Search this blog


Home About Me Contact
2011-02-17

രക്തദാനത്തിന്റെ നാൾ വഴികൾ  

ബ്ളഡ് ഡൊനേഷൻ അഥവാ രക്തദാനം വഴി ജീവിതം വീണ്ടു കിട്ടിയ, കിട്ടിക്കൊണ്ടിരിക്കുന്ന അനേകരിൽ ഒരാളായിരിക്കാം നിങ്ങളിൽ പലരും. അല്ലങ്കിൽ അങ്ങനെയുള്ള ഒരു സുഹ്യത്ത് അതുമല്ലങ്കിൽ ഒരു ബന്ധു നിങ്ങൾക്കും ഉണ്ടാവും, തീർച്ച. അതുകൊണ്ടുതന്നെ രക്തത്തിന്‍റെ, രക്തദാനത്തിന്റെ, രക്തപകർച്ചയുടെ വില ആരെയും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്നാൽ നിങ്ങളിൽ എത്ര പേർ ജീവിതത്തിൽ ഒരിക്കലെങ്കിലും രക്തം ദാനം ചെയ്തിട്ടുണ്ട്? അങ്ങനെ ഒരു മഹത് കർമ്മത്തെകുറിച്ച് ചിന്തിച്ചിട്ടുണ്ട്? ഈ ആധുനിക കാലഘട്ടത്തിലും പലർക്കും രക്തം ദാനം ചെയ്യാൻ ഭയമാണന്നതാണ്‌ സത്യം. രക്തദാനത്തിലൂടെ തന്റെ ആരോഗ്യസ്ഥിതി മോശമാകുമോ എന്ന ഭയമാണ്‌ പലരേയും അതിൽ നിന്നും പിന്തിരിപിക്കുന്ന പ്രധാന ഘടകം. എന്നാൽ രക്തദാനം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നില്ല എന്നു മാത്രമല്ല അത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമന്നാണ്‌ വൈദ്യശാത്രത്തിന്റെ വെളിപ്പെടുത്തൽ. വൈദ്യശാസ്ത്രവും സാങ്കേതികത്വവും എത്രയധികം പുരോഗമിച്ചിട്ടും മനുഷ്യരക്തം കൃത്രിമമായി ലബോറട്ടറിയിൽ വികസിപ്പിച്ചെടുക്കാൻ ഇന്നോളം മനുഷ്യനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും രക്തപകർച്ച അനിവാര്യമായ ഘട്ടങ്ങളില്‍ നമുക്ക് രക്തദാതാക്കളെ അന്വേഷിച്ചു പരക്കംപായേണ്ടിവരുന്നു. അത്തരം ഒരു സന്ദർഭം, ബന്ധുക്കളോ സുഹ്യത്തുക്കളോ, പരിചയക്കാരോ അപകടത്തില്‍പ്പെട്ടു രക്തംവാര്‍ന്ന് അപകടനില നേരിടുന്ന അവസ്ഥ, അല്ലെങ്കില്‍ വേണ്ടപ്പെട്ടവര്‍ക്ക് അടിയന്തര ശസ്ത്രക്രിയാവേളയില്‍ രക്തം ലഭ്യമാക്കേണ്ടിവരുന്ന ബദ്ധപ്പാട് ഒരിക്കലെങ്കിലും അറിഞ്ഞിട്ടില്ലാത്തവർ ഉണ്ടാകാനിടയില്ല.

പൂർണ്ണ ആരോഗ്യവാനായ ഒരാളുടെ രക്തം ശേഖരിച്ച് മറ്റൊരാളുടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രക്രിയയാണ്‌ രക്തദാനം.ഇന്ന് രക്തപകർച്ചയിലൂടെ അടിയന്തിര ഘട്ടങ്ങളിൽ അത്യാഹിതത്തിൽപെട്ട ഒരാളെ നിഷ്പ്രയാസം മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയും. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഇതായിരുന്നില്ല അവസ്ഥ. രക്തദാനം എന്ന വിദ്യ അറിവില്ലാതിരുന്ന ആ കാലഘട്ടത്തിൽ രക്തം വാർന്ന് തന്റെ മുന്നിൽ കിടന്നു മരിക്കേണ്ടിവരുന്ന രോഗികളെ നിസഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്ന അവസ്ഥ ഒരോ ഡോക്ടറുടേയും വേദനയായിരുന്നു. ആ വേദനയാണു, രക്തദാനം എങ്ങനെ സാധ്യമാക്കാമെന്ന നൂറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിന്‌ അവരെ പ്രേരിപ്പിച്ചത്.

മറ്റ് ഏതു ഗവേഷണവുംപോലെ ഈ പരീക്ഷണവും ഏറെ പ്രതിസന്ധികളും തടസങ്ങളും മറികടക്കേണ്ടിവന്നിരുന്നു. 1613-ൽ വില്യം ഹാര്‍വി മനുഷ്യനിലെ രക്തചംക്രമണം മനസിലാക്കിയപ്പോൾ തന്നെ മനുഷ്യനിൽ രക്തപ്പകര്‍ച്ച നടത്താനുള്ള ഗവേഷണങ്ങളും തുടങ്ങി. ഏതാണ്ട് മൂന്നു ദശാബ്ദത്തോളം പലരും രക്തപകർച്ച സാധ്യമാക്കി എന്ന് അവകാശപ്പെട്ടങ്കിലും ആദ്യമായ് രക്തപകർച്ച വിജയകരമായ് സാധിച്ചെടുത്തത് ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഡോക്ടറായ ഡോ. ജീൻ ബാപ്‍റ്റിസ്റ്റെ ഡെനീസ് ആയിരുന്നു. 1667 ജൂൻ 15-ന്‌ പനിപിടിച്ച് അവശനായ ഒരു പതിനഞ്ചുകാരനിൽ, ചെമ്മരിയാടിന്റെ കരോട്ടിഡ് ആർട്ടറിയിൽ നിന്നും സംഭരിച്ച ഏതാണ്ട് 250 ഗ്രാം രക്തം വിജയകരമായ് പകർന്നു. അതേകുറിച്ച് ഡോ. ഡെനീസ് എഴുതി

"Before this disease, he had not observed to be of a dull spirit, his memory was happy enough, and he seemed cheerful and nimble in body; but since the violence of his fever, his wit seem'd wholly sunk,his memory perfectly lost, and his body so heavy and drowsie that he was not fit for anything."

വിജയകരമായ ആദ്യ രക്തപകർച്ച നൽകിയ ആത്മവിശ്വാസത്തിൽ ഡോ. ഡെനീസ് രണ്ടാമത് ഒരു നാൽ‍പത്തഞ്ചുകാരനിൽ ഏതാണ്ട് 550 ഗ്രാം രക്തം പകർന്നു. രണ്ടാമത്തെ പരീക്ഷണവും വിജയകരമായിരുന്നു.എന്നാൽ ഡോ. ഡനീസിന്റെ മൂന്നമത്തെ രക്തപർച്ച കുഴപ്പങ്ങൾക്കു വഴിവച്ചു. ഒരു സ്വീഡീഷ് പൗരനായിരുന്നു മൂന്നാമതായ് രക്തം പകർന്നു നൽകിയത്. ആദ്യപകർച്ച കുഴപ്പലില്ലായിരുന്നു. എന്നാൽ രണ്ടാം തവണ രക്തം സ്വീകരിച്ച ദിവസം വൈകുന്നേരമായപ്പോൾ അയാൾ മരിച്ചു. തന്റെ രക്തപകർച്ചയിൽ പിശക് കാണാതിരുന്ന ഡോ. ഡെനീസ്, നാലാമത് പരീക്ഷണം നടത്തിയത് ആന്റണി മൗറോയ് എന്നു പേരുള്ള മുപ്പത്തിനാലുകാരനിലായിരുന്നു. ആദ്യ ദിവസം ഏതാണ്ട് 300 ഗ്രാം രക്തം ആന്റണിയുടെ വലതു കൈയ്യിലെ ധമനിയിൽ നിന്നും ഒഴുക്കി കളഞ്ഞശേഷം, പശുകുട്ടിയിൽ നിന്നുമെടുത്ത ഏതാണ്ട് 200 ഗ്രാം രക്തം പകർന്നു നൽകി. രണ്ടു ദിവസത്തിനുശേഷം വീണ്ടും അയാൾക്ക് രക്തം പകർന്നു നൽകി. ഡോ. ഡനീസ് അതേകുറിച്ച് ഇങ്ങനെ എഴുതി

"As soon as the blood entered his veins, he felt the heat along his arm and under his armpits. His pulse rose and soon after we observed a plentiful sweat over all his face. His pulse varied extremely at this instant and he complained of great pains in his kidneys, and that he was not well in his stomach, and that he was ready to choke unless given his liberty. He was made to lie down and fell asleep, and slept all night without awakening until morning. When he awakened he made a great glass full of urine, of a colour as black as if it had been mixed with the soot of chimneys."

മാസങ്ങൾക്ക് ശേഷം അന്റണി മൗറോയിക്ക് വീണ്ടും രക്തം പകർന്നു നൽകാൻ ശ്രമിച്ചു. എന്നാൽ അത് അഗ്നി പരീക്ഷണമായി. അടുത്ത ദിവസം വൈകും‍നേരം ആന്റണി മരണത്തിനു കീഴടങ്ങി. ഈ സംഭവത്തോടെ രക്തമാറ്റ പരീക്ഷണം വിവാദമായി. ഒടുവില്‍ ഫ്രാൻസിലും പിന്നീട് യൂറോപ്പിലും തുടർന്ന് ലോകത്താകമാനം രക്തപകർച്ച നിരോധിക്കപ്പെടുകയും ചെയ്തു. പിന്നീട് മനുഷ്യരക്തത്തിന്റെ ഗ്രൂപ്പുകൾ നിർണ്ണയിക്കപ്പെട്ട ശേഷമാണ്‌ രക്തപകർച്ചയെപറ്റിയുള്ള ഗവേഷണം സജീവമാകുന്നത്.
Justify Full.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories