Search this blog


Home About Me Contact
2010-09-18

സദാചാരത്തിന്റെ കാവൽക്കാർ  

കവിതകൾ പേപ്പറിൽ മഷിപടർത്തിയപ്പോൾ
ആരും എന്നെ കവിയന്നു വിളിച്ചില്ല
കഥകൾ എഴുതിയപ്പോൾ സാഹിത്യകാരനന്നോ
എഴുത്തുകാരനന്നോ വിളിച്ചില്ല
ഗവേഷണം സിരകളിലൂടൊഴുകി കോശങ്ങൾ ശ്വസിച്ചിട്ടും
അവർ എന്നെ ശാസ്ത്രജ്ഞൻ എന്ന് വിളിച്ചില്ല
സ്വർഗ്ഗ രതിക്കാരുടെ മനുഷ്യാവകാശത്തെ പറ്റി പറഞ്ഞപ്പോൾ
അവർ എന്നെ സ്വർഗ്ഗപ്രേമി എന്നു വിളിച്ചു
കമ്പ്യൂട്ടർ മോണിറ്ററിലിട്ട അനുജന്റെ ചിത്രത്തിൽ തൊട്ട്
ഇക്കിളി കഥകളുണ്ടാക്കി കൂട്ടുകാരാ നീ നിന്റെ
മദ്യചഷകങ്ങൾക്ക് മേമ്പൊടി ചേർത്തു?
നുരഞ്ഞുപൊന്തുന്ന ഗ്ളാസുകൾ നിന്റെ ബോധത്തെ
ആഴകയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ
നീ മെനയുന്ന കഥകൾ പരത്തുന്ന കറകൾ
കുമ്പസാരകൂട്ടിലെ അഴികളിൽ ശിക്ഷാവിധി കുറിക്കും
കരം മുത്താൻ കൈയ്യില്ലാത്തവന്‌ കൊടുത്ത കൈയ്യിൽ
മുത്തിയ അനാഥന്റെ നിലവിളികൾ നിന്റെ ആകാശത്ത്
ഒരു നാൾ ഇടിമുഴക്കി തകർത്തു പെയ്യും
എങ്കിലും മദ്യത്തിൽ സദാചാരം വിളമ്പുന്ന കൂട്ടുകാരാ
നിന്നോട് ചോദിക്കാതിരിക്കാനാകുന്നില്ല
നീ എന്തിനീ അറിവായ വ്യക്ഷത്തിന്റെ അടിവേരു തോണ്ടുന്നു
മഗ്ദല മറിയത്തെ ക്രിസ്തുവിന്റെ ഭാര്യയാക്കുന്നു
അമ്മയെയെയും പെങ്ങളെയും കൂട്ടികൊടുക്കുന്ന പിമ്പുകൾക്കും,
അഛ്ചനുമമ്മയും ആരന്നറിയാത്തവന്‌ പിറക്കുന്ന സന്തതിക്കും
കലർപ്പില്ലാത്ത ബന്ധങ്ങളുടെ വിലയറിയില്ലല്ലോ

07-09-2010

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ സദാചാരത്തിന്റെ കാവൽക്കാർ