2009-02-10
ജന്മനാളിലെ ഹരിചന്ദനം
മിഴിനീരുവാര്‍ക്കും സുരഭീ രാവിതില്‍
രാപ്പാടിപാട്ടിന് താളവും നെഞ്ചേറ്റി
കുടമുടഞ്ഞൊഴുകും കണ്ണീരിലുപ്പുനുണയും
കനവുകള്‍ തേടി അലയില്ലിനിയീ ജന്മം
ഇന്നലയുടെ ശക്തിയായ് നീ ഇന്നിന്റെ
ശോകമായ്, ഒഴുകിയത്തും രാപ്പാടിഗീതം
ശിശിരത്തിലുറയുന്ന പകലിലും, ഹിമം
ഉരുകി ഇതളടരും ഹ്യത്തിലെന്വേനല്
ഉറവവറ്റാത്തൊരു പുഴയായി കുളിരായി
സ്നേഹമിറ്റിച്ചു കണ്ണിലെണ്ണയൊഴിക്കവേ
ഉണങ്ങിയ തുളസിതറയില്‍, കൊളുത്തിടാം
നിലവിളക്കിനിയും കെടാതെ കാത്തുവയ്ക്കാന്‍,
വേനലുംകടന്നെത്തി മുറ്റത്തു വിളയും വസന്തം
ലാസ്യമാര്ന്നണയും പാല്‍നിലാ കിനാവുകള്‍
ഇലകൊഴിച്ചാ സന്ധ്യയും മായവേ നിന് നെറ്റിയില്‍
കനിവാര്‍ന്ന വിരലാല്‍ വരക്കാം ഹരിചന്ദനം.
വരും ജന്മനാളുകള്‍ മകരമസകുളിരില് മുങ്ങി
എന്നിലലിയും രാതിങ്കളായ് നീയുദിക്കേ
നിധിയായ് മാറിലൊട്ടിചേര്ന്നീടുമൊരു മാത്ര
തലോടലില്‍ പിറന്നാള്‍ സമ്മാനമായീ വാക്കുകള്‍
ഇതെന്റെ ജീവനാണിതെന്റെ മാംസമാണിതെന്റെ
ഉയിരിന്റെ ഉയിരായ ശ്രുതിചേര്ന്ന കീര്‍ത്തനം
ഇതെടുത്തുകൊള്ളുക നെഞ്ചോട് ചേര്‍ത്തീടുക
കാണാത്ത തീരത്തുരുകി ഒഴികീടുമീ കനവുകള്‍
Tuesday, February 10, 2009 1:36:00 PM
ഇതെന്റെ ജീവനാണിതെന്റെ മാംസമാണിതെന്റെ
ഉയിരിന്റെ ഉയിരായ ശ്രുതിചേര്ന്ന കീര്‍ത്തനം
ഇതെടുത്തുകൊള്ളുക നെഞ്ചോട് ചേര്‍ത്തീടുക
കാണാത്ത തീരത്തുരുകി ഒഴികീടുമീ കനവുകള്‍
Tuesday, February 10, 2009 9:55:00 PM
Very Good Lines..
Wednesday, February 11, 2009 7:41:00 AM
ഇലകൊഴിച്ചാ സന്ധ്യയും മായവേ നിന് നെറ്റിയില്‍
കനിവാര്‍ന്ന വിരലാല്‍ വരക്കാം ഹരിചന്ദനം.
മനസ്സില്‍ ഒരു വിങ്ങലുണര്‍ത്തുന്ന കവിത.
മനോഹരം!
Wednesday, February 11, 2009 11:31:00 AM
ഓർമ്മയുണ്ടോ? നമ്മൾ ഒരു നാട്ടുകാർ ആണെന്നു പണ്ടൊരിക്കൽ പറഞ്ഞിരുന്നു.. കവിത എനിക്കിഷ്ടപ്പെട്ടു. തുടർന്നും എഴുതുക.
കുട്ടേട്ടൻ
Thursday, February 12, 2009 12:12:00 AM
മനോഹരം ഈ കവിത.