കോലക്കുഴല്‍വിളി
രാമാ,
ഒരു മാത്ര നീ ഒന്നു കേള്‍ക്കൂ
നിനക്കായ് പൊഴിക്കുമീ വേണുഗാനം
കാളിന്ദീ തീരത്ത് ഗോക്കളെ പായ്ക്കുമീ
ക്യഷ്‌ണന്റെ കോലക്കുഴല്‍ വിളികേട്ടീലയോ?
കരുണ ചെയ്‌വാനെന്തേ താമസം
നീ എന്‍ സോദര സഖിയല്ലേ?
ഇണപിരിയാന്‍ കഴിയാത്തൊരീ ജന്മം
ഒരുനോക്കു കാണാന്‍ കഴിവീലയോ?
വ്യന്ദാവനത്തിലെ കൊഴിയുമീ പൂക്കള്‍
ഇനി വിടരുമോ നമുക്കായ് വീണ്ടും.
പുഞ്ചിരി വിടരുമാ ചെന്തളിര്‍ ചുണ്ടില്‍
പുഞ്ചിരി ഒന്നെനിക്കായ് കരുതി വയ്‌ക്കൂ
പകുത്തെടുക്കും ജന്മങ്ങളിലൊന്നില്‍
നീ എനിക്കായ് മാത്രം പിറക്കുക
Saturday, July 26, 2008 10:50:00 PM
പുഞ്ചിരി വിടരുമാ ചെന്തളിര്‍ ചുണ്ടില്‍
പുഞ്ചിരി ഒന്നെനിക്കായ് കരുതി വയ്‌ക്കൂ
പകുത്തെടുക്കും ജന്മങ്ങളിലൊന്നില്‍
നീ എനിക്കായ് മാത്രം പിറക്കുക
Sunday, July 27, 2008 6:16:00 PM
കൊള്ളാം കൊള്ളാം പ്രശാന്താ.. :).. ഇനിയും പോരട്ടെ കവിതകള്‍
Monday, July 28, 2008 4:52:00 AM
രാമന് കൃഷ്ണന് എന്തു കരുണ ചെയ്യാന്‍? കവിതയുട ആശയം മനസ്സിലായില്ല.
Monday, July 28, 2008 4:50:00 PM
krishna,
ഒരു ജന്മം മാത്രമാക്കേണ്ടാ...
ഇനിയുമൊരായിരം,
ജന്മങ്ങളില്‍...
കണ്ണാ,നീയെനിക്കായി,
വീണ്ടും ജനിച്ചീടുമോ?
എന്നു ചിന്തിക്കൂ...
സ്വന്തം,
ചേച്ചി
Tuesday, July 29, 2008 7:25:00 AM
പകുത്തെടുക്കും ജന്മങ്ങളിലൊന്നില്‍
നീ എനിക്കായ് മാത്രം പിറക്കുക
എന്തിനാ ഒരുജന്മം, ഒരായിരം ജന്മങ്ങളില്‍ രാമന്‍, ഈ ക്യഷ്ണനുവേണ്ടി തന്നെ ജനിക്കട്ടെ.
Tuesday, July 29, 2008 8:16:00 AM
സുരേഷ്, ആള്‍രൂപന്‍
അഭിപ്രായം അറിയിച്ചതിന് നന്ദി. രാമന്‍ എന്തുകരുണ ചയ്യണം എന്നല്ലേ? സമയം ആകട്ടെ പറയാം. പിന്നെ രാമന് അറിയാം എന്താണ് ക്യഷ്ണന്‍ രാമനോട് ഇരക്കുന്നതന്ന്. തല്‍കാലം അത് രാമന്‍ മാത്രം അറിയട്ടെ.അല്ലേ?
Tuesday, July 29, 2008 8:25:00 AM
ശ്രീദേവി ചേച്ചീ,
ഇനി ഒരു ജന്മവും വേണ്ട. ദു:ഖങ്ങളും ദുരിതങ്ങളും മാത്രമുള്ള ഈ ലോകത്ത് എന്തിനാ ഇനിയും ജന്മങ്ങള്‍. എന്നാലും ക്യഷ്ണനായ് രാമനും, രാമനായ് ക്യഷ്ണനും മാത്രം. അങ്ങനെ ഒരിക്കല്‍ കൂടി ജനിച്ചങ്കില്‍ എന്ന് ഒരുമോഹം.
ചേച്ചിയുടെ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ വളരെ പ്രീയപ്പെട്ട ആരോ അടുത്തു വന്ന് പറയുമ്പോലെ ഒരു അനുഭവമാണ്.
Tuesday, July 29, 2008 4:37:00 PM
krishna,
ഞാന്‍ സ്വന്തം,
ചേച്ചിതന്നെയല്ലേ?
ആത്മാര്‍ത്ഥതയുള്ള ബന്ധങ്ങളില്‍,
നമുക്ക്,കാണാത്തവരോടു പോലും,
ആത്മ ബന്ധം തോന്നാം..
മനസ്സ് ശുദ്ധമാണെങ്കില്‍,
നമുക്ക് അങ്ങനെതോന്നും..
എന്റെ അനുഭവമാണ്,
മുജ്ജന്മ ബന്ധമായിരിക്കാം
പ്രശാന്ത്,എന്റെ അനുജനായിരുന്നിരിക്കാം...
ശ്രീദേവി ചേച്ചി...
Tuesday, July 29, 2008 8:02:00 PM
ശ്രീ ദേവി ചേച്ചീ
ചേച്ചിയുടെ വക്കുകള്‍ കേള്‍ക്കുമ്പോള്‍ ശരിക്കും എന്റെ അച്ഛനും അമ്മക്കും ജനിക്കാതെ പോയ എന്റെ സ്വന്തം ചേച്ചിയായി തന്നെ തോന്നുകയാണ്. ഇന്നുവരെ ആരയും അങ്ങനെ ചേച്ചി എന്നു വിളിച്ചിട്ടില്ല. അങ്ങനെ വിളിക്കേണ്ടി വന്നിട്ടില്ല. ചേച്ചിപറഞ്ഞപോലെ മുജന്മത്തില്‍ നമ്മള്‍ ചേച്ചിയും അനുജനും തന്നെ ആയിരുന്നിരിക്കാം. ഇനി അങ്ങനെ അല്ലായിരുന്നാല്‍പോലും ഞാന്‍ അങ്ങനെ തന്നെ വിശ്വസിക്കയാണ്.
സ്വന്തം ചേച്ചിയുടെ എല്ലാ അവകാശങ്ങളും സ്വതന്ത്യവും ഉള്ള ഒരു നല്ല ചേച്ചിയായ് എന്നും കൂടയുണ്ടാവും എന്ന വിശ്വാസത്തോടെ, ഒരു പാട് ഒരുപാട് നന്മകള്‍ നേര്‍ന്നുകൊണ്ട്
സ്വന്തം അനിയന്‍