ഇരുട്ടിന്റെ സന്തതി
പുറത്ത് ഇടിമുഴക്കി രാത്രിമഴ തിമര്‍ത്തു പെയ്യുമ്പോള്‍
പിശറിയടിക്കുന്ന തൂവാനം ജനാലയുടെ ചില്ലുഗ്ലാസില്‍
വരക്കുന്ന രൂപങ്ങളില്ലാത്ത ചിത്രങ്ങള്‍ ഒഴുകിവീഴുന്നു.
ഇരുട്ടിന്റെ മറപറ്റി അടുത്തേക്കെത്തിയ ബലിഷ്ഠമായ
നീണ്ട കൈകള്‍, മടിക്കുത്തഴിച്ച് വരിഞ്ഞുമുറുക്കുമ്പോള്‍
മദ്യത്തിന്റെ മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധത്തിനൊപ്പം
രാത്രിയുടെ ആഴക്കയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോള്‍
അപ്പുറത്തെ മുറിയിലുറങ്ങുന്ന അഛ്ചനെവിളിക്കാന്‍
മനസ്സുവെമ്പിയങ്കിലും, നാവുപൊന്തിയില്ല.
അമ്മയില്ലാതെ വളര്‍ത്തിയ മകളുടെ സ്‌നിഗ്‌ദത
മുഖമില്ലാത്ത ഇരുട്ടിന്റെ സന്തതി കവര്‍ന്നെടുത്തു
എന്നറിയുമ്പോള്‍, താങ്ങാനാവാതെ മുറ്റത്തെ പുളിച്ചിയില്‍
തൂങ്ങിയാടുന്ന നിഴല്‍, നിശബ്ദമായി അടക്കികിടത്തി.
മഴയുടെ അവസാനതുള്ളിയും പൈയ്തുതീര്‍ന്ന് കിതപ്പടക്കവേ
ചുണ്ടോടമര്‍ന്ന കൈവിരലുകളില്‍, ശൈശവത്തില്‍
തുടച്ചുതന്ന അമ്മിഞ്ഞപാലിന്റെ മണമുണ്ടന്നറിഞ്ഞപ്പോഴേക്കും
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞു ഗര്‍ഭപാത്രത്തില്‍
ജീവന്റെ ഒരു തുടിപ്പ് നിക്ഷേപിക്കപ്പെട്ടിരുന്നു.
അടുക്കളവാതിലുകള്‍ കുറ്റിയിട്ട്, ദീപങ്ങളണയുമ്പോള്‍
സാക്ഷരതയുടെ നാട്ടില്‍, പെണ്‍മക്കളുടെ അഛ്ചന്മാര്‍
വാര്‍ത്തകള്‍കൊണ്ട് കൊളാഷുകള്‍ തീര്‍ക്കുകയാണ്
Tuesday, November 17, 2009 3:46:00 PM
vaayichu....
manasilaaayi...
ettan parayanathum
sathyangalaanu...
Tuesday, November 17, 2009 3:48:00 PM
vaaayichu
5,6 vattam...
manasilaayi...
ettan prayanathum sathyaanu..