ആത്മാവിന്‍റെ തേങ്ങല്‍
പാതിമരിച്ചൊരാ ദേഹത്തുനിന്നും
പറിച്ചെടുക്കുന്നു നിന്നാത്മാവിനെ
പാതിവഴില്‍ ഉപേക്ഷിച്ചുവങ്കിലും
പാതിജീവനായ് നീ എന്നിലലിഞ്ഞു
നഷ്ടങ്ങള്‍ക്കപ്പുറം നേട്ടങ്ങള്‍കാംക്ഷിക്കേ
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നുനാം
നഷ്ടവും ലാഭവും ജീവിത തുലാസുകള്‍
നഷ്ടങ്ങള്‍ക്കപ്പുറം നഷ്ടസ്വപ്നങ്ങള്‍
നേടുവാന്‍ നാമല്ലാം മല്‍സരിക്കുന്നു
നേട്ടമായ് നാമെന്തുകൊണ്ടുപോകും
നേട്ടങ്ങളെല്ലാം അഗ്‌നിവിഴുങ്ങവേ
നേട്ടങ്ങള്‍ക്കെന്തിനു നെട്ടോട്ടമോടണം
ജീവിച്ചീടുവാന്‍ മറന്നുപോയ് നാമീജന്മം
ജീവിച്ചു തീര്‍ക്കുവാന്‍ മാത്രകള്‍ മാത്രം
ജീവന്‍റെ ജീവനില്‍ പൂത്തൊരാത്മാവായ്
ജീവന്‍ വെടിഞ്ഞാലും നീ ജീവിച്ചിടും
-സമര്‍പ്പണം-
ഇന്നും, സാമ്പ്രദായിക കവിതാസങ്കേതത്തില്‍ ശുദ്ധകവിത സ്പുടം ചെയ്തെടുക്കുന്ന എന്‍റെ പ്രീയപ്പെട്ട ശ്രീദേവിചേച്ചിക്ക്
Friday, August 08, 2008 5:37:00 PM
-സമര്‍പ്പണം-
ഇന്നും, സാമ്പ്രദായിക കവിതാസങ്കേതത്തില്‍ ശുദ്ധകവിത സ്പുടം ചെയ്തെടുക്കുന്ന എന്‍റെ പ്രീയപ്പെട്ട ശ്രീദേവിചേച്ചിക്ക്
Friday, August 08, 2008 6:38:00 PM
ഇന്നലെ എന്‍റെ ആത്മാവ് എന്നോട് വന്ന് എന്‍റെ കവിതയെ പുകഴ്തിയപ്പോള്‍, നീ എനിക്ക് എന്നും എന്‍റെ വേനല്‍മഴയാണന്നുപറഞ്ഞപ്പോള്‍ എന്‍റെ ആത്മാവിനുവേണ്ടി ഒരുകവിതകൂടി എഴുതാന്‍ വല്ലാത്ത ഒരാവേശവും ആഗ്രഹവും തോന്നി മനസ്സില്‍. എന്‍റെ ആത്മാവിനുവേണ്ടി എന്‍റെ ആത്മാവ് പറഞ്ഞിട്ടെഴുതിയകവിത. അതുകൊണ്ട് ഞാന്‍ ഈ കവിതയെ "ആത്മാവിന്‍റെ തേങ്ങല്‍" എന്ന് വിളിക്കുന്നു.
Friday, August 08, 2008 8:33:00 PM
നല്ല ശ്രമം.
ശ്രീദേവിച്ചേച്ചിയുടെ കവിതകള്‍ വായിക്കാറുണ്ട്.
Friday, August 08, 2008 8:33:00 PM
This comment has been removed by the author.
Friday, August 08, 2008 9:22:00 PM
krishna,
സന്തോഷംകൊണ്ട് ഒന്നും പറയാന്‍,
പറ്റുന്നില്ലാ..
എനിയ്ക്ക്കിട്ടിയ ഈ സ്നേഹ
സമര്‍പ്പണം,
എന്നെന്നും ഞാന്‍ വിലമതിക്കുന്നൂ..
സ്വന്തം,
ശ്രീദേവിചേച്ചി..
Friday, August 08, 2008 11:48:00 PM
സ്വാര്‍ത്ഥത എന്നു വിളിയ്ക്കാമെങ്കിലും
അത്മാവിന്റെ തൃപ്തിക്ക് ഉതകും
വണ്ണം ചെയ്യുന്നതോക്കേ
എന്നും തിളങ്ങിതന്നെ നില്ക്കും
മറ്റുള്ളവര്‍ ഒരിക്കലും തൃപ്തരാവില്ല
എന്താന്ന് നോക്കുകപോലുമില്ലാതെ
ഹോ കൊള്ളാം!
എന്നുപറയുന്നവരില്ലേ?
ജീവിതത്തെ
ജീവനുള്ളതാക്കുന്നത്
ജീവിക്കുന്നവരാണ്.
എന്റെ പ്രീയ സുഹൃത്ത് എന്നോട്
പറഞ്ഞത് വളരെ ശരി എന്ന് തോന്നി...
Saturday, August 09, 2008 7:52:00 AM
ക്യഷ്ണാ
ഈ കവിതകള്‍ ഒക്കെ എവിടെയാണ് ഒളിപ്പിച്ചിരുന്നത്. നാനോടെക്നോളജി മാത്രമല്ല കൈയ്യില്‍ അല്ലേ. കവിതയും കലയും ഒക്കെകൂടെ ചേര്‍ന്ന ഒരു ബഹുമുഖ പ്രതിഭ. എല്ലാവിധ ആശംസകളും നേരുന്നു
Saturday, August 09, 2008 10:13:00 AM
അനില്‍
ഹ്യദയം നിറഞ്ഞ സ്വാഗതം. ഇവിടേക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
മാണിക്യം, തപസ്യ സന്തോഷം.
ശരിയാണ് മാണിക്യം,
ജീവിതത്തെ
ജീവനുള്ളതാക്കുന്നത്
ജീവിക്കുന്നവരാണ്.
അതുപോലെ
ജീവിതത്തെ
ജീവനില്ലാതാക്കുന്നതും
ജീവിക്കുന്നവരാണ്.
Sunday, August 10, 2008 9:35:00 AM
"പാതിമരിച്ചൊരാ ദേഹത്തുനിന്നും
പറിച്ചെടുക്കുന്നു നിന്നാത്മാവിനെ
പാതിവഴില്‍ ഉപേക്ഷിച്ചുവങ്കിലും
പാതിജീവനായ് നീ എന്നിലലിഞ്ഞു"
ആത്മാവിനെ തുളക്കുന്ന വരികള്‍. നന്നായിട്ടുണ്ട് ക്യഷ്ണ. സ്നേഹാശംസകള്‍
Thursday, August 14, 2008 8:41:00 AM
എന്‍റെ ക്യഷ്‌ണാ,
എന്താ ഞാനീ കാണുന്നത്.
"നേടുവാന്‍ നാമല്ലാം മല്‍സരിക്കുന്നു
നേട്ടമായ് നാമെന്തുകൊണ്ടുപോകും
നേട്ടങ്ങളെല്ലാം അഗ്‌നിവിഴുങ്ങവേ
നേട്ടങ്ങള്‍ക്കെന്തിനു നെട്ടോട്ടമോടണം"
വളരെ അര്‍ത്ഥവത്തായ വരികള്‍. സമ്മതിച്ചു കേട്ടോ. പോരട്ടെ കവിതകള്‍ അങ്ങനെ ഓരോന്നായി