2008-12-25
അന്‍ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ് - യാത്രാ വിവരണം - ഒന്നാം ഭാഗം
തീയ്യതി - 22 ഡിസംബര്‍ 2008
കൊറിയയില്‍ വന്നിട്ട് ഇത് അഞ്ചാമത്തെ പിക്‌നിക്കാണ്. അതിനിടയില്‍ ലാബ് മേറ്റ്സിന്റെയും പ്രഫസറിന്റെയും ഒപ്പം ചെറിയ ചെറിയ സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. രാവിലെ എട്ടുമണിയോടെ അത്യാവശ്യ സാമഗ്രികള്‍ അടങ്ങിയ ബാഗും എടുത്ത് വീടും പൂട്ടി ഇറങ്ങുമ്പോള്‍ ആകെ ഒരു ത്രില്ലിലായിരുന്നു. കാരണം ഇത് ഒരു വലിയ സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു. പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍, പലവേഷക്കാര്‍, പല ഭാഷക്കാര്‍. എന്നാല്‍ എല്ലാം പരിചയമുള്ളവര്‍. എല്ലാ വര്‍ഷവും ഡിസംബറില്‍ ഇങ്ങനെ ഒരു യാത്ര പതിവുള്ളതാണ്.
കൊറിയയില്‍ വന്നിട്ട് ഇത് അഞ്ചാമത്തെ പിക്‌നിക്കാണ്. അതിനിടയില്‍ ലാബ് മേറ്റ്സിന്റെയും പ്രഫസറിന്റെയും ഒപ്പം ചെറിയ ചെറിയ സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. രാവിലെ എട്ടുമണിയോടെ അത്യാവശ്യ സാമഗ്രികള്‍ അടങ്ങിയ ബാഗും എടുത്ത് വീടും പൂട്ടി ഇറങ്ങുമ്പോള്‍ ആകെ ഒരു ത്രില്ലിലായിരുന്നു. കാരണം ഇത് ഒരു വലിയ സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു. പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍, പലവേഷക്കാര്‍, പല ഭാഷക്കാര്‍. എന്നാല്‍ എല്ലാം പരിചയമുള്ളവര്‍. എല്ലാ വര്‍ഷവും ഡിസംബറില്‍ ഇങ്ങനെ ഒരു യാത്ര പതിവുള്ളതാണ്.
(Our Group, lots are missing)
എപ്പോഴും സന്തത സഹചാരിയായ എന്റെ ബൈക്ക് ഇന്റര്‍ നാഷണല്‍ ഓഫീസിനടുത്ത് പാര്‍ക്ക ചെയ്തിട്ട് ഒഫീഷ്യല്‍സിന്റെ കയ്യില്‍ നിന്നും എന്റെ നെയിം കാര്‍ഡുവാങ്ങി മുന്നെകൂട്ടി അറിയിച്ചതനുസരിച്ച് എനിക്കായ് അനുവദിച്ചിരുന്ന ബസ്‌നമ്പര്‍ മൂന്നില്‍, ഇരുപത്തിരണ്ടാമത്തെ സീറ്റില്‍ പോയിരുന്നു. ഊഷ്മാവ് നിയത്രിത ബസിനുള്ളിലേക്ക് കയറിയപ്പോള്‍ പുറത്തെ മരവിപ്പിക്കുന്ന തണുപ്പില്‍ നിന്നും തെല്ലൊരാശ്വാസം കിട്ടി. എന്റെ ഒപ്പം സീറ്റ് പങ്കു വച്ചത്, ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Konstatin Tsoyi എന്ന ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. സരസനായി സംസാരിക്കുന്ന അവനുമായി യാത്രയിലുടനീളം ഗവേഷണത്തെ കുറിച്ചും തങ്ങളുടെ രാജ്യങ്ങളെകുറിച്ചും അതിന്റെ സംസ്‌കാരത്തെകുറിച്ചും, എലികളിലും മുയലുകളിലും ഒക്കെ അവന്‍ നടത്തുന്ന പരീക്ഷണങ്ങളെകുറിച്ചും പേപ്പറിന്റെ കനമുള്ള ഭാരം തീരെയില്ലാത്ത റീ ചാര്‍ജബിള്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന എന്റെ കണ്ടുപിടുത്തങ്ങളെ കുറിച്ചും ഒക്ക സംസാരിച്ചുകൊണ്ടിരുന്നു.
(International Students Office in the University)പൊതുവേ ക്യത്യനിഷ്‌ഠയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് കൊറിയക്കാര്‍. മുന്‍കൂട്ടി തയ്യാറാക്കുന്ന ട്രാവല്‍ പ്ലാന്‍ അതേപടി കൃത്യതയോടെ പാലിക്കുന്ന ഒരു ജനവിഭാഗമാണ് അവര്‍. ഒരുമിനുട്ട്പോലും തെറ്റിക്കില്ല. ആഴ്‌ചകള്‍ക്കു മുന്‍പേ അറിയിച്ചതനുസരിച്ച് ക്യത്യം 8.30 -ന് തന്നെ 180 പേര്‍ അടങ്ങുന്ന ഞങ്ങളുടെ സംഘം മൂന്നു ബസുകളിലായി ജിയോങ്സാങ് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍ നാഷണല്‍ ഓഫീസിന്‍ മുന്‍പില്‍ നിന്നും പുറപ്പെട്ടു. കൊറിയയില്‍ ഇത് പൊതുവേ നല്ല തണുപ്പുള്ള സമയമാണങ്കിലും അന്നത്തെ പ്രഭാതത്തിന് തണുപ്പ് വളരെ കൂടുതലായിരുന്നു. വഴിയിയുടെ ഇരുവശവും മഞ്ഞുവീണ് കിടക്കുന്നു. എന്നാല്‍ റോഡില്‍ ഒരു മഞ്ഞുതുള്ളിപോലും കാണാനില്ല.
എല്ലാം യൂണീവേഴ്‌സിറ്റി സ്‌റ്റുഡന്‍സാണ്. മലയാളിയായ് സംഘത്തില്‍ ഞാന്‍ മാത്രം. രണ്ട് തമിഴ് വിദ്യാര്‍ത്ഥികളും ഒരു മഹാരാഷ്‌ട്രക്കാരനും ഉണ്ടന്നതൊഴിച്ചാല്‍ പിന്നെ വേറെ ഇന്ത്യക്കാര്‍ ആരും തന്നയില്ല. ഭൂരിഭാഗവും ചൈനീസ് സ്‌റ്റുഡന്‍സാണ്. കൂടാതെ ഉസ്‌ബക്കിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, അമേരിക്ക, ജപ്പാന്‍, ഇറാന്‍, റഷ്യ, കംബോഡിയ, വിയറ്റ്നാം, നൈജീരിയ, കാമറൂണ്‍, ശ്രീലങ്ക, താന്‍സാനിയ, റുമേനിയ, മംഗോളിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൊറിയയില്‍ നിന്നും സംഘാടകരുടെ പ്രതിനിധിതകളായ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
യാത്ര തുടങ്ങി അരമണിക്കൂര്‍ ആയപ്പോഴേക്കും മിസ്. ലീ എല്ലാവര്‍ക്കും പ്രഭാത ഭക്ഷണത്തിന്റെ പാക്കറ്റ് അവരവരുടെ സീറ്റില്‍ കൊണ്ടുവന്നു തന്നു. എപ്പോഴും ചിരിച്ച് മുഖമുള്ള സുന്ദരിയായ മിസ്. ലീ-ക്കാണ് ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ ചാര്‍ജ്. ഇതുപോലെ യുള്ള പിക്‌നിക്കുകളും, ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ അഡ്‌മിഷനും മറ്റും കൈകാര്യം ചെയ്യുന്നത് മിസ്. ലീ-യാണ്. ഒരു പാക്കറ്റ് ബിസ്കറ്റ്, ബര്‍ഗര്‍, മുന്തിരി ജ്യൂസ്, കുറച്ച് ഫ്രൂട്‌സ്, ഒരുകുപ്പി മിനിറല്‍ വാട്ടര്‍ എത്രയും ആയിരുന്നു പാക്കറ്റില്‍. പൊതുവേ പ്രഭാത ഭക്ഷണം ശീലമില്ലാത്ത ഞാന്‍ ഒരു ഓറഞ്ച് പകുതി കഴിച്ച് അല്പം മിനിറല്‍ വാട്ടറും കുടിച്ച് മൃദുലമായ സീറ്റ് പുറകോട്ട് നിവര്‍ത്തിവച്ച് നീണ്ടു നിവർന്നുകിടന്നുകൊണ്ട് മുന്നിലെ ഡിസ്‌പ്ലേയില്‍ ബസിന്റെ സഞ്ചാരപഥവും വേഗതയും നോക്കി വെറുതേ കിടന്നു. പതിവിലും നേരത്തെ കിടക്ക വിട്ട് എഴുനേറ്റതിനാല്‍ പെട്ടന്ന്തന്നെ എന്റെ കണ്ണുകളെ ഉറക്കം തഴുകി അടച്ചു.
തുടരും..............
Thursday, December 25, 2008 9:44:00 PM
കൊറിയയില്‍ വന്നിട്ട് ഇത് അഞ്ചാമത്തെ പിക്‌നിക്കാണ്. അതിനിടയില്‍ ലാബ് മേറ്റ്സിന്റെയും പ്രഫസറിന്റെയും ഒപ്പം ചെറിയ ചെറിയ സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
Friday, December 26, 2008 3:20:00 PM
പെട്ടെന്ന് തീര്‍ന്നുപോയതുപോലെ . ഇനിയും ഉണ്ടോ ? തുടരുമോ ?
Monday, December 29, 2008 8:49:00 AM
ഇന്ലിനെ കമന്റ് ബോക്സ് ബ്ലോഗ്ഗര്‍ ഈ അടുത്ത കാലത്താണ് തുടങ്ങിയത്. ബ്ലോഗ് പേജില്‍ തന്നെ കമന്റ് ബോക്സ് വെക്കുന്നത് കമന്റ് ഇടുന്നവര്‍ക്ക് സൌകര്യം ആയിരിക്കും. സഹായത്തിനു ഈ ലിന്കില്‍ ക്ലിക്ക് ചെയ്യൂ
Monday, December 29, 2008 2:06:00 PM
നിരക്ഷരന്‍,
ആദ്യം ഈ ചെറിയലോകത്തേക്ക് വലിയ സ്വാഗതം. ഇതിന്റെ രണ്ടാം ഭാഗം ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. ക്രിസ്മസ് പുതുവല്‍സര ആശംസകള്‍.