2009-04-06
ബ്ലോഗേഴ്സും ഡോ. ശശി താരൂരും - ഒരു ചര്‍ച്ച- വിശദീകരണം
ബ്ലോഗേഴ്സും ഡോ. ശശി താരൂരും - ഒരു ചര്‍ച്ച എന്ന പോസ്റ്റിന് ശ്രീ. റ്റി. സി രാജേഷിന്റെ വിശദീകരണം. പ്രസ്തുത പോസ്റ്റില്‍ വായനക്കാര്‍ക്ക് ഏതങ്കിലും തരത്തിലുള്ള ആശയകുഴപ്പം ഉണ്ടായിട്ടുണ്ടങ്കില്‍ ഈ വിശദീകരനം സഹായകമാവുമന്ന് കരുതുന്നു.
തിരഞ്ഞെടുപ്പിനു മല്‍സരിക്കേണ്ടിയിരുന്ന വയലാര്‍ രവിയും ആന്റണിയുമൊക്കെ രാജ്യസഭ വഴി പോകുന്നു. ശശി തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാരല്ലാത്തവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.... എന്തൊരു വിരോധാഭാസം.?!
ഹരീ, എന്റെ വാക്കുകള്‍ മുറിച്ചെടുത്ത് ഉപയോഗിച്ചപ്പോള്‍ എനിക്കും കണ്‍ഫ്യൂഷനായിപ്പോയി. ഞാന്‍ പറഞ്ഞ വിരോധാഭാസം മനസ്സിലാക്കണമെങ്കില്‍ ഇത്രയുമെങ്കിലും വായിക്കണം.
രാഷ്ട്രീയക്കാരെപ്പറ്റി പൊതുവെ അത്ര വലയി മതിപ്പൊന്നും എനിക്കുമില്ല. എറണാകുളത്തിന്റെ കാര്യത്തില്‍ സിന്ധുജോയി ജയിക്കണമെന്നല്ല തോമസ് തോല്‍ക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. കോഴിക്കോടിന്റെ കാര്യവും അതുതന്നെ. അവിടെയും മറ്റുള്ളവര്‍ ജയിക്കണമെന്നാണല്ലോ നമ്മുടെ ആഗ്രഹത്തിന്റെ മറുവശമെന്നോര്‍ക്കുമ്പോള്‍ ഞാന്‍ ഇനി ഒന്നും ആഗ്രഹിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു.
വീണ്ടും ഹരി-
സമൂഹ്യസേവനം നടത്താൻ അധികാരം വേണമെന്നില്ല എന്നിരിക്കെ അധികാരത്തിനായി കടിപിടി കൂട്ടുന്നത് എങ്ങനെയും 10 ചക്രം ഉണ്ടാക്കണം എന്ന ഉദ്ദേശത്തിൽ തന്നെ. അല്ലാതെ നാട്ടുകാരെ ഉദ്ധരിക്കാനാണെന്ന് എനിക്ക് വിശ്വാസമില്ല.
ഇതുതന്നെയാണ് ഞാന്‍ ശശി തരൂരിനെ എതിര്‍ക്കുന്നതിന്റെ കാരണം. നല്ലൊരു ബ്യൂറോക്രാറ്റായ അയാള്‍ക്ക് ജനസേവനം നടത്താന്‍ ഇതിന്റെ ആവശ്യമുണ്ടോ? തരൂരിനേക്കാള്‍ സാധാരണക്കാരനെ മനസ്സിലാക്കാന്‍ രാമചന്ദ്രന്‍നായര്‍ക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ, പന്ന്യനായിരുന്നു എതിര്‍സ്ഥാനാര്‍ഥിയെങ്കില്‍ ഞാനൊരിക്കലും തരൂര്‍ തോല്‍ക്കണമെന്നു പറയില്ലായിരുന്നു.
ഇത്രയുമായ സ്ഥിതിക്ക് ഒരു കഥകൂടി പറഞ്ഞുനിര്‍ത്താം.
രണ്ടു വര്‍ഷം മുമ്പ് ഒരു ടി.ടി.ഇയുടെ ക്രൂരതമൂലം ഒരു യുവാവ് ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം ഓര്‍ക്കുന്നുണ്ടാകുമല്ലോ. അന്ന് അയാളുടെ മൃതദേഹം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍കൊണ്ടുവന്ന് ജനങ്ങള്‍ പ്രശ്‌നമുണ്ടാക്കി. ബഹളം മൂര്‍ച്ഛിച്ചപ്പോഴാണു പന്ന്യന്‍ ആ വഴി വന്നത്. അദ്ദേഹം ആളുകളുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. റയില്‍വേ അധികൃതര്‍ അദ്ദേഹത്തോട് തങ്ങളുടെ മേലധികാരികളെ ബന്ധപ്പെടാന്‍ പറഞ്ഞു. സ്റ്റേഷന്‍ അധികൃതര്‍തന്നെ ഫോണ്‍വിളിച്ച് പന്ന്യനുകൊടുത്തു. പന്ന്യന്‍ റിസീവര്‍ വാങ്ങി. ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ മൂന്നുനാലു തവണ "ഹലോ ഹലോ" എന്നു പറഞ്ഞശേഷം ഫോണ്‍ വച്ചു. എന്നിട്ട് ആളുകളോടായി പറഞ്ഞു.
"ലൈന്‍ ശരിക്കു കിട്ടുന്നില്ല. ഞാന്‍ ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ നേരില്‍ പ്രശ്‌നം അവതരിപ്പിച്ചു കൊള്ളാം." ഇതോടെ ആളുകള്‍ ശാന്തരായി മടങ്ങിയത്രെ.... സത്യത്തില്‍ മറുതലയ്‌ക്കല്‍ നിന്നു വന്ന ഇംഗ്‌ളീഷ് സംഭാഷണം മനസ്സിലാകാത്തതിനാലാണ് പന്ന്യന്‍ ഇത്തരമൊരു ഉരുണ്ടുകളി നടത്തിയതെന്നാണ് സംഭവത്തിനു ദൃക്‌സാക്ഷിയായ എന്റെ ഒരു പത്രപ്രവര്‍ത്തകസുഹൃത്ത് പറഞ്ഞത്.
Monday, April 06, 2009 4:31:00 PM
രാഷ്ട്രീയക്കാരെപ്പറ്റി പൊതുവെ അത്ര വലയി മതിപ്പൊന്നും എനിക്കുമില്ല. എറണാകുളത്തിന്റെ കാര്യത്തില്‍ സിന്ധുജോയി ജയിക്കണമെന്നല്ല തോമസ് തോല്‍ക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. കോഴിക്കോടിന്റെ കാര്യവും അതുതന്നെ. അവിടെയും മറ്റുള്ളവര്‍ ജയിക്കണമെന്നാണല്ലോ നമ്മുടെ ആഗ്രഹത്തിന്റെ മറുവശമെന്നോര്‍ക്കുമ്പോള്‍ ഞാന്‍ ഇനി ഒന്നും ആഗ്രഹിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു.