2009-10-03
മരണത്തിന്റെ മാന്‍ഹോള്‍
'മരി'ക്കുമെന്നുറപ്പുണ്ട്. എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം ഒരുറപ്പുമില്ല
(ജ്യോനവൻ 25-08-2009)
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം ഒരുറപ്പുമില്ല
(ജ്യോനവൻ 25-08-2009)
കഴിഞ്ഞ ഏതാനും ദിവസങ്ങളായ് മലയാളം ബ്ലോഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ബ്ലോഗ്ഗോസ്ഫിയറിനപ്പുറം ഇത് ഒരു സാധാരണ സംഭവം മാത്രം. ദിവസവും കേള്‍ക്കുന്ന ആയിരകണക്കിനു അപകടങ്ങളിലൊന്നു മാത്രം. എന്നാല്‍ അത് നമുക്കു വേണ്ടപ്പെട്ടവരിലൊരാള്‍ ആകുമ്പോള്‍ വല്ലാതെ വേദനിപ്പിക്കും. ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജിന്റെ ദുരന്തം മലയളം ബ്ലോഗേഴ്സിനെ ഒന്നടങ്കം അങ്ങനെ ഒരു ദു:ഖത്തിലാഴ്‌തിയിരിക്കയാണ്. ജ്യോനവനെ ഒരിക്കലും കണ്ടിട്ടില്ലങ്കിലും, ഒരിക്കലും ആ ശബ്ദം കേട്ടിട്ടില്ലങ്കിലും അവരെല്ലാം വേദനിക്കുന്നു, ഉറക്കമൊഴിഞ്ഞു പ്രാര്‍ഥിക്കുന്നു.
പ്രതീക്ഷയുടെ ഒരു നേരിയ കിരണം പോലും മുന്നിലവശേഷിക്കുന്നില്ല എന്നറിയുമ്പോഴും ദൈവ്വത്തിന്റെ അദ്യശ്യമായ കൈകള്‍ അവനെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നിരുന്നങ്കില്‍ എന്ന് ആഗ്രഹിക്കയാണ് എല്ലാവരും. അറിഞ്ഞവരുടെയെല്ലാം നെഞ്ചില്‍ കനല്‍ കോരിയിട്ടുകൊണ്ട് ഇപ്പോഴും നവീന്‍ ജോര്‍ജ് ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഒരു നൂല്‍പാലത്തില്‍ തൂങ്ങികിടക്കുകയാണ്. 99% ബ്രയിന്‍ ഡത്ത് സ്ഥിരീകരിച്ച ഡോക്ടര്‍മാരും മെഡികല്‍ സയന്‍സും ഇനി പ്രതീക്ഷിക്കുന്നില്ല. ലോകത്തിന്റെ പലകോണുകളില്‍ നിന്നും നവീന്റെ തിരിച്ചുവരവിനായി മനമുരുകിയുള്ള പ്രാത്ഥനകളുയരുമ്പോഴും, നവീന്‍ ഭൂമിയിലാണോ സ്വര്‍ഗ്ഗത്തിലാണൊ എന്നു പറയുവാന്‍ കഴിയുന്നില്ല.
ജ്യോനവന്‍ എന്ന തൂലികാ നാമത്തില്‍ പൊട്ടക്കലം എന്ന കവിതാ ബ്ലോഗ് എഴുതിയിരുന്ന നവീന്‍ ജോര്‍ജ്, കഴിഞ്ഞ മാസം 20-നാണ് കാറപകടത്തില്‍ പെട്ടത്. ജോലി സംബന്ധമായ ഒരു ചര്‍ച്ചക്കായ്, ഒരു സുഹ്യത്തിനെ കാണാന്‍ പോകുന്ന വഴി, വൈകിട്ട് 6.30-ന്, കുവൈറ്റിലെ, ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേയിൽ അദൻ ഭാഗത്തുവച്ച്, വൺവേ തെറ്റി, 120 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞു വന്ന ഫോർഡ് കാർ, ജ്യോനവൻ യാത്ര ചെയ്തിരുന്ന ടാക്സിയിലേക്കു ഇടിക്കുകയാണുണ്ടായത്. യാത്രക്കാരായി ഉണ്ടായിരുന്ന ഇജിപ്‌ഷ്യന്മാരായ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരണമടഞ്ഞു. നാലാമനായ ജ്യോനവൻ ഇപ്പോൾ മരണത്തോട് മല്ലടിച്ച് കുവൈത്തിലെ അഡാന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കിടക്കുകയാണ്. അപകടം നടന്ന നിമിഷം മുതല്‍ നവീന്‍ കോമയിലാണ്. നവീന്റെ മസ്തിഷ്കമരണം സംഭവിച്ചു കഴിഞ്ഞതായ് ആശുപത്രി വൃത്തങ്ങള്‍ ഇന്നലെ രാവിലെ തന്നെ സ്ഥിരീകരിച്ചു. വെന്‍റിലേറ്ററില്‍ നിന്നും നീക്കുന്നതോടെ നവീന്റെ ജീവന്‍ സാങ്കേതികമായി പൊലിയും.
സെപ്റ്റംബര്‍ എട്ടിനാണ് ജ്യോനവന്റെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ് വന്നത്. മാന്‍ഹോള്‍ എന്ന ആ കവിത വായിക്കുമ്പോള്‍, എന്തക്കയോ ഗൂഡമായ് ജ്യോവനന്‍ പറയുന്നുവന്ന് മനസ്സിലാകും. ആകവിതയുടെ അവസാന വരിയില്‍ ജ്യോനവന്‍ ഇങ്ങനെ കുറിച്ചു,
'പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.
ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്.'
അപകടം നടക്കുന്നതിന്റെ തലേദിവസം ജ്യോനവന്‍ തന്റെ ബ്ലോഗില്‍ വായനക്കാര്‍ക്കുള്ള മറുപടിയില്‍ പറഞ്ഞു 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ'. അറം പറ്റിയ വാക്കുകള്‍ പോലെ ജ്യോനവന്റെ വാക്കുകള്‍ മനസ്സിനെ പൊള്ളിക്കുന്നു. ജ്യോനവന്റെ കവിതകളില്‍ അവിടവിടെ അന്തര്‍ലീനമായ് കിടക്കുന്ന മരണം മണക്കുന്ന വരികള്‍ ഇപ്പോള്‍ വായിക്കുമ്പോള്‍ മനസ് എവിടക്കയോ കുത്തിനോവിക്കുന്നു.
അപകടം നടന്നത് സെപ്റ്റംബര്‍ 20-ന് ആയിരുന്നുവങ്കിലും, ഒക്ടോബര്‍ 1-ന് രാവിലെ നവീന്റെ സഹോദരന്‍ നെല്‍സണ്‍, ബ്ലോഗിലെ അവസാന കവിതയില്‍, 'we are all missing juanavan a lot. he met with an accident and is ready to leave this world. requesting your prayers…' എന്നിട്ട കമന്റ് വഴിയാണ് ജ്യോനവന്റെ ദുരന്തം ബ്ലഗര്‍മാര്‍ അറിയുന്നത്. അപ്പോള്‍ മുതല്‍ കുവൈറ്റിലുള്ള ബ്ലോഗര്‍മാര്‍ ഹോസ്പിറ്റലില്‍ പോയി ജ്യോനവനെ കാണുകയും, വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടുമിരിക്കയാണ്. ജ്യോനവന്റെ അവസാന കവിതയായ MAN HOLE എന്ന പോസ്റ്റിന്റെ കമന്റ് ബോക്സ് പ്രാര്‍ത്ഥനകള്‍കൊണ്ട് നിറയുകാണ്. പ്രതീക്ഷ ഇല്ലാഞ്ഞിട്ടും ജ്യോനവന്റെ തിരിച്ചുവരവിനായ് എല്ലാവരും പ്രതീക്ഷിക്കയാണ്.
നവീന്‍ ജോര്‍ജ്, വയസ്സ് 29, കാസര്‍ഗോഡ് ജില്ലയിലെ വരക്കാട്, കുവൈറ്റില്‍ ബിമാർ കൺസൾട്ടൻസിയില്‍ ആട്ടോകാഡ് ഡ്രാഫ്‌റ്റ്മാന്‍, രണ്ട് അനുജന്മാര്‍, ഒരു അനുജത്തി.
ദയവു ചെയ്ത് വിവരങ്ങള്‍ അറിയുന്നതിനായ് അദ്ദേഹത്തിന്റെ മാതാപിതാക്കളേയോ ബന്ധുക്കളയോ വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക. പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇനി കഴിയൂ. ജ്യോനവന്റെ അനുജന്‍ അടുത്തുണ്ട്. ജോനവന്റെ കസിനും കുടുംബവും കുവൈറ്റില്‍ തന്നെയാണുള്ളത്. എന്ത് സഹായവും ചെയ്യാന്‍ കഴിവും, പ്രാപ്തിയും ഉള്ളവരാണ് അവര്‍. ജ്യോനവന്‍ ജോലിചെയ്തിരുന്ന കമ്പനിയും വളരെ ത്യപ്തികരമായ നിലപാടാണ് ഇതുവരെ എടുത്തിരിക്കുന്നത്. എന്തങ്കിലും അപ്‌ഡേറ്റുകള്‍ ഉണ്ടങ്കില്‍ ഈ ബ്ലോഗിലോ, അല്ലങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലോ ലഭ്യമാണ്. വിവേക ബുദ്ധികാണിക്കുമന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജ്യോനവന്റെ ബ്ലോഗ് പൊട്ടക്കലം, ........ ബൂലോകകവിത,........... ഉറുമ്പ് കടികള്‍
വിവരങ്ങള്‍ നേരിട്ടറിയേണ്ടവര്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ്
Mr. Antony ............. .. 00965 65951005
................................... .. . 00965 65883965
Mr. Jose ......................0096566260634
Mr. Gopi Vettikaatt ...00965 97231209

Saturday, October 03, 2009 1:54:00 PM
'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ'. അറം പറ്റിയ വാക്കുകള്‍ പോലെ ജ്യോനവന്റെ വാക്കുകള്‍ മനസ്സിനെ പൊള്ളിക്കുന്നു
Saturday, October 03, 2009 2:21:00 PM
ഇന്ന് വൈകിട്ട് (ഒക്ടൊബര്‍ 3) 6.05 ന് ഏഷ്യനെറ്റ് റേഡിയോ 657 എ.എം പ്രക്ഷേപണം ചെയ്യുന്ന ചൊല്ലരങ്ങില്‍ ജ്യോനവന്റെ കവിതകള്‍ കേള്‍ക്കാവുന്നതാണ്.
Saturday, October 03, 2009 3:12:00 PM
ആരുമല്ലങ്കിലും ആരൊക്കൊയൊ ആണെന്ന ഒരു തോന്നല്‍ . നോവുന്ന മനസ്സോടെ ഞാന്‍ ഇന്നലെ കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി ഉറുമ്പിനെ വിളിച്ചിരുന്നു , വെന്‍റിലേറ്ററില്‍ നിന്ന് ഇന്നോ നാളയോ മാറ്റും എന്നാണു അറിയാന്‍ കഴിഞ്ഞത് .ഇവിടെ ജ്യോനവന്‍ ആരാണന്നു കൂടുതല്‍ അറിയാന്‍ കഴിഞ്ഞു ഈ ശ്രമം നന്നായി അഭിനന്ദനങ്ങള്‍ ഒപ്പം പ്രാര്‍ത്ഥനയും
Saturday, October 03, 2009 3:47:00 PM
ഡാ................
Saturday, October 03, 2009 5:16:00 PM
ഇതിനു മുമ്പ് അദ്ദേഹത്തെക്കുറിച്ച് അറിയില്ലായിരുന്നു. പക്ഷെ ഇതുപോലൊരു അവസ്ഥയില്‍ ആണല്ലോ അറിഞ്ഞത് എന്നാലോചിക്കുമ്പോള്‍... നാം ഓരോരുത്തര്‍ക്കും അടുത്ത നിമിഷം എന്തുസംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല, എപ്പോള്‍ വേണമെങ്കില്‍ ഈ ദേഹം വെടിയേണ്ടിവരും എന്ന് മാത്രം ചിന്തിക്കാം, അതറിഞ്ഞു ജീവിക്കാം. കൂടുതല്‍ വിവരങ്ങള്‍ പരിചയപ്പെടുത്തിയത് നന്നായി ശ്രീ പ്രശാന്ത്.
Saturday, October 03, 2009 6:40:00 PM
ഒരു പക്ഷെ ഒരു ആശ്ചര്യ ചിഹ്നമായി അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ...ആശുപത്രിവരാന്തയില്‍ ഉറുമ്പിനോടും,സുനിലോടും ഒപ്പം ജോനകന്റെ അനുജനോട് സംസാരിക്കുമ്പോള്‍ വീണ്ടും ആശ്ചര്യചിഹ്നം ..അഭിമാനത്തോടെ മാത്രം ജേഷ്ഠനെക്കുറിച്ച് അവന്‍ പറയുന്നു ..
അര്‍ബുദ രോഗിയായ അച്ഛനെ, താഴെയുള്ള നാല് സഹോദരങ്ങളെ തുണച്ച..അനുജത്തിയെ മരണത്തിന്റെ കൈകളില്‍ നിന്നും തിരിച്ചെടുത്ത ജോനകനെ അവ്ര്‍ക്കുവേണം..എന്റെ കവിതയും ബ്ലോഗിലിടൂ ..എന്ന് വാശിപിടിച്ച അനുജത്തി യോട് "എഴുതി നന്നാക്കൂ.. അടുത്ത ലിവിനു നാട്ടില്‍ വരുമ്പോഴേക്കും നീ എഴുതിനന്നാകും അപ്പോളിടാം" എന്നുറപ്പ് നല്‍കിയ ജോനകനെ അവള്‍ക്കുവേണം...
കര്‍ശന നിയമ വ്യവസ്ഥയുള്ള കുവൈറ്റില്‍ ട്രാക്ക് തെറ്റി വന്ന വാഹനം നേര്‍ക്കുനേര്‍ ഇടിക്കുക അതും 120 കി.മി വേഗതയില്‍.!.....വാടകക്കാരിന്റെ ഡ്രൈവര്‍ ഒറ്റക്കാലന്‍ ! (മറ്റേ കാല്‍ ഈ അപകടത്തില്‍ തകര്‍ന്നിരിക്കുന്നു..) ആയിരിക്കുക ...ആശുപത്രിയില്‍ മണിക്കുറുകളോളം അജ്ഞാതനായി (തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നിട്ടും..) കഴിയുക.. ആശ്ചര്യചിഹ്നങ്ങള്‍ വീണ്ടും...
ഘടിപ്പിച്ച യന്ത്രങ്ങളിലുടെമാത്രം അവന്‍ ഇപ്പോള്‍ ജീവിക്കുന്നു ... ഒരു ആശ്ചര്യ ചിഹ്നമായി അവന്‍ തിരിച്ചുവരണം....അവന്റെ വരവിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്.....
ദയവായി വിളിക്കുന്നവര്‍ വീട്ടിലെ നമ്പര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ ..
Mob: +965 65861606
Saturday, October 03, 2009 11:08:00 PM
ഞാന്‍ ഇപ്പോള്‍ ആന്റണിയെ വിളിച്ചു ഉറുമ്പ് ..
ജ്യോനവന്‍ ഇപ്പൊഴും വെന്റിലേറ്ററില്‍ തന്നെ യാണു ഇന്ന് നൈറ്റ് ഡ്യൂട്ടിയില്‍ പോകുന്ന ഒരു സ്റ്റാഫ് ഉണ്ട് അവര്‍ ചെന്നിട്ട് കൂടുതല്‍ വിവരം അറിയാം ഇതു വരെ ജ്യോനവന് വിത്യാസം ഒന്നും ഇല്ലാ...
പ്രാര്‍ത്ഥനകള്‍ തുടരാം
Sunday, October 04, 2009 1:08:00 AM
let me pray for jyonavan together with his family and friends (sorry malayalam font not working)
Sunday, October 04, 2009 11:16:00 AM
ജോനവന്‍ എല്ലാ ആശ്ചര്യ ചിഹ്നങ്ങളും വെടിഞ്ഞു പൂര്‍ണവിരാമം സ്വീകരിച്ചു.
മരണം മുന്‍പേ അറിഞ്ഞവന്‍.......
മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍ .....
നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുന്നു....
കനത്ത ദുഖത്തോടെ.....
Sunday, October 04, 2009 11:40:00 AM
ജ്യോനവന്, നിനക്ക് മരണമില്ലടാ ചക്കരേ കെട്ടിപിടിച്ച് ചക്കര ഉമ്മാടാ......
Sunday, October 04, 2009 9:35:00 PM
ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!
ഉമ്മ...
Monday, October 05, 2009 5:26:00 PM
Adaranjalikal..!