്നു.
    നല്ല കഥകള്‍ വായിക്കുകയാണ് പ്രശാന്ത് ചെയ്യേണ്ടത്.

  • ശ്രീ
    Monday, March 10, 2008 8:02:00 AM  

    പ്രശാന്ത്...
    നഷ്ട സൌഹൃദത്തിന്റെ തീവ്രത നന്നായി പ്രതിഫലിയ്ക്കുന്നു... എങ്കിലും കുട്ടു പറഞ്ഞതു പോലെ യാതൊരു കാരണവുമില്ലാതെ നഷ്ടപ്പെട്ട സൌഹൃദം അത്ര നല്ലത് എന്നു പറയാമോ എന്ന് എനിയ്ക്കുമൊരു സംശയം. പിന്നെ തലക്കെട്ടിന്‍ ഒരു ചേര്‍ച്ചയില്ലായ്മ.

    അക്ഷരത്തെറ്റുകളും ശ്രദ്ധിയ്ക്കുമല്ലോ.
    (‘പെയ്തൊഴിയാതെ’ എന്നത് തെറ്റായി പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്)