Search this blog


Home About Me Contact
2008-07-10

മൂഢത  

നിന്റെ മൂഢതയോര്‍ത്ത്‌
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്‌
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്‌.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്‌.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്‌…

  • 1986
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ മൂഢത

  • siva // ശിവ
    Friday, July 11, 2008 7:17:00 PM  

    ഇവിടെ എല്ലാവരും അങ്ങനെ തന്നെയാ....മറ്റുള്ളവരുടെ മൂഢതയോര്‍ത്ത് വെറുതെ അട്ടഹസിക്കുന്നു....

    ഇഷ്ടമായി ഈ വരികള്‍...

    സസ്നേഹം,

    ശിവ.