Search this blog


Home About Me Contact
2008-10-07

പടിവാതില്‍ ചാരാതെ  

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

വരുമന്നു ചൊല്ലി
കടന്നുപോയെന്നിട്ടും
വന്നണയാത്തതെന്തേ
ഇന്നും വന്നണയാത്തതെന്തേ

ഇരവറിയാതെ
പകലറിയാതെ
പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ

ഹ്യദയത്തിന്‍ തന്ത്രികള്‍
മെല്ലെയുണര്‍ ത്തിനീ
സ്നേഹത്തിന്‍ ചൂടു
പകര്‍ന്നു തന്നു

കനവറിയാതെ
നിനവറിയാതെ
ഋതുഭേദമറിയാ
തെത്രനാളിങ്ങനെ

വിരഹത്തിന്‍ ചൂടില്‍
ചുട്ടുപൊള്ളുന്നു
കുളിരായ് നീയെന്നു
വന്നു ചേരും

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ പടിവാതില്‍ ചാരാതെ

  • Dr. Prasanth Krishna
    Monday, October 13, 2008 9:33:00 PM  

    പടിവാതില്‍ ചാരാ
    തെത്രനാളിങ്ങനെ
    പ്രിയമുള്ളൊരാളിനെ
    കാത്തിരിക്കും

  • സുല്‍ |Sul
    Tuesday, October 28, 2008 1:43:00 PM  

    പ്രിയമുള്ള ഒരാളിനെ കാത്തിരിക്കുന്നത് ഒരു സുഖമുള്ള ഏര്‍പ്പാടല്ലേ പ്രശാന്തേ, അതു കൊണ്ട് കാത്തിരിക്കുക.

  • Dr. Prasanth Krishna
    Tuesday, October 28, 2008 2:02:00 PM  

    എത്രനാള്‍ നമുക്ക് ഒരാളെ കാത്തിരിക്കാന്‍ പറ്റും സുല്‍. പ്രതീക്ഷയുടെ തിരി നാളം അവസാനിക്കുമ്പോള്‍ പിന്നെ ആര്‍ക്ക് ആരെയാണ് കാത്തിരിക്കാന്‍ കഴിയുക.

    പടിവാതില്‍ ചാരാ
    തെത്രനാളിങ്ങനെ
    പ്രിയമുള്ളൊരാളിനെ
    കാത്തിരിക്കും

    ഒരുത്തരം കഴിയുമങ്കില്‍ പറഞ്ഞുതാ...

  • മാണിക്യം
    Saturday, November 01, 2008 10:13:00 AM  

    “പടിവാതില്‍ ചാരാതെത്രനാളിങ്ങനെ
    പ്രിയമുള്ളൊരാളിനെ കാത്തിരിക്കും?”

    പോയിരുന്ന് പഠിക്ക് കുട്ടി.
    വാതില്‍ ചാരുകയല്ലാ മുറുക്കെ അടച്ചു തഴുതിട്ടേക്കൂ.
    കാത്തിരിക്കണ്ടാ. വന്നുകൊള്ളും ...
    കേട്ടിട്ടില്ലെ തത്രപെട്ടാല്‍ താടിവരില്ല.