2009-06-22
ഒരു സങ്കീര്‍ത്തനംപോലെ അറബി ഭാഷയിലേയ്ക്ക്
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവല്‍ അറബിഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നു. ഈജിപ്ഷ്യന്‍ കവി മുഹമ്മദ് ഈദ് ഇബ്രാഹിമാണ് പരിഭാഷകന്‍. കലിമ ബുക്‌സാണ് അറബി പതിപ്പിന്റെ പ്രസാധകര്‍. മൊഴിമാറ്റം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഡോ. അലി ബിന്‍ തമീം, മസ്‌റൂഈ, ഐഷാ അല്‍ കഅബി, എസ്. എ.ഖുദ്‌സി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. 15 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഒരു സങ്കീര്‍ത്തനംപോലെ ഇതുവരെയായി നാലു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ച് പതിപ്പുകള്‍ ഇറങ്ങി. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്‌നിച്ചിറകുകള്‍, അമൃതാപ്രീതത്തിന്റെ അസ്ഥിക്കൂടം, സത്യജിത്‌റായുടെ ജീവചരിത്രം, അമിതാവ് ഘോഷിന്റെ ഒരു പുരാതനദേശം എന്നിവയും കലിമ അറബി ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.

0 comments: to “ ഒരു സങ്കീര്‍ത്തനംപോലെ അറബി ഭാഷയിലേയ്ക്ക് ”
Post a Comment