2008-09-03
ഓണനിലാവ്
കൊയ്തൊഴിഞ്ഞ പുന്നെല്ലിന്‍ പാടത്തിലൂടെ വന്നെത്തുന്ന ഈ ഓണ നാളുകളില്‍ ഗതകാലസ്‌മരണകളൂടെ സുവര്‍ണ്ണനൂലുകള്‍ ഊടുംപാവും നെയ്യുന്ന മനസ്സുകസ്സുകളിലേക്ക് ഓണവില്ലിന്റെ ഞാണോലിയോടൊപ്പം ഐശ്വര്യത്തിന്റെ , നന്മയുടെ, സമ്യദ്ധിയിടെ ചിങ്ങനിലാവ് പരന്നൊഴുകട്ടെ. കൈകൊട്ടിപാട്ടിന്റെയും, തിരുവാതിരക്കളിയുടേയും അകമ്പടിയോടെ വള്ളംകളിയുടേയും, തുരുവാഭരണത്തിന്റെയും നാട്ടിലേക്ക് ഒരു ഓണംകൂടി വന്നെത്തുകയായി. അത്തപൂക്കളങ്ങളൊരുക്കി കൊട്ടും കുരവയുമായ് മാവേലിമന്നനെ എതിരേല്‍ക്കാന്‍ കാത്തിരിക്കുന്ന എല്ലാമലനാട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍
മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ,
ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ,
ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
Wednesday, September 03, 2008 10:41:00 PM
ഓണാശംസകള്‍
to you
to all blogger friends
and to me
also!!
Thursday, September 04, 2008 10:40:00 AM
കൈകൊട്ടിപാട്ടിന്റെയും, തിരുവാതിരക്കളിയുടേയും അകമ്പടിയോടെ വള്ളംകളിയുടേയും, തുരുവാഭരണത്തിന്റെയും നാട്ടിലേക്ക് ഒരു ഓണംകൂടി വന്നെത്തുകയായി. അത്തപൂക്കളങ്ങളൊരുക്കി കൊട്ടും കുരവയുമായ് മാവേലിമന്നനെ എതിരേല്‍ക്കാന്‍ കാത്തിരിക്കുന്ന എല്ലാമലനാട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍
Sunday, September 07, 2008 11:28:00 AM
പൂവായപൂവെല്ലാം പിള്ളാരറുത്തു
പൂവാംകുരുന്നില ഞാനുമറുത്തു
പിള്ളാരുടെപൂവെല്ലാം കത്തിക്കരിഞ്ഞേ
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞേ!
പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും, സന്തോഷവും നേര്‍ന്നുകൊണ്ട് ...മാണിക്യം