2009-12-22
മെക്‌സിക്കോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി
മെക്‌സിക്കോ സിറ്റി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയുള്ള ബില്ലിന് മെക്‌സിക്കന്‍ നിയമസഭ അംഗീകാരം നല്‍കി. സ്വവര്‍ഗദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും നിയമം അഗീകാരം നല്‍കിയിട്ടുണ്ട്. ഇരുപതിനെതിരെ 39 വോട്ടുകള്‍ക്കാണ് ബില്‍ സഭ പാസാക്കിയത്. മെക്‌സിക്കന്‍ ഭരണഘടനപ്രകാരം ആണും പെണും ഒത്തുചേര്‍ന്നുള്ള ജീവിതമാണ് വിവാഹമായി ഇതുവരെ കണക്കാക്കിയിയിരുന്നത്.
ഈ നിര്‍വചനം പരിഷ്‌കരിച്ച് രണ്ട് പേര്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നാക്കാനും ബില്‍ നിര്‍ദേശിക്കുന്നുണ്ട്. 2007 ലാണ് സ്വവര്‍ഗസ്‌നേഹികള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന ബില്ലിന് സഭ രൂപം നല്‍കിയത്. കത്തോലിക്കന്‍ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഒരു സ്ഥലത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപ്രാബല്യം നല്‍കിയത് നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്ത: മാത്യഭൂമി
Tuesday, December 22, 2009 10:07:00 AM
കത്തോലിക്കന്‍ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഒരു സ്ഥലത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപ്രാബല്യം നല്‍കിയത് നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.