Search this blog


Home About Me Contact
2010-10-10

നോബൽ ഗവേഷണത്തിന്‌ ചെപ്പുതുറന്നത് മലയാളിയോ?  

എന്തിനും ഏതിനും എവിടയും മലാളിയെ കൂട്ടികെട്ടുന്ന മലയാള പത്രങ്ങളുടെ പൊള്ളതരമാണ്‌ 2010 ലെ നോബൽ സമ്മാനവുമായും അതിലേക്കു നയിച്ച കണ്ടുപിടുത്തത്തിലേക്കും മലയാളിയുടെ പേര്‌ കൂട്ടിചേർക്കാൻ ശ്രമിക്കുന്നത്. നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതു മലയാളി എന്ന തലക്കെട്ടോടുകൂടി മലയാളിയായ രാഹുൽ ആർ നായരുടെ പഠനങ്ങളാണ്‌ ഗ്രാഫയിൻ കണ്ടുപിടുത്തത്തിലേക്ക് ആന്ദ്രെ ഗീമിനേയും, കോൺസ്റ്റാന്റിൻ നോവൊസെലോവിനയും നയിച്ചതന്ന മട്ടിലാണ്‌ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങൾ മുൻപേ ആന്ദ്രെ ഗീമിന്റെ കീഴിൽ ഗവേഷണം ആരംഭിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത കോൺസ്റ്റാന്റിൻ നോവൊസെലോവ് ഗ്രാഫയിനെ പറ്റിയാണ്‌ വർഷങ്ങൾ കൊണ്ട് ഗവേഷണം നടത്തുന്നത്. മനോരമ വർത്തയിൽ പറഞ്ഞിരിക്കുന്നത് 2007 മുതലാണ്‌ രാഹുൽ ആർ നായർ ഗ്രാഫൈനിൽ ഗവേഷണം തുടങ്ങിയതന്നാണ്‌. ഇതിനും എത്രയോ വർഷം മുൻപേ ആന്ദ്രെ ഗീമിനേയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും ചേർന്ന് ഗ്രാഫയിൽ കണ്ടുപിടിക്കുകയും, ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള വിവിധ ശാസ്ത്ര ശാഖകളിലുള്ള ഗവേഷകർ ഗ്രാഫൈനിൽ പഠനം തുടങ്ങുകയും എത്രയോ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കയും ചെയ്തിരിക്കുന്നു.

ലേഖനത്തിലെ നാലാമത്തെ ഖണ്ഡികയിൽ പറയുന്നത് 2007 മുതൽ മഞ്ചസ്റ്ററിൽ ഗവേഷണം നടത്തുന്ന റാഹുലാണ്‌ ഗ്രാഫൈൻ രണ്ടുശതമാനം പ്രകാശം ആഗീരണം ചെയ്യുന്നുണ്ടന്ന് കണ്ടെത്തിയതന്ന്. ഇതിൽ നിന്നും ഒന്നു വ്യക്തമാണ്‌. രാഹുലിന്റെ പഠനം ആന്ദ്രെ ഗീമിനേയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും ചേർന്ന് കണ്ടെത്തിയ ഗ്രാഫൈന്റെ ചില സ്വഭാവ സവിശേഷതകളിൽ മാത്രമായിരുനുവന്ന്. 2004-ൽ ഗ്രാഫൈൻ കണ്ടെത്തിയ നാൾ മുതൽ ലോകത്താകമാനമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഗ്രാഫൈന്റെ പ്രത്യേകതകളും അതിന്റെ പ്രയോഗിക ഉപയോഗങ്ങളിലും പഠനം നടത്തുന്നുണ്ട്.

ഗ്രഫൈൻ ബാറ്ററി എലക്ട്രോടുകളിൽ പ്രത്യേകരീതിയിൽ വിന്യസിച്ച് ഇലക്ട്രിക് കാറുകൾക്കുള്ള ബാറ്ററി വികസിപ്പിച്ചെടുക്കുന്നതിൽ വിജയിച്ച ഒരു വ്യക്തി എന്ന നിലയിൽ അന്ദ്രെ ഗീമിനെയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും നോബൽ സമ്മാനത്തിലേക്കു നയിച്ചത് എന്റെ പഠനങ്ങളാണ്‌ എന്ന് പറഞ്ഞാൽ അത് എത്ര വങ്കത്തരമായിരിക്കും. 2004-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗ്രാഫൈൻ കണ്ടെത്തുന്നത്, അതിനും കാലങ്ങൾക്ക് മുന്നേയാണന്ന വസ്തുത അറിയുമ്പോൾ, അന്ന് രാഹുൽ ആർ നായർ കോട്ടയത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം. എസി വിദ്യാർത്ഥിയായിരുന്നിരിക്കണം. കേരളത്തിലെ ഒരു ശരാശരി യൂണിവേഴ്സിറ്റിയിലെ സാധാരണ വിദ്യാർത്ഥിയായിരുന്ന രാഹുൽ അന്ന് ഒരുപക്ഷേ ഗ്രാഫൈൻ എന്നു കേട്ടിട്ടുകൂടി ഉണ്ടാവാനിടയില്ല. ആ രാഹുൽ ആർ നായർ ആണ്‌ നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതെന്നു പറഞ്ഞാൽ അത് നോബൽ സമ്മാനാർഹരായ ആന്ദ്രെ ഗീമിനോടും കോൺസ്റ്റാന്റിൻ നോവൊസെലോവിനോടുമുള്ള അവഹേളനമാണ്‌. മലയാള പത്രം വായിച്ചു മനസ്സിലാക്കുവാൻ നോബൽ ജേതാക്കൾക്ക് കഴിഞ്ഞാൽ രാഹുൽ ആർ നായർ ഇതിനു മറുപടി പറയേണ്ടി വരും.

കൗണ്ടർ മീഡിയ റിപ്പോർട്ട് ഇവിടെ.

മനോരമ വാർത്ത ഇവിടെ
.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories4 comments: to “ നോബൽ ഗവേഷണത്തിന്‌ ചെപ്പുതുറന്നത് മലയാളിയോ?

 • Dr. Prasanth Krishna
  Sunday, October 10, 2010 12:57:00 PM  

  ആ രാഹുൽ ആർ നായർ ആണ്‌ നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതെന്നു പറഞ്ഞാൽ അത് നോബൽ സമ്മാനാർഹരായ ആന്ദ്രെ ഗീമിനോടും കോൺസ്റ്റാന്റിൻ നോവൊസെലോവിനോടുമുള്ള അവഹേളനമാണ്‌. മലയാള പത്രം വായിച്ചു മനസ്സിലാക്കുവാൻ നോബൽ ജേതാക്കൾക്ക് കഴിഞ്ഞാൽ രാഹുൽ ആർ നായർ ഇതിനു മറുപടി പറയേണ്ടി വരും.

 • ഷാരോണ്‍
  Sunday, October 10, 2010 3:25:00 PM  

  അവരെ വിട്ടേക്ക് സാറേ...പറഞ്ഞു രസിക്കട്ടെ....
  മലയാളികള്‍ നമ്മള്‍ക്ക് ഒരു വിചാരമുണ്ട്....നമ്മള്‍ ഉള്ളത് കൊണ്ടാണ് അമേരികയും ഇന്ക്ലണ്ടും ഒക്കെ കഞ്ഞി കുടിച്ച് കഴിയുന്നത് എന്ന്....
  രാഹുലിന് കിട്ടേണ്ട നോബല്‍ വെള്ളക്കാര്‍ തട്ടിയെടുത്തു എന്ന് റിപ്പോര്‍ട്ട് ചെയ്യാഞ്ഞത് മഹാഭാഗ്യം!!

 • ഷാരോണ്‍
  Sunday, October 10, 2010 3:26:00 PM  

  This comment has been removed by the author.

 • ഞാന്‍ : Njan
  Wednesday, October 13, 2010 10:37:00 AM  

  മനോരമയുടെ സ്ഥിരം പേനയുന്തുകാരുടെ കഥകള്‍ അല്ലെ ഇതൊക്കെ. ഹനാന്‍ ബിന്‍ ഹാഷിം (പേര് ശെരിയാണോ എന്തോ ) കഥ കെട്ടിപ്പൊക്കിയ പോലെതന്നെ. ഇതില്‍ പിന്നെ സത്യം ഉണ്ട്, അതിനെ വളച്ചൊടിച്ചു എന്ന് മാത്രം.