2008-07-09
മരണം
വേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്
വിരിഞ്ഞൊരു താമരപ്പൂവ്;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്.
- 1993 June 26
Wednesday, July 09, 2008 4:28:00 PM
“ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്.”
Wednesday, July 09, 2008 9:27:00 PM
അവസാന വരികള്‍ ശരിക്കും ചിന്തിപ്പിക്കുന്നു
Wednesday, July 09, 2008 10:33:00 PM
ആദ്യത്തെ മൂന്നുവരികള്‍ വല്ലാതെ സ്വധീനിച്ചു മനസ്സിനെ!