ബാംഗ്ലൂര്‍..ഒരു ഫോട്ടോ ഫ്ലാഷ്
ചെങ്ങന്നൂര്‌നിന്നും ബാംഗ്ലൂരിലേക്കൊരു യാത്ര......കന്യാകുമരി ബാംഗ്ലൂര്‍ ഐലന്റ് എക്സ്പ്രസ്.........ഇതായിരുന്നു എന്റെ സ്ഥിരം വണ്ടി........
ബാംഗ്ലൂരിലേക്കുള്ള ഒരു യാത്രയില്‍ ഒപ്പിയെടുത്ത പാലക്കാടിന്റെ സൗന്ദര്യം.............ട്രയിനില്‍ നിന്നും എടുത്ത ചിത്രം.............
ഈ റോഡുകള്‍ എവിടയും അവസാനിക്കുന്നില്ല....ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് പൊതുവെ ഇടുങ്ങിയതും തിരക്ക് കൂടിയതുമാണ് ബാംഗ്ലൂരിലെ റോഡുകള്‍.......
എത്ര മനോഹരം ഈ റോഡുകള്‍......ഇന്ത്യയില്‍ ഞാന്‍ സഞ്ചരിച്ച മറ്റൊരു നഗരത്തിലും ഇത്ര മനോഹരമായ റോഡുകള്‍ കണ്ടിട്ടില്ല..........നഗരഹ്യദയത്തിലെ ഒരു റോഡ്.....
(ഒരു ഉച്ച സമയത്ത് എടുത്ത ചിത്രം)
(ഒരു വൈകുന്നേരം എടുത്ത ചിത്രം)
ബാംഗ്ലൂരിലെ കസ്തൂര്‍ബാ റോഡിലുള്ള ബ്രിട്ടീഷ് ലൈബ്രറി..... മനോഹരമായ ഈ കെട്ടിടം ആരുടെയും മനം കവരുന്നതാണ്......1960 ലാണ് ഈ ലൈബ്രറി തുറന്നത് പ്രവര്‍ത്തനമാരംഭിച്ചത്..... 19775 ബുക്സും 1155 ഡി.വി.ഡി യും ഇവിടെയുണ്ട്. അതില്‍ 2117 I.T ബുക്സാണ്....
നിയമങ്ങള്‍ ലംഖിക്കാനുള്ളവയാണന്ന് ബോധപൂര്‍വ്വം വിശ്വസിക്കുന്നവരാണ് പൊതുവെ നമ്മള്‍...നിയമത്തിലെ ലൂപ് ഹോള്‍സ് നോക്കി തെറ്റു ചയ്യാനാണ് നമ്മള്‍ നിയമം പഠിക്കുന്നത്.....ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതന്ന് പറയുമ്പോഴും കുറ്റവാളികളെ രക്ഷിക്കാന്‍വേണ്ടി നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് വിരോധാഭാസം തന്നെ.....കര്‍ണ്ണടകയിലെ പരമോന്നത നീതിന്യായപീഠം.....ബാംഗ്ലൂര്‍ ഹൈകോര്‍ട്ടിന്റെ കവാടം.....
പൂക്കളെ ഇഷ്ടമില്ലാത്തവര്‍ ആരാണ്?...... കുബ്ബോണ്‍ പാര്‍ക്കില്‍ പൂത്ത ഒരു വാഴചെടി.....
Friday, July 13, 2007 11:26:00 PM
ബാംഗ്ലൂരിനെ പരിചയപ്പെടുത്തുന്ന വളരെ നല്ല ഒരു പോസ്റ്റ്.
Saturday, July 14, 2007 10:37:00 AM
banglore nu itrayum saundaryamundennu arinjirunnilla!!!!
Sunday, July 15, 2007 1:56:00 PM
ബാംഗ്ലൂരിന്റെ സൗന്ദര്യം ഒപ്പിയടുത്ത നല്ലകുറെ ചിത്രങ്ങള്‍. എല്ലാചിത്രങ്ങളും നിലവാരം പുലര്‍ത്തുന്നവയാണ്. ബാംഗ്ലൂരിനു ഇത്ര സൗന്ദര്യം ഉണ്ടന്ന് ചിത്രങ്ങള്‍ കണ്ടപ്പോഴാണ് മനസ്സിലായത്.ഒരുപാടുതവണ ബാഗ്ലൂര്‍ സന്ദര്‍ശിച്ചിട്ടുണ്ടങ്കിലും ഇത്ര സൗന്ദര്യം തോന്നിയിട്ടില്ല.ഇനിയും ഇതുപോലെയുള്ള കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.