Search this blog


Home About Me Contact
2009-09-01

ഹ്യദയം നിറഞ്ഞ ഓണാശംസകള്‍  

ഓണമന്നാല്‍ എല്ലാവര്‍ക്കും അഘോഷമാണ്. കുളിച്ച് കുറിതൊട്ട് ഓണക്കോടിയുടുത്ത് വിഭവ സമ്യദ്ധമായ സദ്യ നാക്കിലയില്‍ ഉണ്ട് വയറുനിറച്ച്, ഓണം കളിച്ചും, ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചും ത്യപ്തരാകുന്നു. പക്ഷേ അപ്പോഴൊന്നും നമ്മള്‍ നിറച്ചുണ്ടിട്ട് കളയുന്ന ഇലയില്‍ പറ്റിയിരിക്കുന്ന ഒരിറ്റ് വറ്റ് കഴിച്ച് വിശപ്പടക്കാന്‍ തെരുവുനായ്ക്കളോട് മല്ലടിക്കുന്ന, തെണ്ടികള്‍, വ്യത്തിയില്ലാത്തെ ജന്തുക്കള്‍ എന്നൊക്കെ ശപിച്ച് ഒരുതീണ്ടാപാടകലെ നിര്‍ത്തുന്ന ജന്മങ്ങളെ ആരും ഓര്‍ക്കാറില്ല. തിരുവോണ ദിവസം പോലും നാഴിയരി ചോറുവച്ച് ആരും അവര്‍ക്കു കൊടുക്കാറില്ല. നാടുമുഴുവന്‍ സദ്യയുണ്ണുമ്പോള്‍, ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലെ ചവറുകുഴികളില്‍ വ്യഥാ ഉച്ചിഷ്ടം തിരയുകയാവും അവര്‍.

എല്ലാവര്‍ഷവും ഓണമെത്തുമ്പോള്‍ അമ്മയോട് പറയും ഇത്തവണ ഓണം നമുക്ക് അഘോഷിക്കേണ്ടന്ന്. പക്ഷേ നാടുമുഴുവന്‍ ഓണമുണ്ണുമ്പോള്‍ മക്കളുടെ ഓണമില്ലാതാക്കാന്‍ അമ്മക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്, കുടിച്ചു വന്ന അയല്‍‌വക്കത്തെ ഗ്രഹനാഥന്‍, വീട്ടില്‍ കയറ്റാതെ, അമ്മയും മക്കളും ഒരു ഉത്രാട രാത്രി മുഴുവന്‍ തൊടിയിലെ പുളിച്ചിയുടെ മൂട്ടില്‍ ഉറങ്ങാതിരുന്ന് തിരുവോണം വെളുപ്പിച്ചപ്പോള്‍, അമ്മ പറഞ്ഞു ഇത്തവണ നമുക്കും ഓണം വേണ്ട. സദ്യയുണ്ടാക്കി അമ്മക്ക് അവരെ വിളിക്കാമായിരുന്നു. പക്ഷേ ഉണ്ണാന്‍ അവര്‍ വരില്ലന്നറിയാമന്നതിനാല്‍ ആ തിരുവോണ ദിവസം അമ്മ അടുപ്പില്‍ തീ പൂട്ടിയില്ല. അങ്ങനെ ഒരു പട്ടിണിയോണം എന്തന്ന് അമ്മ ഞങ്ങള്‍ക്കും മനസ്സിലാക്കി തന്നു.

ഈ തിരുവോണം നമുക്ക് മാത്രമാവാതിരിക്കട്ടെ. നെയ്യ് തൊട്ട പരിപ്പൊഴിച്ചുണ്ണുമ്പോള്‍, പട്ടിണികിടക്കേണ്ടിവരുന്ന ഹതഭാഗ്യരെ മറക്കാതിരിക്കുക. പട്ടിണി കോലങ്ങളുടെ മുഖത്ത് വിരിയുന്ന സംത്യപ്തിയോളം വരില്ല അഘോഷങ്ങള്‍ തരുന്ന സന്തോഷം. തൂശനിലയില്‍ തുമ്പപ്പൂ ചോറു വിളമ്പി മാവേലിയുടെ കുടവയര്‍ നിറക്കുമ്പോള്‍ പുറത്ത് ഒരുലകൂടി ഇടാന്‍ മലയാളിക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍

  • Dr. Prasanth Krishna
    Tuesday, September 01, 2009 1:37:00 PM  

    തൂശനിലയില്‍ തുമ്പപ്പൂ ചോറു വിളമ്പി മാവേലിയുടെ കുടവയര്‍ നിറക്കുമ്പോള്‍ പുറത്ത് ഒരുലകൂടി ഇടാന്‍ മലയാളിക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍

  • Shaf
    Tuesday, September 01, 2009 1:43:00 PM  

    Dear Krishna,
    really appreciated.
    keep this thought ..
    thanks for the sharing
    this is what this era need
    great

  • ശ്രീ
    Tuesday, September 01, 2009 2:41:00 PM  

    ഓണാശംസകള്‍, പ്രശാന്ത്...

  • മാണിക്യം
    Friday, September 04, 2009 7:36:00 AM  

    അമ്മയുടെ മനസ്സിനു മുന്നില്‍ പ്രണാമം...



    സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
    ഒരോണം ആശംസിക്കുന്നു...മാണിക്യം