Search this blog


Home About Me Contact
2008-07-08

മഞ്ഞ്‌ പെയ്യാത്ത ഡിസംബര്‍  

മഞ്ഞ്‌ പെയ്യാത്ത ഡിസംബര്‍
തണുത്തുറയാത്ത നെയ്യ്‌
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്‌
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാടകക്ക്‌ നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട്‌ പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ
എനിക്ക്‌ ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട്‌ പോവാന്‍
ഞാനവളോട്‌ എങ്ങിനെ പറയും?…

  • 1993 ഡിസംബര്‍ 4
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ മഞ്ഞ്‌ പെയ്യാത്ത ഡിസംബര്‍

  • CHANTHU
    Tuesday, July 08, 2008 6:17:00 PM  

    നല്ല വരികള്‍, വിഷമമുണ്ടാക്കുന്നുവെങ്കിലും
    (ഏതൊരു ഉഷ്‌ണിച്ച ഡിസംബറിനേയും നമുക്കു തണുപ്പിക്കാം.)

  • Unknown
    Saturday, July 28, 2012 8:42:00 PM  

    Njan ee nanditha ye ariyunnathu ente priyapettavaliloode ayirunnu.

    enkilum njan innaval ishtapedunnathinekkal kooduthal nanditha yude kavithakale ishtapedunnundavam...

    Nashta prayangale thalolikkunna oromanasinum marakanatha vedayanu nanditha.

    rhl rahul