Search this blog


Home About Me Contact
2008-07-26

ഉടഞ്ഞ കിനാവുകള്‍  

എന്റെ പാവം മനസ്സ്
നീ കാണാതെ പോയി
സ്വപ്നങ്ങളുടെ കഴുത്തറുത്ത്
കൊന്നുതള്ളാന്‍ മനസ്സ് വന്നില്ല
എന്നെ അറിഞ്ഞിട്ടും
അന്ധനായ് നടിച്ചു നീ
എന്നിട്ടും നിനക്കു മുന്നില്‍
ഞാന്‍ എന്റെ മനസ്സു തുറന്നു

വിടപറയാനായിരുന്നു നിനക്കു തിടുക്കം
കാണാതെ പോയി എന്റെ പാവം മനസ്സിനെ
യാത്രാമൊഴി പറയുമ്പോള്‍
മനസ്സറിയാതെ ഒന്നു പിടച്ചുവോ?
വേദനിപ്പിച്ചുവോ എന്ന ഉപചാര വക്കിന് ‌
എന്തുത്തരം നല്കണം ഞാന്‍
വാക്കുകള്‍കൊണ്ട് എനിക്ക്
നിന്നെ മുറിപ്പെടുത്തേണ്ട
എന്തിന് പാവം നിന്റെ മനസ്സിനെ
ഞാന്‍ വേദനിപ്പിക്കണം

നീ മറക്കാന്‍ ശ്രമിക്കുന്ന നിന്റെ ലോകം
മാറ്റാന്‍ ശ്രമിക്കുന്ന നിന്റെ മനസ്സ്
എല്ലാം അറിയുമ്പോള്‍ നിന്നെ
അറിയാതിരിക്കാന്‍ എനിക്കു വയ്യ
തിരികെ നടന്നകലുന്നതിന്‍ മുമ്പ്
അനുവാദമില്ലാതെ കണ്ട കിനാവുകള്‍
അറിയാതെ കണ്ണീരായ് തുളുമ്പിയോ?
അതു നീ കാണാതെ പോയോ?

ഒരു വാക്കുമിണ്ടാന്‍ കഴിയാതെ ഞാന്‍
യാത്ര ചോദിക്കാന്‍ മടിച്ചു നീ
വരുമന്ന പ്രതീക്ഷയില്‍ വീണ്ടുമീ തീരത്ത്
പകലു വറ്റുന്നതും കാത്തിരിക്കുന്നു ഞാന്‍
നിറയുന്നു നീ എന്നില്‍, നിന്‍ മിഴികളില്‍
തുളുമ്പുന്ന കണ്ണുനീര്‍ തുള്ളിപോലെ

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



11 comments: to “ ഉടഞ്ഞ കിനാവുകള്‍

  • Dr. Prasanth Krishna
    Monday, July 28, 2008 6:27:00 PM  

    വരുമന്ന പ്രതീക്ഷയില്‍ വീണ്ടുമീ തീരത്ത്
    പകലു വറ്റുന്നതും കാത്തിരിക്കുന്നു ഞാന്‍
    നിറയുന്നു നീ എന്നില്‍, നിന്‍ മിഴികളില്‍
    തുളുമ്പുന്ന കണ്ണുനീര്‍ തുള്ളിപോലെ

  • Dr. Prasanth Krishna
    Monday, July 28, 2008 6:32:00 PM  

    സമര്‍പ്പണം

    പ്രീയപ്പെട്ട സുഹ്യത്ത്ഹരി ലാല്‍ ‍ന്

  • Anonymous
    Tuesday, July 29, 2008 7:14:00 AM  

    എവിടയക്കയോ നഷ്ടപ്പെടലിന്റെ വിങ്ങലുകള്‍ കാണുന്നല്ലോ ക്യഷ്ണ. വരികള്‍ക്ക് വല്ലാത്ത ഒരു ശക്തി. ഭാവുകങ്ങള്‍.

  • Anonymous
    Tuesday, July 29, 2008 7:14:00 AM  

    എവിടയക്കയോ നഷ്ടപ്പെടലിന്റെ വിങ്ങലുകള്‍ കാണുന്നല്ലോ ക്യഷ്ണ. വരികള്‍ക്ക് വല്ലാത്ത ഒരു ശക്തി. ഭാവുകങ്ങള്‍.

  • thapasya
    Tuesday, July 29, 2008 7:21:00 AM  

    നീ മറക്കാന്‍ ശ്രമിക്കുന്ന നിന്റെ ലോകം
    മാറ്റാന്‍ ശ്രമിക്കുന്ന നിന്റെ മനസ്സ്
    എല്ലാം അറിയുമ്പോള്‍ നിന്നെ
    അറിയാതിരിക്കാന്‍ എനിക്കു വയ്യ

    നന്നായിരിക്കുന്നു വാക്കുകള്‍. ശക്ത്മായ ഭാഷ. വരും പോസ്റ്റിനായ് കാത്തിരിക്കുന്നു

  • Unknown
    Tuesday, July 29, 2008 5:03:00 PM  

    feel much more krishnaa.. can understand ur feelings.. best wishes, keep writing. muralika.

  • SreeDeviNair.ശ്രീരാഗം
    Thursday, July 31, 2008 9:43:00 PM  

    അനുജന്,
    ഇത്രയും വേദനിക്കുന്ന,
    കൂട്ടുകാരനെ,
    മറക്കാന്‍,
    ആര്‍ക്കാണു കഴിയുക?

    സ്വന്തം,
    ചേച്ചി

  • മാണിക്യം
    Sunday, August 03, 2008 11:01:00 AM  

    പറയുന്ന കാര്യങ്ങള്‍ക്കു ആ‍ണു പ്രാധാന്യം..

    വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നിര്‍വചിക്കാന്‍ ആവാത്ത സന്തൊഷം തൊന്നി...

    തീ കാഞ്ഞ് നിന്റെ അരുകില്‍,
    നിലാവില്‍ കുളിച്ചാ
    ആ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം
    നോക്കി ഇരിക്കും പോലെ

  • Dr. Prasanth Krishna
    Monday, August 04, 2008 10:08:00 AM  

    തപസ്യ, ഗിരി, മുരളിക വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഞാന്‍ ഒരു സാഹിത്യകാരനോ കവിയോ അല്ല. എന്തങ്കിലും ഒക്കെ ആരോടങ്കിലും പറയണമന്നുതോന്നുമ്പോള്‍ പണ്ട് ഡയറി എക്ഷ്ഹുതുമായിരുന്നു. ഇന്ന് അത് ബ്ലോഗില്‍ ആകുന്നു എന്നു മാത്രം. പ്രോല്‍സാഹനത്തിന് നന്ദി..

  • Dr. Prasanth Krishna
    Monday, August 04, 2008 10:28:00 AM  

    സ്നേഹം നിറഞ്ഞ ശ്രീദേവി ചേച്ചി, മാണിക്യം,

    ശ്രീദേവിചേച്ചിയുടെ വക്കുകള്‍ എന്നും മനസ്സില്‍ ഒരു കുളിര്‍മഴ പെയ്യിക്കാറുണ്ട്. വെയിലില്‍ നടന്നുതളരുമ്പോള്‍ ഒരു തണല്‍ മരത്തിന്‍റെ ചുവട്ടില്‍ എത്തുമ്പോഴത്തെ ആശ്വാസമാണ് ആവാക്കുകള്‍ക്ക്. ചേച്ചിയോട് നന്ദി പറയാന്‍ ഇഷ്ടമില്ലന്ന് അറിയാമല്ലോ.

    മാണിക്യം ഇവിടെ വന്നതിലും, എനിക്കുവേണ്ടി ഒരു വരികുറിച്ചതിലും സന്തോഷം. പിന്നെ മുന്‍പ് ഒരിക്കല്‍ പറഞ്ഞില്ലേ
    "ഇപ്പോ വായിച്ചു കൊണ്ടിരിക്കുന്ന
    ആ ബ്ലോഗ്ഗ് ഒത്തിരി വായിക്കരുത് !
    ഒരു പകര്‍‌ച്ച വ്യാധി മണക്കുന്നു...." എന്ന് ഞാന്‍ ആ ബ്ലോഗുവായന നിര്‍ത്തി. ഇനി എപ്പോഴങ്കിലും എന്‍റെ ബ്ലോഗില്‍ ഇലഞ്ഞിപ്പൂ മണമോ മുല്ലപ്പൂമണമോ ഒക്കെ തോന്നിയാല്‍ തുറന്നു പറയാന്‍ മടിക്കില്ലല്ലോ?

  • ഹരിയണ്ണന്‍@Hariyannan
    Friday, August 08, 2008 4:16:00 PM  

    വാക്കിന്റെ വൈതരണികളില്‍
    നീയുമെന്നെ തളച്ചിട്ടിരിക്കുന്നു.
    ഉപചാരത്തിനല്ലാത്ത
    ഉപഹാരങ്ങള്‍ കൊണ്ട്...
    നീയെന്റെ ഹൃദയവും സൌഹൃദവും
    കിനാവുകളോടൊപ്പം
    പറിച്ചെടുത്തുപോകുന്നു..

    അതിന് സാമ്രാജ്യത്വചിന്തകള്‍
    തീര്‍ക്കുന്ന അതിരിരില്ല;
    അതിരുകളില്ലാത്ത സ്നേഹം മാത്രം!!