2010-08-14
ത്രിവർണ്ണ പതാകയുടെ കഥ
ഏതാ
ണ്ട് അൻപത് വർഷക്കാലം അവതരിപ്പിച്ച പതാകയുടെ പല പതിപ്പുകളിലൂടെയാണ് ഇന്നത്തെ നമ്മുടെ ത്രിവർണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായ് അംഗീകരിക്കപ്പെട്ടത്. സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ പല കാലഘട്ടങ്ങളിലായ് ഡിസൈൻ ചെയ്ത് ഓരോ സമ്മേളനങ്ങളിലും രാജ്യത്തിന്റെ പലഭാഗത്തായ് ഉയർത്തികെട്ടിയ പതാകകൾ ചിത്രങ്ങളിലൂടെ പരിചയപ്പെടാം.

1904-ൽ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയാണ് ആദ്യമായ് ഭാരതത്തിന് ഒരു ദേശീയ പതാക ഡിസൈൻ ചെയ്യുന്നത്. വിജയത്തിന്റെ പ്രതീകമായ മഞ്ഞയും സ്വാതന്ത്യസംരത്തെ പ്രതിനിധീകരിക്കുന്ന ചുവപ്പും നിറത്തിലായിരുന്നു ഫ്ലാഗ് ഡിസൈൻ ചെയ്തത്. ബംഗാളിയിൽ "Bonde Matoram" എന്ന എഴുത്തിനൊപ്പം ഒരു വെളുത്ത താമരയും, ഇന്ദ്രന്റെ ആയുധമായ വജ്രായുധവും ഫ്ളാഗിൽ രേഖപ്പെടുത്തിയിരുന്നു. വജ്രായുധം ഇഛ്ചാ ശക്തിയേയും, വെളുത്ത താമര വിശുദ്ധിയേയും പ്രതിനിധീകരിക്കുന്നതായിരുന്നു. ഇത് നിവേദിത ഫ്ളാഗ് എന്ന് അറിയപ്പെടുന്നു. പിന്നീട് സിസ്റ്റർ നിവേദിതയുടെ ഫ്ളാഗിനെ ആധാരമാക്കി പല ഡിസൈനുകൾ അവതരിപ്പിക്കപ്പെട്ടു.
1906 ആഗ
സ്റ്റ് 7-ന് സ്വാന്തന്ത്യ സമര സേനാനിയായ സർ. സുരേന്ദ്ര നാഥ് ബാനർജി, നൂറ്റിയൊന്നു കദിനകളുടെ അകമ്പടിയോടെ കൽക്കട്ടയിലെ പാർസി ബാഗൻ സ്ക്വയറിലെ, ഗ്രീർ പാർക്കിൽ ഉയർത്തിയ പതാക. ഓറഞ്ച് നിറത്തിൽ, പകുതി വിരിഞ്ഞ എട്ട് താമര പൂക്കൾ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ഫ്ളാഗ് ഡിസൈൻ ചെയ്തത് ർ. സുരേന്ദ്ര നാഥ് ബാനർജിയുടെ ശിഷ്യനായ സചിന്ദ്ര പ്രസാദ് ബോസാണ്. കൽക്കട്ട ഫ്ളാഗ് എന്ന് ഇതിനെ വിളിക്കപ്പെടുന്നു. ഭാരതത്തിന്റെ സ്വന്തം പതാക എന്ന പേരിൽ ആദ്യമായ് ഒരു ഫ്ളാഗ് ഉയർത്തിയ ചരിത്ര നിമിഷമായിരുന്നു അത്.


1907, ആഗസ്റ്റ് 22-ന് ഈന്റർ നാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസിന്റെ സമ്മേളനത്തിൽ സപ്തർഷികൾ എന്ന പേരിൽ മാഡം ബിക്കാജി കാമ, സ്റ്റട്ട്ഗാർട്ട്, ജർമനിയിൽ ഉയർത്തിയ പതാക. പാരീസിൽ മദമെ കാമയാണ് ഈ പതാക ഉയർത്തിയത്. ഇത് പിന്നീട് ബർലിൻ സോഷ്യലിസ്റ്റ് കോൺഗ്രസിലും പ്രദർശിപ്പിക്കയുണ്ടായി. ശ്യാംജി ക്യഷ്ണ വർമ്മയും, മാഡം ബിക്കാജി കാമയും വിനായക ദാമോദർ വീർ സവർക്കറും കൂടിയായിരുന്നു ഈ പതാക ഡിസൈൻ ചെയ്തത്. പിന്നീട് 1914-ൽ ഇത് ബർലിൻ കമ്മറ്റിയുടെ (ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മറ്റി) ചിഹ്നമായ് സ്വീകരിച്ചു. ബിക്കാജി കാമ ജർമ്മനിയിൽ ഉയർത്തിയ ഒറിജിനൽ പതാക ഇപ്പോൾ പൂനൈയിലെ മറാത്ത ആൻഡ് കേസരി ലൈബ്രറിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതിലെ പച്ച ഇസ്ളാമിനെയും, മഞ്ഞ ഹിന്ദുവിനേയും, ചുവപ്പ് ബുദ്ധമതത്തെയും, എട്ടു വെളുത്ത താമരകൾ ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇതിൽ ആലേഖനം ചെയ്തിട്ടുള്ള ചന്ദ്രകല വീണ്ടും ഇസ്ളാമിനെയും കത്തുന്ന സൂര്യൻ ഹിന്ദുവിനേയും സൂചിപ്പിക്കുന്നു.


1921-ൽ, ബസവാ
ഡയിൽ (ഇന്നത്തെ വിജയവാഡ) നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി സെഷനിൽ ഇന്ത്യയിലെ പ്രമുഖ മതങ്ങളായ ഹിന്ദുവിനേയും മുസൽമാനെയും പ്രതിനിധാനം ചെയ്ത് ചുവപ്പും പച്ചയും നിറത്തിൽ ഡിസൈൻ ചെയ്ത പതാക ഗാന്ധിയുടെ അംഗീകാരത്തിനായ് ആൻഡ്രക്കാരനായ ഒരു യുവാവ് സമർപ്പിച്ചു. ഇന്ത്യയിൽ ഹിന്ദുവും മുസൽമാനും പുറമെ ക്രസ്ത്യാനിയും മറ്റനേകം മത വിശ്വാസികളും ഉള്ളതിനാൽ അവരെ പ്രതിനിധാനം ചെയ്ത് വെള്ള നിറംവും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതിനിധീകരിച്ച് ചർക്കയും കൂടി ഉൾപ്പെടുത്തി പ്രസ്തുത ഫ്ളാഗിന് മാറ്റം വരുത്താൻ ഗാന്ധി നിർദ്ദേശിച്ചു. വെളുത്ത സ്ട്രിപ്പും ചർക്കയും പതാകയിൽ ഉണ്ടായിരിക്കണമന്ന ഗാന്ധിയുടെ നിർബന്ധ പ്രകാരം, റീ ഡിസൈൻ ചെയ്ത് ഗാന്ധിജിയുടെ അംഗീകാരത്തിനായ് സമർപ്പിച്ച അനൗദ്യോഗികമായ് അംഗീകരിച്ച ദേശീയ പതാക. ഗാന്ധിയുടെ ഡിസൈൻ ആയി പരക്കെ അറിയപ്പെടുന്ന ഈ പതാക അയർലണ്ടിന്റെ ദേശീയ പതാകയെ അടിസ്ഥാനമാക്കി ഡിസൈൻ ചെയ്തതിനാൽ കോൺഗ്രസ് കമ്മറ്റി ഔദ്യോഗികമായ് അംഗീകരിച്ചില്ല. എന്നിരുന്നാലും കാലങ്ങളോളം ഇത് ഭാരതത്തിന്റെ ദേശീയ പതാകയായ് ഉപയോഗിക്കപ്പെട്ടു.


1931-ൽ രണ്ട് പതാകകൾ കോൺഗ്രസ് കമ്മറ്റിയുടെ മുൻപാകെ പരിഗണനക്കെത്തി. അതിൽ ആദ്യത്തേത് ഓറഞ്ച് നിറത്തിൽ, ഇരുണ്ട കടും നീലനിറത്തിലുള്ള ചർക്കയോടുകൂടിയതായിരുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി സെഷനിൽ നിർദ്ദേശിച്ച ഈ പതാകക്ക് കമ്മറ്റി അന്നു തന്നെ അംഗീകാരം നിഷേ
ധിക്കയായിരുന്നു.

ത്രിവർണ്ണ പതാക എന്ന ഗാന്ധിയുടെ നിർബന്ധ പ്രകാരം 1931, ആഗസ്റ്റ് 6-ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗീകരിച്ച പതാക. ആഗസ്റ്റ് 31-ന് പതാക ഔദ്യോഗികമായ് ഉയർത്തി.

ഈ സ്വാതന്ത്യ ദിനത്തിൽ നമുക്കൊന്നുകൂടി, ഒരുമിച്ച് ഒരേ സ്വരത്തില്‍ പ്രതിജ്ഞ ചെയ്യാം.
ഇന്ത്യ എന്‍റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുകയും. സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണ്ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഞാന്‍ എന്‍റെ മാതാപിതാക്കളെയും, ഗുരുക്കന്മാരേയും എന്നെക്കൾ മുതിര്‍ന്ന എല്ലാവരേയും ബഹുമാനിക്കുകയും, എന്‍റെ രാജ്യത്തിന്‍റെയും, എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുകയും ചെയ്യുമന്ന് പ്രതിക്ഞ ചെയ്യുന്നു. ജയ് ഹിന്ദ്.
.
Sunday, August 15, 2010 12:32:00 AM
എന്‍റെ രാജ്യത്തിന്‍റെയും, എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുകയും ചെയ്യുമന്ന് പ്രതിക്ഞ ചെയ്യുന്നു
Sunday, August 15, 2010 7:21:00 AM
ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍,
നമുക്കു പരസ്പരം ഹൃദയംഗമമായ
സ്വാതന്ത്ര്യദിനാശംസകള്‍ പങ്കുവെക്കാം...
വളരെ നല്ല ഒരു ലേഖനം
Sunday, August 15, 2010 11:04:00 PM
its really good one bro...