മനസ്സ് വില്‍പനക്ക്
സ്നേഹം എന്നും എന്‍റെ ബലഹീനത
ഞാന്‍ എന്നും അതിന്‍റെ ഒരു അടിമ
ശൂന്യമായ എന്‍റെ ലോകം ശ്യൂന്യമാക്കിയ
സ്നേഹിതര്‍, പ്രിയരാം സഖികള്‍
എന്‍റെ പാവം മനസ്സ്, എന്നും കൊതിച്ചു
നിന്‍റെ ഒരിറ്റു സ്നേഹത്തിനായി
നാട്യമായാലും അതുമതിയായിരുന്നു
ശൂന്യമായ എന്‍റെ പാവം മനസ്സിന്
ശൂന്യമായ കൈകള്‍, ശൂന്യമായ മനസ്സ്
ഞാന്‍ അലയുകയായിരുന്നു, സ്നേഹംതേടി
മധുരം പുരട്ടിയവാക്കില്‍ നീ സ്നേഹം വിളമ്പി
കൈകകള്‍ ശൂന്യമന്നറിഞ്ഞ് മനസ്സെടുത്തുപോയി
ആരാലും തലോടാതെപോയ പാവം മനസ്സ്
അറുത്തുവയ്ക്കുന്നു ഞാന്‍ വില്‍പനക്കായ്
വിലപറയാതെ, ആര്‍ക്കും വേണ്ടാതനാഥമായി
രക്തമൊഴുകുന്ന ശൂന്യമായ എന്‍റെ മനസ്സ്
ആത്മാര്‍ത്ഥതയില്ലാത്ത ഈലോകത്ത്
ആത്മാര്‍ത്ഥത പ്രതീക്ഷിച്ച ഒരു മനസ്സ്
എനിക്കും വേണ്ടാതായിരിക്കുന്നു ഇന്ന്
ശൂന്യമായ എന്‍റെ പാവം മനസ്സിനെ
ഇതെടുത്തുകൊള്ളുക, വിലയായ് നിന്‍റെ
സ്നേഹം, ഇരുട്ടിലങ്കിലും പങ്കുവയ്ക്കുക
ഇത് എന്‍റെ രക്‌തമാണ്, ഇത് എന്‍റെ
മാംസമാണ്, ഇത് നീ എടുത്തുകൊള്ളുക
Tuesday, August 05, 2008 12:44:00 PM
ഇതെടുത്തുകൊള്ളുക, വിലയായ് നിന്‍റെ
സ്നേഹം, ഇരുട്ടിലങ്കിലും പങ്കുവയ്ക്കുക
ഇത് എന്‍റെ രക്‌തമാണ്, ഇത് എന്‍റെ
മാംസമാണ്, ഇത് നീ എടുത്തുകൊള്ളുക
Wednesday, August 06, 2008 11:07:00 AM
സ്നേഹത്തിനടിമയാകുക
നാട്യമാണെന്നറിയുമ്പോഴും
ശൂന്യമാം കയ്യില്‍ നിറയ്ക്കാന്‍
മധുരം കിനിയും വാക്കുകളോ?
മനസ്സ് വില്‍ക്കരുത് വാങ്ങാന്‍ ആസ്തിയുള്ളവരില്ല
മനസ്സതില്‍ മറ്റുള്ളവരോടുള്ള സ്നേഹമില്ലേ?
ആത്മാര്‍ത്ഥയുണ്ടങ്കില്‍ മുറുകെ പിടിക്കൂ
സ്നേഹം വിലയ്ക്കു കിട്ടിയാല്‍ വാങ്ങരുത് നിങ്ങള്‍.
ഇരുട്ടില്‍ പങ്കുവയ്ക്കുവാന്‍ രക്തവും മാംസവും!!
അപ്പോള്‍ പകല്‍ വെട്ടത്തില്‍ ....?
Wednesday, August 06, 2008 9:14:00 PM
അനുജന്,
അറിയാതെവന്നൊരു വിരുന്നുകാരന്‍,
നീ..
അറിഞ്ഞുകൊണ്ടെന്റെ അനുജനായീ..
വിതുമ്പുന്നനൊമ്പരം കണ്ടുനില്‍പ്പൂ..
ഞാന്‍,
അകലെയാണെങ്കിലുമരികിലായീ....
സ്വന്തം,
ചേച്ചി..
Thursday, August 07, 2008 1:10:00 PM
അനുജന്,
ഇതില്‍..
ഞാന്‍ഇന്നലെ എഴുതിയത്,
എങ്ങനെ,മാഞ്ഞു പോയീ?
എന്റെ,ബ്ലോഗിലും രണ്ടുകമന്റ്,
കാണുന്നില്ലാ..
ചേച്ചി..
Thursday, August 07, 2008 1:11:00 PM
sreedevinair.
Thursday, August 07, 2008 4:50:00 PM
അയ്യോ ഈ മാണിക്യത്തിന്‍റെ ഒരു കാര്യം.
ഇതെടുത്തുകൊള്ളുക, എന്നിട്ട് എന്‍റെ മനസ്സിന്‍റെ, സ്നേഹത്തിന്‍റെ വിലയായ്, പകല്‍ വെളിച്ചത്തില്‍ പങ്കുവയ്ക്കാന്‍ കഴിയില്ലങ്കില്‍ നിന്‍റെ സ്നേഹം ഇരുട്ടിലങ്കിലും പങ്കുവയക്കുക.
ഇതിന് ഇരുട്ടില്‍ പങ്കുവയ്ക്കാന്‍ മാംവും രകതവും ഉണ്ട് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.
എന്‍റെ വരികള്‍ ഇത് എന്‍റെ രകതമാണ്, എന്‍റെ മാസമാണ്, ഇത് നീ എടുത്തുകൊള്ളുക. എന്നുവച്ചാല്‍ എന്‍റെ ഈ കവിത നിനക്കുവേണ്ടിയുള്ളതാണ് നീ എടുത്തുകൊള്ളുക.
മാണിക്യം വന്ന് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.
Saturday, August 09, 2008 8:04:00 AM
എന്‍റെ ക്യഷ്ണാ
നിന്നെ അറിയുന്നു നിന്‍മനമറിയുന്നു,
നിന്നിലെ നിന്നെ ലോകമറിയുന്നു
ഭാവിതന്‍ വാഗ്ദാന പൂമൊട്ടുനീ
തങ്കലിപികളാല്‍ ചരിത്രംരചിക്കുക
Saturday, August 09, 2008 8:30:00 AM
എന്‍റെ ക്യഷ്ണാ
നിന്നെ അറിയുന്നു നിന്‍മനമറിയുന്നു,
നിന്നിലെ നിന്നെ ലോകമറിയുന്നു
ഭാവിതന്‍ വാഗ്ദാന പൂമൊട്ടുനീ
തങ്കലിപികളാല്‍ ചരിത്രംരചിക്കുക
Saturday, August 09, 2008 8:32:00 AM
മാണിക്യം, ശ്രീദേവി ചേച്ചി, തപസ്യ,
അഭിപ്രായം അറിയിച്ചതില്‍ സന്തോഷം. നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് വിലപ്പെട്ടവയാണ്.
Tuesday, August 19, 2008 12:59:00 AM
കൊള്ളാം കവിതകള്‍ ഒക്കെ നന്നാവുന്നുണ്ട്... കൂടുതല്‍ എഴുതുക...
ചാലയിലായാലും ചായങ്ങള്‍ പേറുന്ന എന്‍ മനസ്...
പൊട്ടിപ്പോയ കിനാവിന്റെ മുത്തുകള്‍ തിരയുന്ന...
ഏകാന്ത പഥികന്റെ വാക്ക്...
കളയില്ല...തളരില്ല... ഈ ഭൂമി അത്രെയും
തമസ്സായിരിക്കുന്നു..
ഒരു വേള നിന്‍ ഒച്ച കെട്ട് പോകയാല്‍...
മാറ് പിളര്ക്കനായി എത്തും കഠാരകള്..
ജഗ്ഗു .