ആലായാൽ തറ വേണം
ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)
പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)
യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)
മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)
N.B: ആനന്ദഭൈരവി രാഗത്തില്‍ വിളംബിതകാലത്തില്‍ നെടുമുടി വേണുവാണ് ഈ ഗാനം ആലപിച്ചത്.
Wednesday, August 26, 2009 2:33:00 PM
Thanks, I was looking for the full lines since I saw the film 'Aloolam' in '80 s
Wednesday, August 26, 2009 4:02:00 PM
ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
Sunday, August 30, 2009 9:16:00 PM
പ്രശാന്ത്, നന്ദി. ഈ വരികള്‍ ഞാന്‍ പലപ്പോഴും തേടി നടന്നിട്ടുണ്ട്. ഈ വരികളുടെ കര്‍ത്താവിനെയും മറ്റു കാര്യങ്ങളും കൂടി പരിചയപ്പെടുത്താമോ?
പിന്നെ ജപ്പാന്‍ യാത്രാ വിവരണം എന്തായി?
Friday, September 04, 2009 6:39:00 PM
ജിജോ,
ആനന്ദഭൈരവി രാഗത്തില്‍ വിളംബിതകാലത്തില്‍ നെടുമുടി വേണുവാണ് ഈ ഗാനം ആലപിച്ചത്.