2008-12-31
പുതുവല്‍സരാശംസകള്‍
പൈയ്‌തൊഴിയുന്ന മഴനൂലുകള്‍പോലെ ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു. നേട്ടങ്ങളും കോട്ടങ്ങളും ഗണിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടത്തി തിരുത്തപ്പെടാനും, കാണുന്നതും കേല്‍ക്കുന്നതുമായ സത്യങ്ങള്‍ വിളിച്ചുപറയാനും കഴിയട്ടെ. ഇന്നത്തെ പടിഞ്ഞാറന്‍ ചക്രവാളത്തെ സിന്ദൂരം വാരി പൂശി കടന്നുപോകുന്ന സുന്ദരിക്ക് ഒരു യാത്രാമൊഴിയോടെ നമുക്ക് വിടനല്‍കാം. സ്വര്‍ണ്ണത്തേരിലേരി, സ്വപനങ്ങളുടെ മഞ്ചാടികുരുക്കള്‍ വാരി വിതറി കടന്നു വരുന്ന പുതിയ സൂര്യനെ നമുക്ക് വരവേല്‍ക്കാം പുതിയ തീരം തേടിയുള്ള അവസാനിക്കാത്ത യാത്രകള്‍.
പുതുവല്‍സര ദിവസം മുതല്‍ സ്ട്രച്ച് ബിയോണ്ട് ബൗണ്ടറീസ് എന്ന എന്റെ ബ്ലോഗിന്റെ പേര് മഴനൂലുകള്‍ എന്ന് മാറ്റുകയാണ്. സ്‌നേഹം കൊണ്ട് എന്നെ വരിഞ്ഞു മുറുക്കിയ മഴനൂലുകള്‍. ഒരു നേര്‍ത്ത ഇരമ്പലോടെ എന്നിലേക്ക് വന്നെത്തുന്ന മഴനൂലുകള്‍. മഴ വന്നു നനച്ച ഇടവഴികളില്‍ വീണുകിടന്ന ആലിപ്പഴങ്ങള്‍ പെറുക്കിയെടുത്ത ബാല്യത്തിന്റെ ഓര്‍മ്മക്ക്. നേര്‍ത്ത മഴയില്‍ വാഴയില പൊട്ടിച്ച് കുടയാക്കി പിടിച്ചുതന്ന ബാല്യകാലസഖിയുടെ ഓര്‍മ്മകള്‍ക്കായ്. കര്‍ക്കിടകരാവിലെ പരുമഴയില്‍ മക്കളുടെ കൈപിടിച്ച് ഭര്‍ത്യഗ്രഹം വിട്ടിറങ്ങിപോകേണ്ടിവന്ന ഭൂമീപുത്രിയുടെ കണ്ണീരിന്റെ സ്മരണക്കായ്.. മഴകാത്തു കിടക്കുന്ന എന്റെ സ്വപ്‌നങ്ങള്‍ക്ക്. പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,നടന്നകന്ന ആ വെളുത്തപാദങ്ങളുടെ ഓര്‍മ്മക്ക്. പൈയ്‌തു തോര്‍ന്ന മഴപോലെ കടന്നുപോയ ഭൂതകാലത്തിന്റെ ഓര്‍മ്മക്ക്. മഴയായ് എന്നിലേക്കെത്തുമന്നു പ്രതീക്ഷിച്ച് കാത്തിരിക്കുന്ന എന്റെ സ്‌നേഹത്തിനായ്. കൈയ്യെത്തിപിടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കയും ഇഴപൊട്ടിപ്പോയ എന്റെ മഴനൂലുകള്‍.
ആരോടും ഒന്നും പറയാതെ, ഉരുക്കഴിക്കാന്‍ കഴിയാത്ത കുറെ ദുരൂഹതകള്‍ അവശേഷിപ്പിച്ച്, സ്‌നേഹവും ജീവിതവും നല്‍കിയ കാമുകനെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ട് കടന്നുപോയ നന്ദിത. ഡയറികറിപ്പുകളായ് അവര്‍ അവശേഷിപ്പിച്ചുപോയ ജീവിതത്തിന്റെ ഏടുകളെ പകര്‍ത്തികൊണ്ട് നന്ദിതയുടെ കവിതകള്‍ എന്ന ഒരു പുതിയ ബ്ലോഗും ഞാന്‍ നവവല്‍സരത്തില്‍ ആരംഭിക്കുന്നു. അഭിപ്രായങ്ങളും. നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
എല്ലാവര്‍ക്കും സ്‌നേഹത്തില്‍ കുതിര്‍ന്ന പുതുവല്‍സരാശംസകള്‍
സ്‌നേഹപൂര്‍വ്വം
സ്വന്തം ക്യഷ്‌ണ
Wednesday, December 31, 2008 3:04:00 PM
എല്ലാവര്‍ക്കും സ്‌നേഹത്തില്‍ കുതിര്‍ന്ന പുതുവല്‍സരാശംസകള്‍
സ്‌നേഹപൂര്‍വ്വം
സ്വന്തം ക്യഷ്‌ണ
Wednesday, December 31, 2008 4:05:00 PM
ഹാപ്പി ന്യൂയീയര്‍ 2009... :D